വിവാഹമോചനത്തിലേക്ക് എത്തിക്കും ജാതകത്തിലെ കാരണങ്ങള്‍

വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഉണ്ട്. വിവാഹം പോലെ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ ആലോചിച്ച് എടുക്കേണ്ട ഒരു പ്രധാന തീരുമാനം തന്നെയാണ് വിവാഹ മോചനവും. കാരണം ഒരുമിച്ച് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ബന്ധത്തില്‍ നിന്ന് മോചനം നേടുന്നതിന് ശ്രമിക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. എന്നാല്‍ വിവാഹത്തിന് വേണ്ടി ജാതകവും പൊരുത്തവും നോക്കുമ്പോള്‍ വിവാഹമോചനത്തെക്കുറിച്ചും നമ്മുടെ ജാതകം ചില സൂചനകള്‍ നല്‍കുന്നുണ്ട്.

Astrological Reasons Behind Divorce

ഇക്കാലത്ത് വിവാഹ മോചനത്തിന്റെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് നാം കാണുന്നുണ്ട്. അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവാം. ക്ഷമയില്ലായ്മ, പരസ്പരം മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നത്, സമയമില്ലായ്മ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. എന്നാല്‍ പരസ്പരം മനസ്സിലാക്കി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ വിവാഹ മോചനം എന്നത് വളരെയധികം ശ്രദ്ധേയമായ ഒരു തീരുമാനം തന്നെയാണ്. എന്നാല്‍ വിവാഹ മോചനനത്തിന് കാരണമാകുന്ന ചില യോഗങ്ങള്‍ നിങ്ങളുടെ ജാതകത്തില്‍ ഉണ്ടാവാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗ്രഹങ്ങളുടെ സ്ഥാനം

ഗ്രഹങ്ങളുടെ സ്ഥാനം

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. സൗരയൂഥത്തിലൂടെയുള്ള ഇവയുടെ ചലനത്തിലൂടെയാണ് ജീവിതത്തിലെ പല മാറ്റങ്ങളും സംഭവിക്കുന്നത്. ജാതകത്തിലെ വിവാഹത്തിന്റേയും വിവാഹമോചനത്തിന്റേയും സ്ഥാനത്തെക്കുറിച്ച് നമുക്ക് ജാതകത്തില്‍ മനസ്സിലാക്കാം. അതിന് സഹായിക്കുന്നത് ഗ്രഹങ്ങളാണ്. വിവാഹമോചനത്തിന് കാരണമാകുന്ന ഗ്രഹങ്ങള്‍ ഏതൊക്കെയെന്നും അവയുടെ സ്ഥാനം ഏതൊക്കെ തരത്തിലാണ് എന്നും നമുക്ക് നോക്കാവുന്നതാണ്.

വിവാഹമോചനത്തിന് കാരണമാകും ഗ്രഹങ്ങള്‍

വിവാഹമോചനത്തിന് കാരണമാകും ഗ്രഹങ്ങള്‍

വിവാഹമോചനത്തിന് കാരണമാകുന്ന ചില ഗ്രഹങ്ങളുണ്ട്. വിവാഹം 2, 5, 7, 12 എന്നീ ഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്‍ ലഗ്‌നത്തില്‍ നിന്നും ചന്ദ്രനില്‍ നിന്നും അനുകൂലമല്ലാത്ത അവസ്ഥയില്‍ നില്‍ക്കുന്നവരില്‍ വിവാഹ മോചനത്തിലുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ നാലാം ഭാവാധിപന്‍ ആറാം ഭാവത്തിലോ അതുപോലെ തന്നെ തിരിച്ച് നില്‍ക്കുമ്പോഴും ഇവരില്‍ വിവാഹമോചനം നിയമസഹായത്തോടെ സാധ്യമാവുന്നു. പന്ത്രണ്ടാം ഭാവാധിപന്‍ നാലാമത്തെ ഭാവാധിപനെയും ആറാം ഭാവാധിപന്‍ എട്ടിലും പന്ത്രണ്ടിലും നില്‍ക്കുമ്പോള്‍ വിവാഹമോചന സാധ്യത കണക്കാക്കുന്നു.

വിവാഹമോചനത്തിന് കാരണമാകും ഗ്രഹങ്ങള്‍

വിവാഹമോചനത്തിന് കാരണമാകും ഗ്രഹങ്ങള്‍

ഏഴാം ഭാവാധിപനും ശുക്രനും ശനി, സൂര്യന്‍, രാഹു എന്നീ ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ നില്‍ക്കുമ്പോള്‍ ഇവരില്‍ വിവാഹമോചന സാധ്യതയുണ്ട്. ഇത് കൂടാതെ രാഹു അല്ലെങ്കില്‍ കേതു പത്താം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നവരിലും വിവാഹമോചന സാധ്യതയുണ്ട്. നിങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിക്കുന്ന മറ്റൊന്നാണ് ചൊവ്വ അല്ലെങ്കില്‍ ശനി എന്നീ ഗ്രഹങ്ങള്‍ ലഗ്നത്തിലും ശുക്രന്‍ ലഗ്നത്തിലും സൂര്യന്‍ ശനി, അല്ലെങ്കില്‍ രാഹു എന്നീ ഗ്രഹങ്ങള്‍ ഏഴാംഭാവത്തിലും സ്ഥിതി ചെയ്യുന്നത്.

വിവാഹമോചനത്തിന് കാരണമാകും ഗ്രഹങ്ങള്‍

വിവാഹമോചനത്തിന് കാരണമാകും ഗ്രഹങ്ങള്‍

രാഹു ലഗ്നത്തില്‍ ശനിയോടൊപ്പമോ അല്ലെങ്കില്‍ ശുക്രനോടൊപ്പമോ സ്ഥിതി ചെയ്യുമ്പോള്‍ ഇവരില്‍ വിവാഹമോചന സാധ്യതയുണ്ട്. സൂര്യന്‍, രാഹു, ശനി എന്നീ ഗ്രഹങ്ങള്‍ നാലാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ശുക്രന്‍ തൃക്കേട്ട നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുമ്പോഴും രാഹു ലഗ്നത്തില്‍ എങ്കിലും ഇതേ ഫലം നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.

ജാതകത്തിലെ വിശകലനം

ജാതകത്തിലെ വിശകലനം

വിവാഹത്തില്‍ ചൊവ്വയുടെ സ്ഥാനം വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നതാണ്. പ്രത്യേകിച്ച് വിവാഹത്തിന്റെ കാര്യത്തില്‍. പുരുഷ ജാതകത്തിലെങ്കില്‍ ശുക്രനും സ്ത്രീ ജാതകത്തില്‍ ചൊവ്വയുമാണ് വിവാഹത്തിന്റെ കാര്യത്തില്‍ കണക്കാക്കുന്നത്. രണ്ട് ഗ്രഹങ്ങളിലും ദോഷങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ പലപ്പോഴും വിവാഹ ശേഷം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നാണ് പറയുന്നത്. സ്ത്രീ ജാതകത്തില്‍ ചൊവ്വ മോശം അവസ്ഥയില്‍ ആണെങ്കില്‍ ഇവരില്‍ പലപ്പോഴും വിവാഹ ജീവിതത്തില്‍ വളരെ മോശം ഫലങ്ങള്‍ സംഭവിക്കുന്നു.

ദോഷപരിഹാരം

ദോഷപരിഹാരം

വിവാഹത്തിന് മുന്‍പോ അല്ലെങ്കില്‍ വിവാഹത്തിന് ശേഷമോ ഇതിന് തക്കാതായ ദോഷപരിഹാരങ്ങള്‍ നടത്തേണ്ടതാണ്. ചൊവ്വയുടെ സ്ഥാനം ദുര്‍ബലമെങ്കില്‍ വളരെയയധികം ശ്രദ്ധിക്കണം. ഇവര്‍ക്ക് ദാമ്പത്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ചൊവ്വ ദോഷകരമായി മാറുന്നത് സ്ത്രീയെ പലപ്പോഴും ബലഹീനയാക്കുന്നുണ്ട്. പുരുഷന്റെ ജാതകത്തില്‍ ശുക്രന്‍ നില്‍ക്കുമ്പോഴും ഇതേ അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള ദോഷപരിഹാരങ്ങള്‍ നടത്തേണ്ടതാണ്.

most read:രണ്ട് ഗ്രഹങ്ങള്‍ ചേരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയാണ്

X
Desktop Bottom Promotion