Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങളുടെ ദുശീലം സോഡിയാക് സൈന്‍ പറയും
ജനിച്ച മാസപ്രകാരം ഓരോരുത്തര്‍ക്കും ഓരോ സോഡിയാക് സൈന്‍ ഉണ്ടാകും. ലിയോ, വിര്‍ഗോ...എന്നിങ്ങനെ പോകുന്നു ഇത്.
സോഡിയാക് സൈനിന് നമ്മുടെ സ്വഭാവത്തില്‍ കാര്യമായ പങ്കാളിത്തമുണ്ട്. ഇതനുസരിച്ച് നമ്മുടെ നല്ല സ്വഭാവവും ചീത്ത സ്വഭാവവുമെല്ലാം പറയാന്‍ കഴിയും.
സോഡിയാക് സൈന്‍ പ്രകാരം ഒരാളുടെ ചീത്ത ശീലങ്ങളും സ്വഭാവങ്ങളുമെല്ലാം വെളിപ്പെടുത്താനാകുമെന്നതാണ് വാസ്തവം. സോഡിയാക് സൈന്‍ പറയുന്ന ഇത്തരം ചില ചീത്ത സ്വഭാവങ്ങളെക്കുറിച്ചറിയൂ, കാമക്യ ദേവി, സ്ത്രീ യോനീശക്തി

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ പെട്ടെന്നു കോപിയ്ക്കുന്ന പ്രകൃതക്കാരാണ്. എല്ലാക്കാര്യത്തിലും സ്വന്തം വേദാന്തങ്ങളുള്ളവര്. വാദങ്ങളില്‍ തോല്ക്കാന് മനസില്ലാത്തവര്‍.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ കാര്ക്കശ്യക്കാരായിരിയ്ക്കും. ഇവരുടെ ജീവിതം നന്നാക്കാന്‍ മറ്റുള്ളവര്‍ നല്കുന്ന ഉപദേശങ്ങള്‍ കണക്കിലെടുക്കാത്തവര്‍. പൊതുവെ മടിയന്മാരുമാണിവര്.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ വല്ലാതെ ഉത്കണ്ഠ കൂടുതലുള്ളവരാണ്. തങ്ങളുടെ വഴി തനിയെ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കാത്തവര്‍.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ വളരെ വൈകാരികമായി പ്രതികരിയ്ക്കുന്നവരാണ്. ശുഭാപ്തിവിശ്വാസം കുറവുള്ളതു കൊണ്ടുതന്നെ പെട്ടെന്നു മൂഡു പോകുന്നവര്‍. ഹൈപ്പര്‍ സെന്‍സിറ്റീവാണ് ഇത്തരക്കാര്‍. സംശയപ്രകൃതം കൂടുതലുള്ളവര്‍.

ലിയോ
ലിയോ ഈഗോ കൂടുതലുള്ളവരാണ്. അക്ഷമയും അസൂയയും ധാര്ഷ്ട്യവുമുള്ളവര്.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ച വഴിയ്ക്കു വന്നില്ലെങ്കില്‍ വല്ലാതെ അസ്വസ്ഥരാകുന്നവരാണ്. അവരെപ്പോലെ മറ്റുള്ളവര്‍ ചിന്തിച്ചില്ലെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തുന്നവര്‍. മറ്റുള്ളവര്‍ ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വേണമെന്നു പറയുമ്പോള്‍ അവരെ വെറുക്കുന്നവര്‍.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ അസൂയാലുക്കളാണ്. പ്രത്യേകിച്ചു കാമുകീകാമുകന്മാരുടെ കാര്യത്തില്‍. സ്വന്തം കാര്യങ്ങള്‍ വളരെ രഹസ്യമായി ചെയ്തു കൂട്ടുന്നവര്‍. നിങ്ങളുടെ പേരു വെളിപ്പെടുത്തും പ്രണയസത്യങ്ങള്‍

ലിബ്ര
ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ പെട്ടെന്നു തന്നെ മനസു മാറ്റുന്നവരാണ്. ഇതുകൊണ്ടുതന്നെ മറ്റുള്ളവരെ നിരാശരാക്കുന്നവര്. ഇവര്‍ ആത്മാവിന്റെ സൗന്ദര്യത്തില്‍ അത്രകണ്ടു വിശ്വസയ്ക്കുന്നവരുമല്ല. പൊതുവെ മടിയന്മാരുമാണിവര്.

സാജിറ്റേറിയന്‍സ്
സാജിറ്റേറിയന്‍സ് അമിത ആത്മവിശ്വാസമുള്ളവരാണ്. കാര്യങ്ങളില്‍ ശ്രദ്ധ കുറവുള്ളവര്‍.

കാപ്രിക്കോണ്‍
കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ ശുഭാപ്തി വിശ്വാസം തീരെയില്ലാത്തവരാണ്. തങ്ങള്‍ക്ക് നല്ലപോലെയറിയാവുന്ന കൂട്ടുകാര്‍ക്കും കുടുംബത്തിനുമടിയില് മാത്രം ഒതുങ്ങാന്‍ ശ്രമിയ്ക്കുന്നവര്‍. കാര്ക്കാശ്യവും ഇത്തരക്കാര്ക്കധികമാണ്.

അക്വാറിയസ്
അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍ കര്ക്കശസ്വഭാവമുള്ളവരായിരിയ്ക്കുമെന്നതാണ് വാസ്തവം. ഇവരുടെ സ്വഭാവത്തെപ്പറ്റി മുന്‍കൂട്ടി പ്രവചിയ്ക്കാന്‍ സാധ്യവുമല്ല.



Click it and Unblock the Notifications
