Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വിധിപോലും മാറ്റിയെഴുതാന്‍ ശിവരാത്രിയില്‍ ഭഗവാന് ഈ വഴിപാട്: ഒരാണ്ടിനകം ഫലം
ശിവരാത്രി ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. അത്രയേറെ വിശ്വാസത്തോടെയാണ് നമ്മള് ശിവരാത്രി ആചരിച്ച് വരുന്നത്. ജീവിതത്തില്‍ ഭഗവാന് വേണ്ടി ഒരു ദിനം മാറ്റിവെക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് പല ശിവഭക്തരും. എന്നാല്‍ ഈ ദിനത്തില്‍ ചിട്ടയായ ക്രമത്തിലൂടേയും വ്രതാനുഷ്ഠാനങ്ങളിലൂടേയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറക്കുന്നതിന് വേണ്ടി ഭഗവാനെ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു ഓരോ ഭക്തരും. ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 18-നാണ്. ശിവരാത്രി ആഘോഷിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഭഗവാന് അര്‍പ്പിക്കേണ്ടതായ വഴിപാടുകളും. ശിവരാത്രി ദിനത്തില്‍ ഭഗവാന് ഇനി പറയുന്ന വഴിപാടുകള്‍ സമര്‍പ്പിച്ചാല്‍ ഫലം ഇരട്ടിയാവും

ഓരോ വഴിപാടിനും ഓരോ ഫലമാണെന്ന് നമുക്കറിയാം. അതിലുപരി ഭഗവാന് ശിവന് പ്രിയപ്പെട്ട ചില വഴിപാടുകള്‍ ഉണ്ട്. അവ ഏതാണെന്ന് മനസ്സിലാക്കി അതിന്റെ പൂര്‍ണ ഫലം ലഭിക്കുന്നതിന് വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ശിവരാത്രി ആഘോഷിക്കപ്പെടുന്നത്. കൂവളത്തിലയാണ് ഭഗവാന് ഏറ്റവും പ്രിയപ്പെട്ടത്. രാത്രിയിലെ ഉറക്കമൊഴിക്കുന്നതാണ് പ്രധാന ആചാരം. ശിവലിംഗത്തെ ആരാധിക്കുന്നതിന് വേണ്ടി പല കര്‍മ്മങ്ങളും നാം അനുഷ്ഠിക്കുന്നു. എന്നാല്‍ ചില വഴിപാടുകള്‍ നമ്മുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെ വഴിപാടുകള്‍ ആണ് എന്ന് നോക്കാം.

കൂവളത്തില കൊണ്ട് അര്‍ച്ചന
ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് കൂവളത്തിന്റെ ഇല. ഈ ഇല കൊണ്ട് അര്‍ച്ചന കഴിക്കുന്നത് ജീവിതത്തില്‍ സര്‍വ്വൈശ്വര്യവും ഭഗവാന്റെ അനുഗ്രഹം എല്ലായ്പ്പോഴും നിലനില്‍ക്കുന്നതിന് സഹായിക്കുന്നു എന്നുമാണ് വിശ്വാസം. എന്നാല്‍ കൂവളത്തില തിരഞ്ഞെടുക്കുമ്പോള്‍ ഒരു ഞെട്ടില്‍ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തിലയാണ് ഉത്തമം. ശിവരാത്രിക്ക് മുന്‍പ് തന്നെ നിങ്ങള്‍ക്ക് കൂവളത്തില കൊണ്ട് അര്‍ച്ചന നടത്താവുന്നതാണ്. ഭഗവാന്റെ തൃക്കണ്ണിനെയാണ് കൂവളത്തില സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് മൂന്ന് ഇലകളുള്ള കൂവളത്തില ഉത്തമം എന്ന് പറയുന്നത്. ഏഴ് ദിവസമോ പതിനാല് ദിവസമോ ഇരുപത്തി ഒന്ന് ദിവസമോ തുടര്‍ച്ചയായി ഭഗവാന് കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തിയാല്‍ ഭയം, ആപത്ത്, ദോഷങ്ങള്‍ എന്നിവ അകന്നു പോവുകയും ഭഗവാന്റെ അനുഗ്രഹം എന്നെന്നും കൂടെ ഉണ്ടാവുകയും ചെയ്യുന്നു.

ജലധാര
ഭഗവാന് ഏറെ പ്രിയപ്പെട്ട വഴിപാടാണ് ധാര. ധര അര്‍പ്പിക്കുന്നതിലൂടെ നമ്മുടെ സങ്കടങ്ങളെല്ലാം തന്നെ ഒഴുകി ഇല്ലാതാവും എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ കുടുംബത്തില്‍ മഹാദേവ പുണ്യം നിലനില്‍ക്കുന്നതിന് സഹായിക്കുന്നു. ഇഷ്ടകാര്യ സിദ്ധിക്കും, രോഗമുക്തിക്കും, പാപമോചനത്തിനും എല്ലാം ധാര വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ധാര ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ ഒരു പ്രത്യേക പാത്രത്തില്‍ കൂടിയുള്ള ദ്വാരത്തില്‍ മൂന്ന് ദര്‍ഭപ്പുല്ലുകള്‍ വെച്ച് ശിവലിംഗത്തിലേക്ക് മന്ത്രോച്ഛാരണത്തോടെ ധാര സമര്‍പ്പിക്കുന്നു. ഇതിന് വ്യത്യസ്ത ഫലങ്ങളും പലരും ഉപയോഗിക്കുന്നു. ജലധാര, ഇളനീര് ധാര, പാല്ധാപ, തേന്‍ ധാര, എണ്ണധാര തുടങ്ങി നിരവധി തരത്തിലാണ് ധാര സമര്‍പ്പിക്കുന്നത്.

അഭിഷേകം
അഭിഷേകമാണ് ഭഗവാന് പ്രിയപ്പെട്ട മറ്റൊരു വഴിപാട്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നിന്ന് എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കി ജീവിതം പ്രതീക്ഷിക്കുന്നതിനേക്കാള്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു എന്നാണ് കണക്കാക്കുന്നത്. പാല്, ഇളനീര്, നെയ്, എണ്ണ, ഭസ്മം, പനിനീര് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. അഭിഷേകം ചെയ്ത ദ്രവ്യങ്ങള്‍ സേവിച്ചാല്‍ അത് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മോചനം നല്കുന്നു എന്നാണ് വിശ്വാസം. ഇത് അത്യുത്തമമായാണ് കണക്കാക്കുന്നത്. രോഗശാന്തിക്ക് വേണ്ടി എണ്ണ കൊണ്ട് അഭിഷേകം ചെയ്യാവുന്നതാണ്. ഭസ്മമാണെങ്കില് ദുരിതങ്ങളില്‍ നിന്ന് മോചനം നല്കുന്നു. പനിനീര് കൊണ്ടാണ് അഭിഷേകമെങ്കില്‍ ഫലം ശാരീരിക അസ്വസ്ഥതകളില്‍ നിന്നുള്ള മോചനമാണ്.

പിന്‍വിളക്ക്
ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് തെളിയിക്കുന്നതും വളരെയധികം പ്രാധാന്യമുള്ള ഒരു വഴിപാടാണ്. ശ്രീകോവിലിന്റെ പുറകിലായാണ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. ഇത് പാര്‍വ്വതി ദേവി സങ്കല്‍പ്പത്തിലാണ് കൊളുത്തുന്നതും. അതുകൊണ്ട് തന്നെ പാര്‍വ്വതി പരമേശ്വര അനുഗ്രഹത്തിന് വേണ്ടി പിന്‍വിളക്ക് കൊളുത്തുന്നത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു എന്നാണ് പറയുന്നത്. ദാമ്പത്യ സൗഖ്യം, കുടുംബത്തില്‍ ഐശ്വര്യം എന്നിവയും പിന്‍വിളക്ക് കൊളുത്തുന്നതിലൂടെ ഫലം ലഭിക്കുന്നു. ശിവക്ഷേത്ര ദര്‍ശനത്തിന്റെ പൂര്‍ണഫലം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ പിന്‍വിളക്ക് വഴിപാടായി സമര്‍പ്പിക്കണം. 21 ദിവസം നിങ്ങള്‍ തുടര്‍ച്ചയായി പിന്‍വിളക്ക് സമര്‍പ്പിക്കുകയാണെങ്കില്‍ ഒരാണ്ടിനകം നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്നാണ് വിശ്വാസം. കാര്യസാധ്യത്തിന് ഏറ്റവും ഉത്തമമായ വഴിപാടാണ് പിന്‍വിളക്ക്.

ഈ വര്‍ഷത്തെ ശിവരാത്രി ശ്രേഷ്ഠം
ഈ വര്‍ഷത്തെ ശിവരാത്രി വളരെ ശ്രേഷ്ഠമാണ്. പ്രദോഷ വ്രത ദിനമായ ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ ശിവരാത്രിയും വരുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും പ്രദോഷവ്രതമെടുത്ത് ശിവപഞ്ചാക്ഷരി ജപിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ അവരുടെ ഏത് ആഗ്രഹവും ഭഗവാന് ഒരാണ്ടിനകം പൂര്‍ത്തീകരിക്കും എന്നാണ് വിശ്വാസം. സന്താനഭാഗ്യം, ദാമ്പത്യ ഐക്യം, മംഗല്യഭാഗ്യം, ധനനേട്ടങ്ങള്‍ എന്നിവയെല്ലാം അധികം വൈകാതെ തന്നെ നിങ്ങളെ തേടിവരുന്നു. ദിനവും പഞ്ചാക്ഷരി മന്ത്രമാണ് ഓം നമ:ശിവായ എന്ന മന്ത്രം ഭക്തിയോടെയും മന:ശുദ്ധിയോടെയും ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ വിധിയെ പോലും മാറ്റി മറിക്കുന്നു.



Click it and Unblock the Notifications