Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീവിത ദോഷങ്ങള്‍ തീര്‍ക്കാന്‍ മയില്‍പ്പീലി മതി...
ഒരു മയില്പ്പീലിത്തുണ്ടിനു പലപ്പോഴും നമ്മളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കഴിയും. ഒരിക്കലും കിട്ടില്ലെന്നും അനുഭവിയ്ക്കാന്‍ കഴിയില്ലെന്നു കരുതുന്ന പലതിലേക്കും നമ്മളെ കൈപിടിച്ചു കൊണ്ടു പോകാന്‍ ഒരു പക്ഷേ ഒരു മയില്‍പ്പീലിയ്ക്ക് കഴിയും. വിഷ്ണുപൂജ ചെയ്യുമ്പോള്‍.....
എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ ഒരായിരം രഹസ്യങ്ങള്‍ ആ പീലിയ്ക്കുള്ളില് സൂക്ഷിക്കാനും പലര്‍ക്കും കഴിയും. ഒരായിരം രഹസ്യങ്ങള്‍ മയില്പ്പീലിയ്ക്കുള്ളില് നമ്മള് സൂക്ഷിച്ചു വെയ്ക്കും.
എന്നാല്‍ മയില്പ്പീലിക്കു പുറകില്‍ നമ്മളറിയാത്ത ചില കാര്യങ്ങളുണ്ട്. വാസ്തു ശാസ്ത്രവുമായി എന്തൊക്കെ ബന്ധങ്ങളാണ് മയില്പീലിയ്ക്കുള്ളതെന്നു നോക്കാം.

ശനിയുടെ അപഹാരം
ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ നല്ലൊരു ഉപായമാണ് മയില്‍പ്പീലി. മൂന്ന് മയില്‍പ്പീലി ഒരുമിച്ച് ചേര്‍ത്ത് കറുത്ത നൂലു കൊണ്ട് കെട്ടി കുറച്ച് വെള്ളം തളിച്ച് ശനീശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ശനി അപഹാരം മാറും എന്നാണ് വിശ്വാസം.

സമ്പത്ത് ഉണ്ടാവാന്‍
പണം സൂക്ഷിക്കുന്ന അലമാരിയ്ക്കരികില് മയില്‍പ്പീലി വെയ്ക്കുന്നത് സമ്പത്ത് വര്‍ദ്ധിക്കുമെന്നാണ് വാസ്തു പ്രകാരം പറയുന്നത്.

വീടിന്റെ ഭംഗിയ്ക്ക്
വീട്ടില്‍ ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് വീടിന്റെ ഭംഗിയ്ക്കും നല്ലതാണ്. വാസ്തു ശാസ്ത്രപ്രകാരം ഇതും നല്ലൊരു ലക്ഷണമാണ്.

നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കും
നെഗറ്റീവ് എനര്‍ജി ഇല്ലാതെയാക്കാന്‍ ഏറ്റവും ഫലപ്രദമാണ് മയില്‍പ്പീലി. വീടിന്റെ പൂമുഖത്ത് തന്നെ മയില്‍പ്പീലി സൂക്ഷിക്കുന്നത് നല്ലതാണ്.

പ്രത്യേക പരിഗണന
പ്രത്യേക പരിഗണന നല്‍കേണ്ട ഒന്നാണ് മയില്‍പ്പീലി. വെറും അലങ്കാരത്തിനു മാത്രമായി ഉപയോഗിക്കാനുള്ളതല്ല, ഇത് പലപ്പോഴും ഗുണത്തേക്കാള്‍ അധികം ദോഷമാണ് ഉണ്ടാക്കുക.

ആരോഗ്യം സംരക്ഷിക്കുന്നു
വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് ഐശ്വര്യത്തിനും സമ്പത്തിനും മാത്രമല്ല കാരണമാകുന്നത്. ആരോഗ്യാഭിവൃദ്ധിക്കും കാരണമാകുന്നു.

കീടങ്ങളെ തുരത്തും
കീടങ്ങളെ തുരത്തുന്നതിനും മയില്‍പ്പീലി നല്ലതാണ്. മയില്‍പ്പീലിയുടെ സാന്നിധ്യം പലപ്പോഴും വീടിനെ പ്രത്യേകതയോടു കൂടി സംരക്ഷിക്കുന്നു.

സ്നേഹം വര്‍ദ്ധിക്കുന്നു
സ്നേഹം വര്‍ദ്ധിപ്പിക്കുന്നതിനും മയില്‍പ്പീലി സഹായിക്കുന്നു. മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കുന്നു.

ദുശ്ശകുനം മാറുന്നു
ശരിക്കുള്ള മയില്‍പ്പീലി ഇല്ലെങ്കില്‍ മയില്‍പ്പീലിയുടെ ചിത്രമെങ്കിലും മുന്‍വശത്തെ വാതിലില്‍ പതിപ്പിക്കുന്നത് ദു:ശ്ശകുനം ഇല്ലാതാക്കുന്നു.

ആത്മീയ ശക്തി
ആത്മീയമായ ഒരു ശക്തിയാണ് മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത്.



Click it and Unblock the Notifications
