August 2022 Monthly Horoscope: ഓഗസ്റ്റ് മാസം 12 രാശിക്കും സമ്പൂര്‍ണഫലം

പ്രതിമാസം ജാതകഫലങ്ങളില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം സഹായിക്കുന്നവയാണ്. എന്നാല്‍ ചില രാശിമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

Monthly Horoscope

ഓഗസ്റ്റ് മാസത്തിലെ 12 രാശിക്കാരുടേയും സമ്പൂര്‍ണഫലം എന്താണെന്ന് നമുക്ക് നോക്കാം. ഈ മാസം സാമ്പത്തികനേട്ടവും ദാമ്പത്യ നേട്ടവും കരിയര്‍ മാറ്റങ്ങളും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് വളരെ സന്തോഷം നിറഞ്ഞ മാസമായിരിക്കും. ഇവരെ തേടി നല്ല വാര്‍ത്തകള്‍ വരുന്നു. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടായിരിക്കും. പല കോണില്‍ നിന്നും പണം നിങ്ങളെ തേടി വരുന്നു. നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള മികച്ച മാസമാണ് ഈ മാസം. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ നിങ്ങള്‍ പദ്ധതിയിട്ടേക്കാം. പക്ഷേ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ അറിവുള്ളവരോട് സംസാരിക്കണം. മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസമായതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് മാനസികവും ശാരീരികവുമായ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന മാസമാണ്. ജോലിയിലും സ്വകാര്യ ജീവിതത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യകരമായി ഇരിക്കുന്നതിന് ശ്രദ്ധിക്കുക.ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഈ മാസം നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും. പങ്കാളിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിശയകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. അമിത ജോലി കാരണം നിങ്ങള്‍ സമ്മര്‍ദത്തിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജോലിയെക്കുറിച്ചുള്ള സമ്മര്‍ദ്ദവും തിരക്കും നിയന്ത്രിക്കണം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതീക്ഷയില്‍ തുടങ്ങുന്ന മാസമാണ് ഓഗസ്റ്റ്. സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് വളരെയധികം ബഹുമാനവും അഭിനന്ദനവും ലഭിക്കുന്ന മാസം കൂടിയാണ്. ഈ മാസം നിക്ഷേപത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കരുത്. അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. പങ്കാളിയുമായി വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാവും. കഴിയുന്നത്ര കുറച്ച് സംസാരിക്കാന്‍ ശ്രമിക്കുക. ബിസിനസില്‍ പുരോഗതി ഉണ്ടാവുന്നു. സ്ഥിരമായി ചെയ്യുന്ന വ്യായാമം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണം ചെയ്യുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയും പുനരുജ്ജീവിപ്പിച്ചേക്കാം. നടുവേദനയുള്ളവര്‍ക്ക് പല മരുന്നുകളും കഴിക്കേണ്ടതായി വരുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് സമൃദ്ധിയുടെയും ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും സമയമായി മാറും ഈ മാസം. ഭാവിയില്‍ മികച്ച ഫലം നിങ്ങളെ കാത്തിരിക്കുന്നു. പങ്കാളിയെ പ്രീതിപ്പെടുത്തുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കാം. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാവും. അമിത ദേഷ്യം കുറക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ജോലിയിലും പ്രതിഫലിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് നല്ല മാസമാണ്. നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ നല്ലതുപോലെ പഠിച്ച് മാത്രം അഭിപ്രായം പറയാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല മാസമായിരിക്കും. ജോലിക്കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഈ മാസത്തെ പ്രത്യേകതയായിരിക്കും. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവാന്‍ പങ്കാളികള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പറ്റിയ സമയമാണ്. സുവര്‍ണ കാലഘട്ടമായിരിക്കും ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടായേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന് നിങ്ങളുടെ ബോസ് നിങ്ങളെ അഭിനന്ദിക്കും. നിങ്ങളുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വാഹനമോടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സ്‌ട്രെസ് കുറക്കാന്‍ ശ്രദ്ധിക്കുക. മനസ്സമാധാനം നിലനിര്‍ത്താന്‍ യോഗ പരിശീലിക്കാന്‍ ശ്രമിക്കുക.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഈ മാസം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പ്രൊഫഷണല്‍ രംഗത്ത് നിങ്ങള്‍ക്ക് നിരവധി അഭിനന്ദനങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ചെറിയ തോതില്‍ നിങ്ങളെ ബാധിച്ചേക്കാം. ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു. പങ്കാളിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിടാം. പലപ്പോഴും വഴക്കിലേക്ക് നിങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ചെറിയ ലാഭം ലഭിച്ചേക്കാം. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങള്‍ക്ക് പരീക്ഷയില്‍ മികച്ച ഫലം ലഭിച്ചേക്കാം. നിങ്ങളുടെ തിരക്കുള്ള ജോലി നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് മികച്ച മാസമായിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇവര്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് നിരവധി അഭനന്ദനങ്ങള്‍ തേടി വരുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരു മത്സര പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നു. കുടുംബത്തില്‍ മംഗള കാര്യം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഒരു മികച്ച മാസമായിരിക്കും, സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധവേണം. ബിസിനസില്‍ നിരവധി അപ്‌ഡേറ്റുകള്‍ ആവശ്യമായി വരുന്നു. ഈ മാസം നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തേണ്ടതായി വരുന്നു. ആരോഗ്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ബാധിക്കും. എങ്കിലും വ്യായാമം മുടക്കരുത്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം ഗംഭീരമായി ആരംഭിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും വിദേശയാത്ര പ്ലാന്‍ ചെയ്യുന്നതിനുള്ള സാധ്യത കാണുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും, എന്നാല്‍ വൈകുന്നേരത്തിനുള്ളില്‍ തന്നെ അവ പരിഹരിക്കപ്പെടും. ഈ മാസം നിങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാകില്ല. എന്നാല്‍ നിങ്ങളെ സാമ്പത്തികം അത്ര പ്രശ്‌നത്തിലാക്കുകയും ഇല്ല. മാനസികമായി അല്‍പം പ്രയാസം നേരിടുന്ന സമയമാണ് ഈ സമയം. എപ്പോഴും നല്ല തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും കേള്‍ക്കാത്ത കാര്യത്തെപ്പറ്റി അഭിപ്രായം പറയുന്നതിന് പോവരുത്. ജോലിയില്‍ പുതിയ ഓഫറുകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പോസിറ്റീവ് മനോഭാവവും മാനസികാവസ്ഥയും പ്രൊഫഷണല്‍ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വന്നേക്കാം. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

 ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ മാസം മികച്ചതാണ്. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ മുന്നോട്ട് പോയാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ പോസിറ്റീവ് മനോഭാവം നിങ്ങളെ സഹായിക്കും. നിങ്ങളുടെ കാഴ്ചപ്പാട് നിങ്ങളുടെ കമ്പനിയ്ക്കോ ഓര്‍ഗനൈസേഷനോ പ്രയോജനമാവും വിധം ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ഈ മാസം ലഭിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിലും ഭക്ഷണ ശീലത്തിലും മാറ്റം വരുത്തേണ്ടതുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഈ മാസം മികച്ച സമയമായിരിക്കും. കുടുംബത്തോടൊപ്പം നിങ്ങളുടെ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മറ്റുള്ളവരുടെ സഹായം ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ ഈ മാസത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ തന്നെ സ്വയം പ്രതിരോധിക്കേണ്ടിവരും. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. നിങ്ങളില്‍ ചിലര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. സ്ട്രീറ്റ് ഫുഡും ജങ്ക് ഫുഡും ഉപേക്ഷിച്ച് ആരോഗ്യത്തിന് വേണ്ടി ശ്രമിക്കണം. യോഗ, ജിം പോലുള്ളവ ആരോഗ്യത്തിന് വേണ്ടി പരിശീലിക്കുന്നത് നല്ലതാണ്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളുടെ അവരുടെ പ്ലാന്‍ അനുസരിച്ച് നടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാം കൃത്യമായി ആസൂത്രണം ചെയ്യണം. നിങ്ങളുടെ ജോലിയില്‍ നിങ്ങളുടെ ക്ലയന്റുകള്‍ വളരെയധികം മതിപ്പുളവാക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. ഈ മാസം നിങ്ങളെ തേടി വലിയ ലാഭം ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ട്. പങ്കാളി അല്‍പം പൊസസീവ് ആയി പെരുമാറിയേക്കാം. ജോലിയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ മാസം പുതിയ നിക്ഷേപത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. തൊണ്ട, പല്ല്, ചെവി, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ആരോഗ്യ പ്രശ്‌നം ഈ മാസം പരിഹരിക്കപ്പെട്ടേക്കാം. വീട്ടില്‍ മുതിര്‍ന്നവര്‍ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ജോലിയില്‍ നിങ്ങള്‍ക്ക് ഒരു നല്ല മാസമായിരിക്കും. നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും നല്‍കുന്ന ഒരു മാസമായിരിക്കും. പ്രിയപ്പെട്ടവരുമായി മികച്ച സമയം ചിലവഴിക്കുന്നതിനും പ്രൊഫഷണല്‍ രംഗത്ത് പദ്ധതികള്‍ നടപ്പിലാക്കാനും ആഗ്രഹിക്കുന്ന മാസം. താമസിയാതെ അനുകൂലമായി മാറിയേക്കാവുന്ന നിരവധി നിക്ഷേപ അവസരങ്ങള്‍ നിങ്ങള്‍ക്കായി ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസ്സിലാക്കുകയും നിങ്ങളുടെ വികാരങ്ങളെ ശ്രദ്ധയോടെ മനസ്സിലാക്കുകയും ചെയ്യുന്നു. ഈ മാസം നിങ്ങള്‍ ആരംഭിച്ച ജോലികള്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എല്ലാ ജോലിയും സുഗമമായി നടക്കുന്നു. നിങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍, അതിനുള്ള അനുകൂല സമയമാണിത്. ആരോഗ്യം ശ്രദ്ധിക്കണം. ധാരാളം പഴം കഴിക്കാന്‍ ശ്രദ്ധിക്കണം.

most read:പിതൃക്കളുടെ പ്രീതിക്കും അനുഗ്രഹത്തിനും ബലിതര്‍പ്പണം ഇങ്ങനെ

X
Desktop Bottom Promotion