27 നക്ഷത്രം : സ്ത്രീ പുരുഷ, സ്വഭാവങ്ങള്‍ ഇങ്ങനെ

ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ ആണെന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ നിങ്ങളെ ബാധിക്കുന്ന അവസ്ഥകള്‍ മുന്‍കൂട്ടി അറിയുന്നത് നല്ലതാണ്. 27 നക്ഷത്രത്തിനും പൊതുവായ സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കും. എന്നാല്‍ അതിലുപരി ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഉണ്ട്. പൊതുവായ സവിശേഷതകള്‍ അല്ലാതെ തന്നെ ചില നക്ഷത്രക്കാര്‍ക്ക് പ്രത്യേകതകള്‍ ധാരാളം നിറയുന്ന ചില മാറ്റങ്ങളും സംഭവിക്കുന്നു.

nakshatras characteristics

ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കാക്കിയാണ് ജന്മനക്ഷത്രം സ്വീകരിക്കുന്നത്. ഹിന്ദുമത വിശ്വാസപ്രകാരം ഏത് കാര്യത്തിനും ജന്മ നക്ഷത്രം വളരെ പ്രധാനം തന്നെയാണ്. ജ്യോതിഷ പ്രകാരം രാശിയും നക്ഷത്രവും നോക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ നോക്കാം. 27 നക്ഷത്രക്കാരില്‍ ഓരോ നക്ഷത്രത്തിന്റേയും സവിശേഷതകള്‍ ഇതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തിന് ആ പേര് വരാന്‍ കാരണം അശ്വനികുമാരന്മാരുടെ പേരുമായി ബന്ധപ്പെട്ടത് കൊണ്ടാണ്. ഈ നക്ഷത്രത്തിലുള്ള പുരുഷന്‍മാര്‍ ബുദ്ധിശക്തിയില്‍ മുന്നിലായിരിക്കും. ഇത് മാത്രമല്ല ഏത് കാര്യത്തേയും വിവേചന ബുദ്ധിയോടെ തരം തിരിച്ച് മാറ്റുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഏത് കാര്യത്തിനും പെട്ടെന്ന് തീരുമാനമെടുക്കുന്നത് ഇവരുടെ സ്വഭാവസവിശേഷതകളില്‍ പ്രധാനപ്പെട്ടതാണ്. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ എപ്പോഴും സ്വന്തം അഭിപ്രായത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും ഇവരുടെ ഹോബിയാണ്. എങ്കിലും ഇവര്‍ മികച്ച ക്രാന്തദര്‍ശികളാണ്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാരായ പുരുഷന്‍മാര്‍ ഏത് കാര്യത്തിനും മുന്നില്‍ എത്തണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ തന്റേടത്തോടെ ഏത് കാര്യത്തിനും ഇവര്‍ ഇറങ്ങിപ്പുറപ്പെടുന്നു. അതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇത് പലപ്പോഴും അഹങ്കാരിയാണ് ഇവര്‍ എന്ന പേര് ഇവര്‍ക്ക് ലഭിക്കാനിടവരുത്തുന്നു. സ്ത്രീകളുടെ കാര്യത്തിലും സ്വഭാവം മഹിമയുള്ളതായിരിക്കും. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് അല്‍പം താല്‍പ്പര്യം ഇവര്‍ക്ക് കൂടുതലായിരിക്കും. അത് ജീവിത്തതില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ജീവിത വിജയത്തിന് വേണ്ടി ഇത്തരം കാര്യങ്ങളെ അവഗണിക്കുന്നതിന് ഇവര്‍ ശ്രമിക്കണം.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാരായ പുരുഷന്‍മാര്‍ പുറംഭംഗി കണ്ടാല്‍ അതില്‍ ആകൃഷ്ടരാവുന്നു. എന്നാല്‍ ഏത് കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പും എപ്പോഴും അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ഒരു കാര്യത്തിലും മുന്നോട്ട് ചാടിയിറങ്ങി ഇടപെടുന്നില്ല. എങ്കിലും പലപ്പോഴും ഭാവിയെക്കുറിച്ച് വലുതായി ചിന്തിക്കാത്തവരും ആയിരിക്കും. സ്ത്രീകളാണെങ്കില്‍ ശാന്തസ്വഭാവക്കാരായിരിക്കും, എങ്കിലും എത്ര വലിയ തടസ്സങ്ങള്‍ ഉണ്ടെങ്കിലും കാര്യങ്ങളെല്ലാം തന്നെ മംഗളകരമായി ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും വിരോധികള്‍ മിത്രങ്ങളായി മാറുന്ന അവസ്ഥയുണ്ടാവുന്നു.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാരായ പുരുഷന്‍മാര്‍ ആകര്‍ഷകമായ കണ്ണുകളും കാന്തിക സ്പര്‍ശനവുമുള്ളവരും ആയിരിക്കും. ഒരു കാര്യത്തിനും തീരെ ക്ഷമയും ഇല്ലാത്തവരും ആയിരിക്കും. എന്നിരുന്നാലും, അവര്‍ക്ക് ബിസിനസ് മികച്ചതാക്കാന്‍ കഠിനമായി പരിശ്രമിക്കും. എന്നാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകളാകട്ടെ ആകര്‍ഷകമായ കണ്ണുകളും സൗന്ദര്യവതികളും ആയിരിക്കും. എല്ലാത്തരം ജോലികളും അവര്‍ക്ക് യോജിക്കുന്നുണ്ട്. എപ്പോഴും സൗന്ദര്യമുള്ള വസ്തുക്കളില്‍ ഭ്രമം ഉണ്ടാവുന്നു.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ വളരെയധികം നേതൃത്വസ്വഭാവം ഇഷ്ടപ്പെടുന്നവരാണ്. പൊതു സംസാരത്തിലും ഗവേഷണത്തിലും കഴിവുള്ളവരും ഇവര്‍ താഴേക്കിടയിലുള്ളവരുടെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ആണ്. ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ക്ക് സംശയാസ്പദമായ സ്വഭാവമുണ്ടെങ്കിലും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ സത്യസന്ധത പുലര്‍ത്തും. വളരെ ലളിതമായ ജീവിതത്തിലും ഉയര്‍ന്ന ചിന്തയിലും വിശ്വസിക്കുന്നു, ഒപ്പം നല്ല വിദ്യാഭ്യാസമുള്ളവരുമായിരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ ഇവര്‍ വളരെയധികം ജാഗ്രത പുലര്‍ത്തുന്നവരും, നര്‍മ്മം ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലോ കലകളോടോ താല്‍പ്പര്യമുള്ളവരാണ്. വിവിധ പാചകരീതികള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ എന്നിവ ആസ്വദിച്ച് ചെയ്യുന്നവരായിരിക്കും ഇവര്‍.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ ഏത് ആഗ്രഹത്തേയും നടത്തിയെടുക്കാന്‍ ശ്രമിക്കുന്നവരാണ്. ഇവര്‍ ജീവിതത്തില്‍ ഉടനീളം അറിവ് നേടാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. നര്‍മ്മബോധമുള്ളവരാണ്, അനുകമ്പയുള്ളവരും ശാന്ത സ്വഭാവക്കാരും ആയിരിക്കും. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ അവര്‍ വളരയധികം മിതത്വം പാലിക്കാന്‍ ശ്രമിക്കും. മാത്രമല്ല ജീവിതത്തില്‍ പല വിധത്തില്‍ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ആ ശ്രമത്തില്‍ ഇവര്‍ വിജയിക്കും. പെണ്‍കുട്ടികള്‍ നല്ല പെരുമാറ്റമുള്ളവരും സമാധാനപരമായ മനോഭാവമുള്ളവരുമാണ്, വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയിലെത്തും. മെഡിസിന്‍, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ അവര്‍ക്ക് നന്നായി സമ്പാദിക്കാന്‍ കഴിയും.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ശാന്തം, ക്ഷമ, ബുദ്ധി, ആത്മീയ ജ്ഞാനം എന്നിവയില്‍ നേട്ടം കൊള്ളുന്നവരായിരിക്കും. ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ മതപരമായി താല്‍പ്പര്യം കൂടുതലുള്ളവരായിരിക്കും. എല്ലാ മേഖലകളിലും മികവ് പുലര്‍ത്താനും വിജയിക്കാനും സാധിക്കും. ഏറ്റവും അനുയോജ്യമായ ജോലികളില്‍ അധ്യാപകന്റെയോ സ്റ്റേജ് ആക്ടറുടെയോ ജോലി ഉള്‍പ്പെടെ ഇവര്‍ ചെയ്യുന്നുണ്ട്. വളരെ ശാന്തമായ സ്വഭാവക്കാരായിരിക്കും ഇവര്‍. പക്ഷേ അവരുടെ നാവ് ചില സമയങ്ങളില്‍ പ്രശ്നക്കാരാവുന്നുണ്ട്. അത് ശ്രദ്ധിക്കണം. അവര്‍ സംഗീതത്തോട് താല്‍പ്പര്യമുള്ളവരും ക്രിയേറ്റീവുമായിരിക്കും.

 പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ വിവിധ വിഷയങ്ങളില്‍ അറിവുള്ളവരും ധനികരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഇവര്‍ വൈകാരികമായി ദുര്‍ബലരായിരിക്കും. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസമാണ്, നല്ല പെരുമാറ്റം ഇവര്‍ക്കുണ്ടെങ്കിലും സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് വേണ്ടി മാത്രം അത് ഉപയോഗിക്കുന്നവരായിരിക്കും. അവര്‍ക്ക് ശക്തമായ ഇച്ഛാശക്തി ഉണ്ട്, ഒപ്പം അവരുടെ ലക്ഷ്യത്തിലെത്താന്‍ ബുദ്ധിമുട്ടുള്ള തടസ്സങ്ങളെ മറികടക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് ആകര്‍ഷകമായതും സമാധാനപരമായ സ്വഭാവം ആയിരിക്കും. അവര്‍ വളരെയധികം മതവിശ്വാസികളാണ്, ഭൂമി, കെട്ടിടങ്ങള്‍, എസ്റ്റേറ്റ് എന്നിവയിലെ ബിസിനസ്സില്‍ നിന്ന് ധാരാളം സമ്പാദിച്ചേക്കാം.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ ഗവേഷണത്തിലും എഴുത്തിലും നിപുണരാണ്. എന്നാല്‍ ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ ആരോടും നന്ദിയുള്ളവരായിരിക്കില്ല എന്നതും ശ്രദ്ധേയം. പക്ഷേ അവര്‍ മികച്ച പ്രാസംഗികരും നേതൃത്വത്തിന് മികച്ചവരുമാണ്. തൊഴില്‍പരമായി, കലയും വാണിജ്യവും അവര്‍ക്ക് ഏറ്റവും അനുയോജ്യമാണ്. ആയില്യം നക്ഷത്രക്കാരായ സ്ത്രീകള്‍ തന്ത്രശാലികളും ആളുകളെ അനുനയിപ്പിക്കാനുള്ള കഴിവുമുള്ളവരാണ്. അഡ്മിനിസ്ട്രേറ്റീവ് റോളുകളില്‍ അവര്‍ക്ക് മുന്നോട്ട് വരാന്‍ സാധിക്കും.

മകം

മകം

മകം നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ വളരെ കഠിനാധ്വാനികളായിരിക്കും. സന്തുഷ്ടര്‍-ഭാഗ്യവാന്മാര്‍, മൃദുസ്വഭാവക്കാര്‍ എന്നിവ ഇവരുടെ പ്രത്യേകതയാണ്. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായിരിക്കും. അവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോട് താല്‍പ്പര്യം കൂടുതലായിരിക്കും. സത്യസന്ധരും ദൈവഭക്തരുമാണ്. പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. പെണ്‍കുട്ടികള്‍ വളരെയധികം ദൈവഭക്തരായിരിക്കും. ഗാര്‍ഹിക, പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളില്‍ അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും, അതിനാല്‍ അവരുടെ കരിയറില്‍ വളരെ ഉയര്‍ന്ന പദവി ലഭിക്കുന്നു. പൊതുവേ, അവര്‍ ആത്മീയമായി താല്‍പ്പര്യം കൂടുതലായിരിക്കും.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ വളരെയധികം സൗന്ദര്യമുള്ളവരായിരിക്കും. സംസാരിക്കുമ്പോള്‍ മര്യാദയുള്ളവരുമാണ്. ഇത് കൂടാതെ ഇവര്‍ക്ക് ഒരു സ്ഥലത്ത് മാത്രമായി താമസിക്കാന്‍ കഴിയില്ല. ഇവര്‍ എപ്പോഴും അലഞ്ഞുതിരിയുന്ന സ്വഭാവമുള്ളവരും ബന്ധങ്ങളില്‍ കെട്ടുപാടുകള്‍ ഇഷ്ടപ്പെടാത്തവരും ആയിരിക്കും. പുരുഷന്മാര്‍ അവരുടെ സ്വാതന്ത്ര്യത്തെ സ്നേഹിക്കുകയും ആരെങ്കിലും അതിനെ തടയുമ്പോള്‍ അതില്‍ നീരസം കാണിക്കുകയും ചെയ്യുന്നു. അവര്‍ സത്യസന്ധരായി തൊഴില്‍ ചെയ്യുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. എന്നാല്‍ മേലുദ്യോഗസ്ഥരെ അനുസരിക്കുന്നത് അല്‍പം പ്രയാസമുണ്ട്. സ്ത്രീകളാണെങ്കില്‍ സുഖസൗകര്യങ്ങളിലും ആഢംബരത്തിലും ജീവിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. മറ്റുള്ളവരെ സുഖപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുന്ന സ്വഭാവക്കാരാണ് ഇവര്‍.

ഉത്രം

ഉത്രം

ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ സ്വയം ആശ്രയം ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല അവരുടെ പ്രൊഫഷണല്‍ കരിയറിലെ ആരുടെയും സഹായം വളരെ അപൂര്‍വമായി മാത്രമേ ഇവര്‍ സ്വീകരിക്കുകയുള്ളൂ. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ട ജോലികളില്‍ ഇവര്‍ പണം ധാരാളം സമ്പാദിക്കുന്നു. വ്യക്തിത്വമനുസരിച്ച് പറയുകയാണെങ്കില്‍ ഇവര്‍ അല്‍പം ധാര്‍ഷ്ട്യമുള്ളവരായിരിക്കും. തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുകയില്ല. ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ പോലും സ്ത്രീകള്‍ ശാന്തമായി പെരുമാറുന്നു. അദ്ധ്യാപനം, അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍, മോഡലിംഗ് അല്ലെങ്കില്‍ അഭിനയം എന്നിവയിലൂടെ പോലും മികച്ച വരുമാനം നേടാന്‍ ഉത്രം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് സാധിക്കും.

അത്തം

അത്തം

അവര്‍ വളരെ സജീവമായി ഓരോ കാര്യത്തിലും ഇടപെടുന്നവരാണ്. അവരുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും അപാരമായ പരിശുദ്ധിയുണ്ടായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ അച്ചടക്കമുള്ളവരാണ്, ജനിച്ചതേ നേതാക്കളാവാന്‍ വേണ്ടിയാണ് എന്നുള്ളതാണ് സത്യം. മികച്ച വിദ്യാഭ്യാസ അടിത്തറയും മികച്ച പൊതുവിജ്ഞാനവുമുണ്ട്. നല്ല ശ്രോതാക്കളായതിനാല്‍, പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതില്‍ അവര്‍ മികച്ചവരാണ്. സ്ത്രീകളാണെങ്കില്‍ അല്‍പം ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവരാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധിക്കുന്നു. എങ്കിലും നല്ലതുപോലെ സംസാരിക്കുന്നവരായിരിക്കും ഇവര്‍.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാരായ പുരുഷന്‍മാര്‍ ബുദ്ധിമാനും, കഴിവുള്ളവരും, സാമൂഹികരും, ആകര്‍ഷകമായി പെരുമാറുന്നവരും ആയിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ കഠിനാധ്വാനികളായിരിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അതീവ താല്‍പ്പര്യം. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ ധൈര്യമുള്ളവരും, എന്തും തുറന്നുപറയുന്നവരും, തൊഴില്‍ ലക്ഷ്യമുള്ളവരുമാണ്. അവര്‍ സാധാരണയായി മെഡിക്കല്‍ രംഗത്ത് നഴ്സുമാരായി കാണപ്പെടുന്നു, ഇത് കൂടാതെ അധ്യാപനം, മോഡലിംഗ്, അഭിനയം തുടങ്ങിയ കരിയറുകളോട് ഒരു താല്‍പര്യം വളര്‍ത്താനും അതിലൂടെ മുന്നേറുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാരായ പുരുഷന്‍മാര്‍ അനുകമ്പയുള്ളവരും മൃദുവായി സംസാരിക്കുന്നവരും, കരുണയുള്ളവരും, സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. കഠിനാധ്വാനിയും അങ്ങേയറ്റം ബുദ്ധിമാനും ആണ്. അവര്‍ ദേഷ്യം വരുമ്പോള്‍ അവയെ നിയന്ത്രിക്കാന്‍ പാടു പെടുന്നവരായിരിക്കും. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ക്ക് മനസ്സില്‍ അനുകമ്പയും സ്‌നേഹവും ഉണ്ടാവുന്നു. വലിയ ആത്മാഭിമാനമുള്ളവരാണ്, മതവിശ്വാസികളും സത്യസന്ധരും ശുദ്ധമനസ്സുള്ളവരുമാണ്. അവര്‍ക്ക് വളരെയധികം ശക്തിയും കഴിവും ഉണ്ട്, പണം സമ്പാദിക്കുന്നതില്‍ അവര്‍ നിപുണരാണ്.

വിശാഖം

വിശാഖം

ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ ഊര്‍ജ്ജവും ബുദ്ധിയും നിറഞ്ഞവരാണ്, മാത്രമല്ല അവരുടെ ഇടപാടുകളില്‍ എല്ലായ്പ്പോഴും സത്യസന്ധത ഉണ്ടായിരിക്കും. ഇവര്‍ മികച്ച രീതിയില്‍ സംസാരിക്കുന്നു. അത് അവരെ ജീവിതത്തില്‍ ഒരു മികച്ച പ്രാസംഗികനും രാഷ്ട്രീയനേതാവും ആക്കുന്നതിന് സാധ്യതയുണ്ട്. ഈ നക്ഷത്രത്തിലെ പെണ്‍കുട്ടികള്‍ മൃദുവായി സംസാരിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ്. അത് അവരില്‍ ആകര്‍ഷകമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കവിത പോലുള്ള കലാപരമായ മേഖലകളില്‍ വളരെയധികം താല്പര്യമുള്ളവരായിരിക്കും ഇവര്‍.

അനിഴം

അനിഴം

ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ മികച്ച രൂപഭാവത്തോടെ ഉള്ളവരാണ്. ഇവര്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. വളരെയധികം കഠിനാധ്വാനികളാണ് ഇവര്‍. ബിസിനസ്സില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. മോശം ശീലങ്ങള്‍ കൂടപ്പിറപ്പാണ്. സംഗീതത്തിലും ഫൈന്‍ ആര്‍ട്ടിലും താല്‍പ്പര്യമുള്ള നിഷ്‌കളങ്കരായിരിക്കും സ്ത്രീകള്‍. സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്, മാത്രമല്ല അവര്‍ സംഗീതത്തിലോ നൃത്തത്തിലോ അതീവ തത്പ്പരരായിരിക്കാം. കൂടാതെ അവര്‍ വളരെയധികം അറിവുള്ളവരായിരിക്കും.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാരായ പുരുഷന്മാര്‍ ശുദ്ധമനസ്സുള്ളവരും ശാന്ത സ്വഭാവക്കാരുമായിരിക്കും. ഇവര്‍ കഠിനാധ്വാനം ചെയ്യുന്നു. വളരെയധികം ആത്മാര്‍ത്ഥതയുള്ളവരുമായ വ്യക്തികള്‍ ആണ് ഇവര്‍. അവരുടെ കഠിനാധ്വാന സ്വഭാവം അവരുടെ പ്രൊഫഷണല്‍ കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കുന്നു. ഈ നക്ഷത്രത്തിലെ പെണ്‍കുട്ടികള്‍ വളരെ സെന്‍സിറ്റീവാണ്. പെട്ടെന്ന് സങ്കടം വരുന്നവരാണ്. മാത്രമല്ല അവരുടെ സ്വഭാവത്തില്‍ അല്‍പം അസൂയയും, ചിന്താശേഷിയും, അവബോധവും ഉണ്ടായിരിക്കും. അവര്‍ അവരുടെ ജോലിയെക്കുറിച്ച് വളരെ സൂക്ഷ്മത പുലര്‍ത്തുന്നു. എപ്പോഴും അന്വേഷണാത്മകവും ദാര്‍ശനിക സ്വഭാവവും ഇവര്‍ക്കുണ്ടാവും. അമിത ആത്മവിശ്വാസമുള്ളവരും ഉറച്ചതും സ്ഥിരവുമായ അഭിപ്രായങ്ങളുണ്ടായിരിക്കും.

 മൂലം

മൂലം

മൂലം നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ക്ക് സൗഹാര്‍ദ്ദപരമായ സ്വഭാവമായിരിക്കും എല്ലാവരോടും. സമാധാനപരമായ സ്വഭാവമാണ് ജീവിതമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്, ശക്തമായ മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. അതിന് വേണ്ടി ഇവര്‍ നിലകൊള്ളുന്നു. അവര്‍ വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ അവരുടെ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ച് ഇവര്‍ അശ്രദ്ധരാണ്. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ ശുദ്ധമനസ്സുള്ളവരും സ്വഭാവത്തില്‍ അല്‍പം ധാര്‍ഷ്ട്യമുള്ളവരുമായിരിക്കും. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാരായ പുരുഷന്മാര്‍ വളരെ ബുദ്ധിമാന്‍മാരാണ്. സാധാരണയായി ആവേശഭരിതരും വാദപ്രതിവാദം ഇഷ്ടപ്പെടുന്നവരുമാണ്. അവര്‍ക്ക് ഏത് മേഖലയിലും അവരുടെ മികവ് പുലര്‍ത്താന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഡോക്ടറെപ്പോലുള്ള ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമാണ്. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ സാധാരണയായി ബുദ്ധിമാനും ഊര്‍ജ്ജസ്വലനും ഉത്സാഹമുള്ളവരുമായിരിക്കും. എന്നാല്‍ അവര്‍ അതിമോഹികളാണ് എന്നതാണ് സത്യം. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരായിരിക്കും ഇവര്‍. അദ്ധ്യാപനം അല്ലെങ്കില്‍ ബാങ്കിംഗ് പോലുള്ള തൊഴിലുകളില്‍ ശോഭിക്കും. ഈ നക്ഷത്രത്തിലെ ആളുകള്‍ അനുസരണയുള്ളവരാണ്. നിയമങ്ങളില്‍ പരിശീലനം നേടിയവരാണ്.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാരായ പുരുഷന്മാര്‍ മൃദുസമീപനവും ശുദ്ധമനസ്സുള്ളവരും ആയിരിക്കും. പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കിടയിലും എല്ലാവരേയും ബഹുമാനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. പെണ്‍കുട്ടികളുടെ സ്വഭാവമനുസരിച്ച് ഇവര്‍ വളരെ സങ്കീര്‍ണമായാണ് പലപ്പോഴും ഇടപെടുന്നത്. ആക്രമണ സ്വഭാവം ഇവരില്‍ കൂടുതലാണ്. എന്നാല്‍ അവര്‍ പൊതുവെ നല്ല വിദ്യാഭ്യാസമുള്ളവരും തൊഴില്‍ വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. സമ്പന്നരും പ്രശസ്തരും ലിബറല്‍ ചിന്താഗതിക്കാരനുമായിരിക്കും സ്ത്രീകള്‍.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാരായ പുരുഷന്‍മാര്‍ മൃദുവായ സംസാര രീതിയുള്ളവരായിരിക്കും. അവരുടെ പ്രവര്‍ത്തനത്തില്‍ വളരെയധികം മൃദുസമീപനം ഉണ്ടായിരിക്കും. ഏത് കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുന്നവരും ആയിരിക്കും. അവര്‍ക്ക് ഉറച്ച ദൈവവിശ്വാസമുണ്ട്. സ്ത്രീകള്‍ പലപ്പോഴും സമ്പന്നതയില്‍ ജീവിക്കുന്നവരായിരിക്കും. ഒപ്പം അവരുടെ കരിയറിലെ ഭൂരിഭാഗവും സാധാരണ ഗതിയില്‍ ചെലവഴിക്കുകയും ചെയ്യുന്നു. അവര്‍ ലിബറല്‍, സമ്പന്നര്‍, സംഗീതത്തോട് താല്‍പ്പര്യമുള്ളവരുമായിരിക്കും.

അവിട്ടം

അവിട്ടം

ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ ബുദ്ധിയുള്ളവരും പൊതുവെ അറിവുള്ളവരുമാണ്. എന്നാല്‍ അവര്‍ പ്രതികാരം ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും. വളരെ ക്ഷമയുള്ളവരും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ കഴിവും ഉണ്ടായിരിക്കും. പ്രഭാഷണ വൈദഗ്ധ്യത്തിലും ബുദ്ധിയിലും അവര്‍ മുന്നിലാണ്. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ താഴ്മയുള്ളവരായിരിക്കും. കൂടാതെ നിരാലംബരായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. വലിയ അനുകമ്പയോടെ ഏത് കാര്യത്തിലും ഇടപെടുന്നവരും ആയിരിക്കും. അവര്‍ ആധിപത്യം പുലര്‍ത്തുകയും വൈവിധ്യമാര്‍ന്ന കഴിവുകള്‍ നേടുകയും ചെയ്യുന്നു. വിദ്യാഭ്യാസം, സാഹിത്യം, അല്ലെങ്കില്‍ ശാസ്ത്രം എന്നിവയിലെ ജോലികള്‍ പലപ്പോഴും അവര്‍ക്ക് താല്‍പ്പര്യമുണ്ട്. അവര്‍ സ്വതന്ത്രരും സത്യസന്ധരും ആയിരിക്കും.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് അവരുടെ തത്ത്വങ്ങള്‍ക്കനുസൃതമായി നിലകൊള്ളാന്‍ ശ്രമിച്ച് കൊണ്ടിരിക്കും. ബുദ്ധിയുള്ളവരായിരിക്കും. എങ്കിലും ഏറെ വൈകാരികമായാണ് പല കാര്യങ്ങളിലും ഇടപെടുന്നത്. ജ്യോതിഷം, മന: ശാസ്ത്രം, എന്നീ കരിയറില്‍ ഉയര്‍ന്ന നിലയിലെത്തും. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ ശാന്ത സ്വഭാവമുള്ളവരാണ്. പക്ഷേ പ്രകോപിപ്പിക്കുമ്പോള്‍ ഇവര്‍ പരിസരം മറന്ന് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. അവര്‍ മതവിശ്വാസികളാണ്, നല്ല ഓര്‍മ്മശക്തിയുണ്ട്. മാന്യരാണ്, ശാസ്ത്രത്തിലേക്ക് താല്‍പ്പര്യം കൂടുതലായിരിക്കും.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ ബുദ്ധിമാന്‍മാരായിരിക്കും. പണം സമ്പാദിക്കുന്നതില്‍ അതീവ വിദഗ്ധരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന പുരുഷന്മാര്‍ സാധാരണയായി സമാധാനം ആഗ്രഹിക്കുന്നവരാണ്, പക്ഷേ ഇടയ്ക്കിടെ ഇവര്‍ പരിസരം നോക്കാതെ ദേഷ്യപ്പെടുന്നു. അവര്‍ ബുദ്ധിമാനും മികച്ച ബിസിനസ്സ് മാഗ്നറ്റുകളുമാണ്. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമായിരിക്കും. അവര്‍ക്ക് മികച്ച നേതൃപാടവം ഉണ്ടായിരിക്കും. കൂടാതെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ നന്നായി വിദ്യാഭ്യാസം നേടുകയും അതിലൂടെ തന്നെ മികച്ച അധ്യാപകനോ ശാസ്ത്രജ്ഞനോ ആവുകയും ചെയ്യുന്നു.

 ഉത്രട്ടാതി

ഉത്രട്ടാതി

ഈ നക്ഷത്രത്തിലെ പുരുഷന്മാര്‍ക്ക് ശുദ്ധഹൃദയമുള്ളവരായിരിക്കും. ഒരു വ്യക്തിയുടെ ഉയര്‍ന്ന അല്ലെങ്കില്‍ താഴ്ന്ന സാമൂഹിക നിലയെ ഇവര്‍ വിവേചനത്തോടെ കാണില്ല. ഞ്ജാനികളായിരിക്കും. കൂടാതെ മികച്ച പ്രാസംഗികരുമായ വിദ്യാഭ്യാസമുള്ളവരുമായിരിക്കും. കൂടാതെ ഫൈന്‍ ആര്‍ട്ടുകളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നു. സ്ത്രീകള്‍ വളരെയധികം സമര്‍ത്ഥരായവരായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. പല കാര്യങ്ങളിലും അതീവ ശ്രദ്ധ ഉണ്ടായിരിക്കും. വിവാഹം വൈകുന്നു. മുന്‍കോപം അത്ര നല്ലതല്ല.

രേവതി

രേവതി

രേവതി നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ വളരെ മൃദുസ്വഭാവക്കാരായിരിക്കും. ഇവര്‍ എല്ലാവരോടും മികച്ച രീതിയില്‍ ആണ് പെരുമാറുന്നത്. അവരുടെ എല്ലാ കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്യുന്നവരാണ്. സ്വതന്ത്രമായ ജീവിതം നയിക്കുന്നതിന് ആണ് ഇവര്‍ക്ക് താല്‍പ്പര്യം. പലപ്പോഴും പരാജയങ്ങളിലേക്ക് ഇവര്‍ എത്തുമെങ്കിലും ഒരു ചുമതല നിര്‍വഹിക്കാനുള്ള എല്ലാ അവസരങ്ങളിലും ഇവര്‍ സമര്‍ത്ഥരാണ്. സ്ത്രീകളാണെങ്കില്‍ അവര്‍ ദൈവഭയവും അന്ധവിശ്വാസവും ഒരുപോലെ കൊണ്ട് നടക്കുന്നവരായിരിക്കും. ഫൈന്‍ ആര്‍ട്സ് അല്ലെങ്കില്‍ ഗണിതശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അല്ലെങ്കില്‍ രാഷ്ട്രീയ രംഗത്തെ ഉയര്‍ന്ന നയതന്ത്രജ്ഞന്‍ എന്നീ മേഖലകളില്‍ ശോഭിക്കും.

Most read:വിധിപോലും മാറ്റിയെഴുതാന്‍ ശിവരാത്രിയില്‍ ഭഗവാന് ഈ വഴിപാട്: ഒരാണ്ടിനകം ഫലം

X
Desktop Bottom Promotion