Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
Aquarius Horoscope 2022: കുംഭം രാശി ഫലം- നിസ്സാരമല്ല ഈ രാശിമാറ്റങ്ങള്‍
ഭാവിയില്‍ ജീവിതം എന്തായിരിക്കുമെന്ന് അറിയാന്‍ നമ്മളില്‍ മിക്കവരും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് പുതുവര്‍ഷത്തില്‍ അറിയുന്ന ഫലങ്ങള്‍. 12 രാശിക്കാരില്‍ മേടം മുതല്‍ മകരം വരെയുള്ള രാശിക്കാരുടെ സമ്പൂര്‍ണഫലം നമ്മള് വായിച്ച് കഴിഞ്ഞു. എന്നാല്‍ ഈ ലേഖനത്തില്‍ നാം വായിക്കുന്നത് കുംഭം രാശിയുടെ സമ്പൂര്ണഫലമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം അടിസ്ഥാനമാക്കിയുള്ള കുംഭ രാശിഫലം 2022 അനുസരിച്ച് എന്തൊക്കെയാണ് നല്കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. വെല്ലുവിളികള്‍, സമരം, അധ്വാനം, വിജയം എന്നിവയുടെ നല്ല ഫലങ്ങള്‍ 2022 കുംഭം രാശിക്കാര്‍ക്ക് നല്‍കും.

എന്നാല്‍ ഇവര്‍ക്ക് 2022-ല്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും, എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനവും ഉത്സാഹവും കൊണ്ട് നിങ്ങള്‍ക്ക് അവ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. ഈ വര്‍ഷം നിങ്ങളുടെ ബന്ധുക്കളുമായും കുടുംബവുമായും നിങ്ങള്‍ക്ക് നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. യാത്രാ കാര്യങ്ങള്‍ക്കായി നിങ്ങള്‍ ധാരാളം പണം ചിലവഴിക്കും. ഈ വര്‍ഷം നിങ്ങളുടെ ചെലവുകളും കൂടുതലായിരിക്കും. 2021 അവസാനിക്കുമ്പോള്‍, 2022-ല്‍ കുംഭം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതെല്ലാം എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കരിയര്‍
കുംഭം രാശിയില്‍ ജനിച്ചവര്‍ 2022-ല്‍ അവരുടെ ജീവിതത്തിന്റെ പല മേഖലകളിലും കാര്യമായ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കരിയറില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ച നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. തൊഴില്‍ ജീവിതത്തിന്റെ കാര്യത്തില്‍ അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നിങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നിങ്ങളുടെ നിലവിലെ സാഹചര്യത്തിലും കൂടുതല്‍ ചെയ്യാനും നേടാനുമുള്ള ആഗ്രഹത്തിലും നിങ്ങള്‍ അതൃപ്തരായിരിക്കും. 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍, ഒരു പുതിയ കമ്പനിയില്‍ ചേരുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയേക്കാവുന്ന മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനെക്കുറിച്ചോ നിങ്ങള്‍ അല്പം ആശങ്കയിലായിരിക്കും. എങ്കിലും പരസ്പര താല്‍പ്പര്യമുള്ള വിഷയത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളുമായി കൃത്യമായി പഠിച്ച് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. കാരണം ചെറിയ ചില അശ്രദ്ധ വളരെ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അഞ്ചാമത്തെയും ആറാമത്തെയും മാസങ്ങളില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കൂടുതല്‍ ലാഭകരമാകുകയും ചെയ്യുമെന്നതിന്റെ വ്യക്തമായ സൂചന നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വര്‍ഷം, നിങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ നിക്ഷേപത്തില്‍ നിന്ന് മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. പണം ചിലവഴിക്കുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിച്ച് വേണം ചിലവാക്കുന്നതിന്. കാരണം അനാവശ്യ ചിലവുകള്‍ നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

പ്രണയം
കുംഭം രാശിക്കാര്‍ക്ക് പ്രണയ ജിവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സ് സന്തോഷിപ്പിക്കുന്നതിന് വേണ്ടി നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ ആശ്രയിക്കുന്നതായി തോന്നുന്ന ഒരു സ്ഥലമായിരിക്കാം നിങ്ങള്‍. വ്യക്തിഗത ബന്ധങ്ങള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുമെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കുന്നില്ല. 2022-ല്‍ ഉടനീളം, കുംഭം രാശിക്കാര്‍ക്ക് പ്രണയപരമായും തൊഴില്‍പരമായും സന്തോഷിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. അടുത്ത വര്‍ഷം നിങ്ങള്‍ക്കായി പ്രണയത്തിന്റെ കാര്യത്തിലും വിവാഹത്തിന്റെ കാര്യത്തിലും പോസിറ്റീവ് തീരുമാനങ്ങള്‍ ഉണ്ടാവുന്നു.

വിദ്യാഭ്യാസം
2022-ലെ കുംഭ രാശിയുടെ വിദ്യാഭ്യാസഫലം അനുസരിച്ച്, കുംഭ രാശിക്കാര്‍ക്ക് 2022-ല്‍ പഠനത്തില്‍ കാര്യമായ തടസ്സങ്ങള്‍ നേരിടേണ്ടി വരില്ല. മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ഈ വര്‍ഷം ആഗ്രഹിച്ച ഫലം ലഭിച്ചേക്കില്ല. ഉപരിപഠനത്തിനായി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസം പ്രയോജനകരമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം മികച്ച അവസരങ്ങളും ഭാഗ്യവും ലഭിക്കുമെന്നതിനാല്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. എന്നാല്‍ അശ്രദ്ധ കാണിച്ചാല്‍ അത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കാരണം കൂടുതല്‍ അസ്വസ്ഥതകള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധ മികച്ചതാണ്.

വിവാഹം
കുംഭം രാശിക്കാരുടെ വിവാഹത്തിന്റെ കാര്യത്തില്‍ 2022 അനുസരിച്ച് എന്താണ് കാത്തുവവെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വര്‍ഷം വിവാഹിതരായ കുംഭം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തിലെ മികച്ച ഫലങ്ങള്‍ നല്കുന്നു. കുംഭം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ ചില തടസ്സങ്ങള്‍ നേരിടേണ്ടി വരും. വര്‍ഷം കഴിയുമ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍, ധാരാളം സ്നേഹവും സമയവും ആവശ്യമാണ്. മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കും, അത് കാലക്രമേണ നിങ്ങള്‍ക്ക് ഭാഗ്യമാകും. ആദ്യകാല പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ വൈവാഹിക ജീവിതത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

ആരോഗ്യം
കുംഭം രാശിക്കാരുടെ ആരോഗ്യ ജാതകം 2022 അനുസരിച്ച്, കുംഭ രാശിക്കാര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത ഉണ്ടാകാം, 2022-ല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന ചെറിയ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്, അത് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളും നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം, നിങ്ങളുടെ ശാരീരിക അവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ മാനസികാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. 2022-ല്‍ ഒരു പുതിയ വ്യായാമം സ്വീകരിക്കാനും ശരിയായ ഭക്ഷണക്രമം ശീലമാക്കുന്നതിനും വേണ്ടി വളരെയധികം പരിശ്രമിക്കേണ്ടതാണ്.

പൊതുഫലങ്ങള്‍
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും അല്പം പ്രശ്നങ്ങള്‍ നിറഞ്ഞ അവസ്ഥ പൊതുവേ ഈ വര്‍ഷം ഉണ്ടാവുന്നു. പലപ്പോഴും ജോലി സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ തേടി വരുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും കുംഭം രാശിക്കാരില്‍ ബുധന്‍ ഒരു തടസ്സമായി പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഈ കാലയളവില്‍ പല കുംഭ രാശിക്കാര്‍ക്കും അവരുടെ സ്വന്തം ലക്ഷ്യങ്ങളും അഭിലാഷങ്ങളും പിന്തുടരാന് കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. പക്ഷേ കാര്യങ്ങള്‍ എല്ലായ്പ്പോഴും മികച്ച ഫലത്തിലാണ് അവസാനിക്കുക.



Click it and Unblock the Notifications