ജാതകത്തിലെ വ്യാഴത്തിന്റെ മൗഢ്യം: സന്താനസൗഭാഗ്യത്തിന് വിലങ്ങ്: പരിഹാരങ്ങള്‍ ഇതാണ്

വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളായില്ലെങ്കില്‍ പലരും ചികിത്സയും പ്രാര്‍ത്ഥനയും മറ്റുമായി മുന്നോട്ട് പോവുന്നു. താന്‍ പാതി ദൈവം പാതി എന്ന തത്വത്തില്‍ വിശ്വസിക്കുന്വരാണ് നല്ലൊരു ശതമാനം ആളുകളും. അതുകൊണ്ട് തന്നെ പലരും ചികിത്സയോടൊപ്പം തന്നെ ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നു. ക്ഷേത്രവും വഴിപാടും പ്രാര്‍ത്ഥനകളുമായി മുന്നോട്ട് പോവുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനം അതിപ്രധാനമാണ് എന്ന കാര്യം.

ജ്യോതി ശാസ്ത്രപ്രകാരം സന്താനസൗഭാഗ്യത്തിന് അനുഗ്രഹിക്കുന്ന ഗ്രഹം എന്ന് പറയുന്നത് വ്യാഴമാണ്. പുരുഷന്‍മാരില്‍ അവരുടെ ജാതകത്തെ അഞ്ചാം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനമാണ് സന്താനസൗഭാഗ്യം നല്‍കുന്നത്, എന്നാല്‍ സ്ത്രീകളില്‍ ഇത് ഒന്‍പതാം ഭാവത്തിലുമാണ് സന്താനസൗഭാഗ്യം കൊണ്ട് അനുഗ്രഹിക്കുന്നത്. എന്നാല്‍ ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനത്തില്‍ മൗഢ്യവും നീചത്വവും ബലക്കുറവുമെങ്കില്‍ ഇവരില്‍ സന്താന സൗഭാഗ്യത്തിന് തടസ്സം നേരിടുന്നു.

Astrological Remedies For Getting Pregnant

ശത്രുഗ്രഹങ്ങള്‍
നിങ്ങളുടെ ജാതകത്തില്‍ ശത്രുഗ്രഹങ്ങളായി വ്യാഴവും ശുക്രനും നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും സന്താനസൗഭാഗ്യത്തിന് തടസ്സം നേരിടേണ്ടി വരുന്നു. അത് കൂടാതെ പരസ്പര ഷ്ടിയില്‍ ഈ ഗ്രഹങ്ങള്‍ വന്നാലും അല്‍പം ശ്രദ്ധിക്കണം. എല്ലാ അര്‍ത്ഥത്തിലും പ്രധാനമായും പ്രതിസന്ധികള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതും.

എന്നാല്‍ ഈ ദോഷങ്ങളെ അകറ്റുന്നതിനും സന്താനസൗഭാഗ്യത്തിനും വേണ്ടി ശ്രീകൃഷ്ണനെ ആരാധിക്കുന്നത് നല്ലതാണ്. ഭഗവാന് തൊട്ടില്‍ കെട്ടുന്നതോടൊപ്പം തന്നെ ഭഗവാനെ സന്തോഷിപ്പിക്കുന്ന മറ്റ് വഴിപാടുകള്‍ ചെയ്യുന്നതിലൂടെ എല്ലാ ദോഷങ്ങളും അകന്ന് സന്താനസൗഭാഗ്യം ഉണ്ടാവും എന്നാണ് വിശ്വാസം.

Astrological Remedies For Getting Pregnant

വ്യാഴത്തിന്റെ പ്രീതിക്കായി
വ്യാഴത്തെ പ്രീതിപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ അകന്ന് പോവുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ സന്താനഗോപാല മൂര്‍ത്തിയായ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയും വേണം. വ്യാഴാഴ്ച വ്രതം എടുക്കുന്നതും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും നിങ്ങള്‍ക്ക് സന്താനസൗഭാഗ്യം നല്‍കുന്നു. വ്യാഴ പ്രീതിക്കായി വ്യാഴത്തിന് അര്‍ച്ചനയും മധുരപലഹാരങ്ങളും നിവേദിക്കണം. കൂടാതെ വിരലില്‍ ദമ്പതിമാര്‍ മഞ്ഞ നിറത്തിലുള്ള പുഷ്യരാഗം ധരിക്കുന്നതും നല്ലതാണ്.

ശിവപൂജ നല്ലതാണ്
വ്യാഴത്തെ ദക്ഷിണാമൂര്‍ത്തി സ്വാമിയായും സങ്കല്‍പ്പിക്കാവുന്നതാണ്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ദക്ഷിണാ മൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാടുകള്‍ സമര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്. ശിവന്റെ ചൈതന്യമാണ് ദക്ഷിണാമൂര്‍ത്തി സ്വാമിയില്‍ കുടികൊള്ളുന്നത്.

അതുകൊണ്ട് തന്നെ ദക്ഷിണാമൂര്‍ത്തി സ്വാമിയെ ആരാധിക്കുന്നവരെ ഭഗവാന്‍ കൈവിടില്ല എന്നാണ് വിശ്വാസം. പാര്‍വ്വതീ പരമേശ്വരന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുന്നതിനും സന്താനസൗഭാഗ്യത്തിനും ദക്ഷിണാമൂര്‍ത്തി അനുഗ്രഹം നല്ലതാണ്.

Astrological Remedies For Getting Pregnant

ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍
നിങ്ങളുടെ ജാതകത്തില്‍ വ്യാഴം ബലവാനല്ലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് ഇനി പറയുന്നത്. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഗുരു ബീജ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കുക. 'ഓം ഗ്രാം ഗ്രീം സഹ ഗുര്‍വേ നമ' എല്ലാ ദിവസവും 28 തവണ അല്ലെങ്കില്‍ 108 തവണ ജപിക്കുക.

വ്യാഴത്തിന്റെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് മധുരപലഹാരങ്ങളോ അല്ലെങ്കില്‍ ശര്‍ക്കരയോ ദാനം ചെയ്യാവുന്നതാണ്. ഇത് കൂടാതെ പാവപ്പെട്ടവരെ സഹായിക്കുക. നിസ്വാര്‍ത്ഥ സേവനം ഏത് കാര്യത്തിലും കാഴ്ച വെക്കുന്നതിന് ശ്രദ്ധിക്കണം. പശുക്കളെ ആരാധിക്കുകയും പശുക്കള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുക. ഇത് വ്യാഴത്തിന്റെ ശക്തി മെച്ചപ്പെടുത്തുകയും ദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

Astrological Remedies For Getting Pregnant

ദോഷപരിഹാരം ജാതകപ്രകാരം
നിങ്ങളുടെ ജാതകപ്രകാരം വേണം എപ്പോഴും ദോഷ പരിഹാരം നടത്തുന്നതിന്. അതിന് വേണ്ടി വിശദമായ ജാതക പരിശോധന അത്യാവശ്യമാണ്. ഇത് കൂടാതെ മറ്റ് പല വിധത്തിലുള്ള കാരണങ്ങളും സന്താനസൗഭാഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്നവയാണ്. ഓരോ ജാതകവും വിശദമായി പരിശോധിച്ച ശേഷം മാത്രം പരിഹാരങ്ങള്‍ കാണുന്നതിന് ശ്രദ്ധിക്കാം. അതിന് ശേഷം മാത്രമായിരിക്കണം ദോഷഫലങ്ങളെക്കുറിച്ചും അതിനു വേണ്ട പരിഹാരങ്ങളെ കുറിച്ചും വഴിപാടുകള്‍ നടത്തുന്നത്.

Story first published: Thursday, August 3, 2023, 12:42 [IST]
X
Desktop Bottom Promotion