Business Horoscope 2022: ബിസിനസില്‍ വച്ചടി വച്ചടി കയറ്റം 2022-ല്‍ ഈ രാശിക്കാര്‍ക്ക്

ബിസിനസ്സിന്റെ കാര്യത്തില്‍ 2022 വര്‍ഷം നിങ്ങള്‍ക്ക് എത്രത്തോളം അനുകൂലമായിരിക്കും എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ബിസിനസ് ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഏതൊക്കെ രാശിക്കാരെയാണ് ബിസിനസ് മികച്ച ഫലം നല്‍കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

Business Horoscope 2022 Predictions

ബിസിനസ് ഏതൊക്കെ രാശിക്കാര്‍ക്കും മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഗ്രഹങ്ങളും നക്ഷത്രരാശികളും കൃത്യമായി കണക്കാക്കി നിങ്ങളുടെ വാര്‍ഷിക ബിസിനസ്സ് ജാതകം ഇവിടെ പറയുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ ബിസിനസ് രാശിഫലം നല്‍കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

2022-ല്‍ നിങ്ങളുടെ ബിസിനസ്സ് വളരെ വേഗത്തില്‍ വളരും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ, ഈ കാലയളവില്‍ നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങളും ആശയങ്ങളും ഉണ്ടാവുന്നുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട് ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരവും ലഭിച്ചേക്കാം. എങ്കിലും വര്‍ഷാവസാനം, അല്‍പം ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. എന്തെങ്കിലും ഇടപാടുകള്‍ നടത്തുമ്പോള്‍ തിരക്കുകൂട്ടരുത്. ഇത് നിങ്ങളുടെ നഷ്ടത്തിലേക്ക് എത്തുന്നുണ്ട്.

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഈ വര്‍ഷം നിങ്ങള്‍ ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുന്നു. ഈ വര്‍ഷം കുറഞ്ഞ പ്രയത്‌നം കൊണ്ട് തന്നെ നിങ്ങള്‍ക്ക് നല്ല ലാഭം ഉണ്ടാക്കാം. നിങ്ങളുടെ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് ചില ഉന്നത ബന്ധമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികളും ഈ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. എന്തെങ്കിലും പുതിയ ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് പരിചയസമ്പന്നരായ ചിലരുടെ ഉപദേശം സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടം ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. മറുവശത്ത്, പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

ബിസിനസ്സിന്റെ കാര്യത്തില്‍ 2022 നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ലാഭം നേടാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വന്നേക്കാം. പ്രതികൂല സാഹചര്യങ്ങളിലും, നിങ്ങളുടെ ധൈര്യത്തോടെ മുന്നോട്ട് പോവുന്നുണ്ട്. കൂടാതെ എല്ലാ വെല്ലുവിളികളെയും പൂര്‍ണ്ണ പോസിറ്റവ് ആയി നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ വര്‍ഷം എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വര്‍ഷത്തിന്റെ പകുതിയോടെ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടായിരിക്കും. ഇതുകൂടാതെ, നിങ്ങള്‍ ബിസിനസ്സ് പ്രമാണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. അതുകൊണ്ട് തന്നെ ഒപ്പിടുമ്പോഴും മറ്റും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് പങ്കാളിയെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

2022 വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ബിസിനസ്സ് ചെറിയ തോതിലാണ് വളരുന്നത്. എന്നാല്‍ മധ്യകാലം നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് വളരെയധികം വളരുന്നതിനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങളുടെ ശത്രുക്കളുടെ ശക്തി വര്‍ദ്ധിക്കുന്നുണ്ട്. അതിനാല്‍ ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഒരുപക്ഷേ അവര്‍ നിങ്ങളുടെ പ്രധാനപ്പെട്ട ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചേക്കാം. ലാഭം നേടുന്നതിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതാണ്. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നു.

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ഈ വര്‍ഷം ചിങ്ങം രാശിക്കാര്‍ക്ക് മികച്ച ഫലം ലഭിക്കുന്നുണ്ട്. എങ്കിലും വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, നിങ്ങള്‍ തിടുക്കം കാണിക്കരുത്. കൂടാതെ, നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശപ്രകാരം എടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ബിസിനസ്സ് വിദേശ കമ്പനികളുമായി ബന്ധപ്പെട്ടതാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്രഫലം നല്‍കുന്നുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ചെറിയ ജോലികള്‍ പോലും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടേണ്ടി വന്നേക്കാം. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ബിസിനസ്സ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

ഈ വര്‍ഷം നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ഇതിനായി അനുകൂലസമയമാണ് എന്നതാണ് സത്യം. എന്നാല്‍ അതിന് വേണ്ടി നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും നല്ല ഫലങ്ങള്‍ നിങ്ങളുടെ ബിസിനസില്‍ ലഭിക്കുന്നുണ്ട. വര്‍ഷത്തിന്റെ ആദ്യ പകുതി നിങ്ങള്‍ക്ക് പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് വളരെ നല്ലതാണ്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ ബിസിനസ്സ് കൂടുതല്‍ ശക്തമാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പുതിയ ബിസിനസ് തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നുണ്ട്.

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

2022 ഈ രാശിയിലെ ബിസിനസുകാര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വഴിയില്‍ ധാരാളം തടസ്സങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും, പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും, നിങ്ങള്‍ സംയമനത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയ സമയമായിരിക്കും ഉണ്ടായിരിക്കുക. പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം. അത് നിങ്ങളുടെ ബിസിനസ്സിനെ മോശമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. പങ്കാളിത്തത്തോടെ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം അതിന് അനുയോജ്യമല്ല. നിയമപരമായ കാര്യങ്ങളില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം കനത്ത നഷ്ടം നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ചെയ്യുന്നതിനുള്ള അവസരം ഉണ്ടായേക്കാം. എങ്കിലും തിടുക്കത്തില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടം ഉണ്ടായേക്കാം. കഴിഞ്ഞ വര്‍ഷം പദ്ധതികള്‍ പൂര്‍ത്തീകരിക്കാതെ പോയത് എന്തായാലും ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇതിന് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കേണ്ടതാണ്. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം. ഈ സമയത്ത്, നിങ്ങള്‍ക്ക് ലാഭം നേടാന്‍ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ബിസിനസ് കാര്യങ്ങളില്‍ 2022 നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത്, നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങളുടെയും നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. എങ്കിലും പണത്തിന്റെ കാര്യത്തില്‍ ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ വഴിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടെങ്കിലും, എല്ലാ വെല്ലുവിളികളെയും വളരെ എളുപ്പത്തില്‍ നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും. മൊത്തത്തില്‍, ഈ വര്‍ഷം നിങ്ങള്‍ക്കായി ചില പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

ഈ വര്‍ഷം ബിസിനസ്സില്‍ നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുവോ അത്രയും നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് അല്‍പ്പം നിരാശാജനകമായിരിക്കും. ഈ കാലയളവില്‍, പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ബിസിനസില്‍ താല്‍പ്പര്യം കുറയുന്നു. എന്നിരുന്നാലും, നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്, അല്ലാത്തപക്ഷം ഭാവിയില്‍ നിങ്ങള്‍ പശ്ചാത്തപിക്കേണ്ടി വന്നേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ വളരെ വിവേകത്തോടെ എടുക്കണം. അത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് അനുഭവപരിചയമുള്ള ആളുകളില്‍ നിന്ന് ചില നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിക്കും, അത് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും ജോലികള്‍ വേണമെന്നുണ്ടെങ്കില്‍, ഈ സമയം അതിന് വളരെ നല്ലതാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലം നേടാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളും ഈ വര്‍ഷം പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലായിരിക്കും. പല ചെറിയ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ പഴയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷാവസാനം, നിങ്ങളുടെ ബിസിനസ്സ് വളരെ വേഗത്തില്‍ പുരോഗതിയില്‍ എത്തുന്നുണ്ട്. നിങ്ങള്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, വായ്പ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശിക്കാര്‍ക്ക് മികച്ച ഫലം നല്‍കുന്ന ഒരു വര്‍ഷമായിരിക്കും 2022. നിയമപരമായ ഒരു കാര്യത്തിലും അലംഭാവം കാണിക്കരുത്. പെട്ടെന്നുള്ള ലാഭം നേടുന്നതിന് കുറുക്കുവഴികള്‍ തേടുന്നത് ഒഴിവാക്കേണ്ടതാണ്. നിങ്ങള്‍ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവൃത്തി ചെയ്താല്‍, അത് ഭാവിയില്‍ നിങ്ങള്‍ക്ക് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വര്‍ഷത്തിന്റെ പകുതിയോടെ നിങ്ങള്‍ക്ക് വളരെ അനുകൂല ഫലം ലഭിക്കുന്നു. ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കുന്നുണ്ട്. നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, വര്‍ഷാവസാനം നിങ്ങള്‍ക്ക് ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനും നിങ്ങളുടെ ബിസിനസ്സിന് മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.

most read:Aquarius Horoscope 2022: കുംഭം രാശി ഫലം- നിസ്സാരമല്ല ഈ രാശിമാറ്റങ്ങള്‍

X
Desktop Bottom Promotion