Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തക്കാളി വില 100-ന് മുകളില്‍: നടുവൊടിക്കുന്ന വിലക്കയറ്റത്തില്‍ പകരം ആരോഗ്യത്തിന് ഇവയെല്ലാം
തക്കാളിയുടെ വില ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. നടുവൊടിക്കുന്ന വിലക്കയറ്റത്തില്‍ തളര്‍ന്നിരിക്കുകയാണ് ആളുകള്‍. 100 മുതല്‍ 140 വരെയാണ് അടുത്ത സംസ്ഥാനങ്ങളില്‍ തക്കാളിയുടെ വില. എന്നാല്‍ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സെഞ്ച്വറി അടിക്കുന്ന അവസ്ഥയിലേക്കാണ് തക്കാളിയുടെ വില. കഴിഞ്ഞ രണ്ടാഴ്ച മുതലാണ് തക്കാളിയുടെ വില വര്‍ദ്ധനവിന് തുടക്കമായത്. തക്കാളിയുടെ വില വര്‍ദ്ധനവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തക്കാളിക്ക് പകരം ഉപയോഗിക്കാവുന്ന ചില ആരോഗ്യകരമായ പകരക്കാര്‍ ഉണ്ട്.
പച്ച മാങ്ങ
പച്ചമാങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൊളസ്ട്രോള്‍, പ്രമേഹം എന്നിവയെ ചെറുക്കുന്നതിന് സഹായിക്കുന്നു. തക്കാളി പോലെ തന്നെ ഗുണങ്ങളുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കാത്തതാണ് പച്ചമാങ്ങ. ഇത് ശരിയായ പാകം ചെയ്യുമ്പോള്‍ തക്കാളിയേക്കാള്‍ ഗുണങ്ങളും ആരോഗ്യവും നല്കുന്നു. പച്ച മാങ്ങ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ഉണക്കിയ മാങ്ങപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

പുളി
കറിയില്‍ പുളിയും സ്വാദും വര്‍ദ്ധിപ്പിക്കുന്നതിനാണ് തക്കാളി ഉപയോഗിക്കുന്നത്. എന്നാല്‍ തക്കാളിയുടെ വില കൂടുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പുളി ഉപയോഗിക്കാവുന്നതാണ്. ഇത് തക്കാളിക്ക് നല്കുന്ന അതേ ഗുണം തന്നെയാണ് പുളിയിലും നല്‍കുന്നത്. എന്നാല്‍ കറികളില്‍ പുളിയുടെ അളവ് വര്‍ദ്ധിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും സന്ധികളില്‍ വേദനയുണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
നെല്ലിക്ക
നെല്ലിക്കയും ഇത്തരത്തില്‍ കറികളില്‍ തക്കാളിക്ക് പകരം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് നല്കുന്ന രുചി പച്ചത്തക്കാളിയോടെ സാമ്യമുള്ളതല്ലെങ്കില് കൂടി ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഗുണം നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. പക്ഷേ നിങ്ങളുടെ കറികള്‍ക്ക് വേറിട്ട രുചി നല്കുന്നു എന്നതാണ് സത്യം. പച്ച നെല്ലിക്കയോ അല്ലെങ്കില്‍ നെല്ലിക്ക പൊടിച്ചതോ നിങ്ങള്‍ക്ക് കറികളില്‍ ചേര്‍ക്കാവുന്നതാണ.് ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്നത് ഒരിക്കലും നിസ്സാരമല്ലെന്ന് മനസ്സിലാക്കേണ്ടതാണ്.

നാരങ്ങ
തക്കാളിക്ക് പകരം കറികളില്‍ പുളി ലഭിക്കുന്നതിന് നാരങ്ങ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് കറികളിലും മറ്റും പുളി ചേര്‍ക്കണമെങ്കില്‍ അല്പം നാരങ്ങ നീര് രുചി അനുസരിച്ച് ചേര്‍ക്കാവുന്നതാണ്. ഇത് ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് എന്നത് മാത്രമല്ല ശരീരത്തിലേക്ക് വിറ്റാമിന്‍ സിയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
തൈര്
തൈര് നിങ്ങളുടെ വിഭവത്തിന് ആവശ്യമായ കട്ടിയും ഗുണവും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മത്സ്യ-മാംസങ്ങളിലും തക്കാളി പുളിക്ക് പകരം നിങ്ങള്‍ക്ക് തൈര് ചേര്‍ക്കാവുന്നതാണ്. അത്രയധികം ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കാല്‍സ്യത്തിന്റെ എല്ലാ ഗുണങ്ങളും കറികളില്‍ തൈര് ചേര്‍ക്കുന്നതിലൂടെ ലഭിക്കുന്നു. മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുന്നതിന് കറികളില്‍ തൈര് ചേര്‍ക്കുന്നതിലൂടെ സാധിക്കുന്നു.

കടലമാവ്
കറിക്ക് കട്ടിയും രുചിയും കൂട്ടുന്നതിന് വേണ്ടിയാണ് നിങ്ങള്‍ തക്കാളി ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കടലമാവ് തക്കാളിക്ക് പകരം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കറികളില്‍ ഗുണങ്ങള്‍ നല്കുന്നു. കാരണം കട്ടിയുള്ള കറിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ധൈര്യമായി അല്പം കടലമാവ് ചേര്‍ക്കാവുന്നതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം കടലമാവ് ചേര്‍ക്കുമ്പോള്‍ ഒരിക്കലും അത് കൂടുതലായി പോവാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നതാണ്.
വിനീഗര്‍
തക്കാളിക്ക് പകരം കറിയില്‍ വിനാഗിരി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കറികളില്‍ രുചി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂപ്പുകളിലും കറികളിലും വിനാഗിരി ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ കറികളില്‍ പ്രത്യേക സ്വാദ് നല്കുന്നു. സംശയിക്കാതെ നിങ്ങള്‍ക്ക് വിനാഗിരി കറികളില്‍ ചേര്‍ത്ത് കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കാം. എന്നാല്‍ ചേര്‍ക്കുന്ന അളവ് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് അല്പം ശ്രദ്ധയോടെ വേണം ചേര്‍ക്കുന്നതിന്.

ഇരുമ്പന്‍ പുളി
തക്കാളിക്ക് പകരം ആരോഗ്യകരമായ രീതിയില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇരുമ്പന്‍ പുളി. മീന്‍കറിയും മറ്റും തയ്യാറാക്കുമ്പോള്‍ ധൈര്യമായി നിങ്ങള്‍ക്ക് ഇരുമ്പന്‍ പുളി ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല ആരോഗ്യവും നല്കുന്നു. മറ്റ് പ്രിസര്‍വേറ്റിവുകള്‍ ചേര്‍ത്ത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഇരട്ടി ഗുണമാണ് ഇരുമ്പന്‍ പുളി നല്‍കുന്നത്. നിങ്ങള്‍ക്ക് ഉണക്കിയും ഇരുമ്പന്‍ പുളി ഭക്ഷണത്തില്‍ ചേര്‍ക്കാം.



Click it and Unblock the Notifications

