Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെള്ളം പിഴിയാന്‍ ചെറുനാരങ്ങ ഉപയോഗിക്കുമ്പോള്‍ ബാക്കി വന്നാല്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ
മിക്കപ്പോഴും വെള്ളം പിഴിയാന്‍, അല്ലെങ്കില്‍ ഏതെങ്കിലും ഫേയ്സ്പാക്ക് തയ്യാറാക്കാന്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നവര്‍ വളരെയധികമാണ്. പലപ്പോഴും ഒരു കഷ്ണം ചെറുനാരങ്ങയില്‍ നമ്മുടെ അവശ്യങ്ങൾ നിറവേറ്റാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ബാക്കി വന്ന ഒരു കഷ്ണം എന്ത് ചെയ്യും? ചിലര്‍ അങ്ങനെ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കും. സത്യത്തില്‍ ഇതാണോ ശരിയായ മാര്‍ഗ്ഗം? ബാക്കി വന്ന ചെറുനാരങ്ങ സൂക്ഷിക്കേണ്ട ശരിയായ വിധം എന്തെല്ലാമെന്ന് നോക്കാം.

സൂക്ഷിക്കേണ്ട വിധം
പലപ്പോഴും നാരങ്ങ ബാക്കി വന്നാല്‍, പലരും ഫ്രിഡ്ജിലാണ് സൂക്ഷിക്കുക. ശരിയായ മാര്‍ഗ്ഗവും അതുതന്നെ. എന്നാല്‍, സൂക്ഷിക്കുന്ന വിധത്തില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തണം. പലപ്പോഴും ഫ്രിഡ്ജില്‍ ആ കഷ്ണം തുറന്ന് വെയ്ക്കുന്നത് കാണം. എല്ലെങ്കില് ഏതെങ്കിലും പാത്രത്തിനു മുകളിലായി ഈ കഷ്ണം വെച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കും. എന്നാല്‍ ഈ രീതി ശരിയായ രീതിയല്ല. നാരങ്ങളുടെ ഫ്രഷ്നസ്സും, അതിന്റെ രുചിയും കൃത്യമായ രീതിയില്‍ നിലനിര്‍ത്തണമെങ്കില്‍ ഫ്രിഡ്ജില്‍ നാരങ്ങ വെയ്ക്കുമ്പോള്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പൊതിയുക
ഒരു പ്ലാസ്റ്റിക് കവറില്‍ അല്ലെങ്കില്‍ സിപ് ലോക്ക് കവറില്‍ മുറിച്ച് ബാക്കി വന്ന നാരങ്ങ സൂക്ഷിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ വായു സഞ്ചാമില്ലാത്ത ഒരു പാത്രത്തില്‍ നാരങ്ങ ഇട്ടുവെയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ ഗുണങ്ങള്‍ അനവധിയാണ്. കാരണം, പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുമ്പോള്‍ ഫ്രിഡ്ജിനുള്ളിലെ ജലാംശം നാരങ്ങയില്‍ തട്ടാതിരിക്കാനും, നാരങ്ങ വളരെ വേഗത്തില്‍ കേടാകാതിരിക്കാനും സഹായിക്കുന്നതാണ്. അതുപോലെ, രുചി വ്യത്യാസം വരാതിരിക്കാനും സഹായിക്കും. കൂടാതെ, നാരങ്ങയ്ക്ക് അന്തരീക്ഷത്തിലെ കണികള്‍ ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാല്‍, ഫ്രിഡ്ജില്‍ വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ മണം വളരെ വേഗത്തില്‍ ആഗിഹണം ചെയ്യും. ഇത് ഒഴിവാക്കാനും അടച്ച് വെച്ച് സൂക്ഷിക്കുന്നത് സഹായിക്കുന്നതാണ്.
വെള്ളത്തില്‍ സൂക്ഷിക്കാം
നാരങ്ങ വെള്ളത്തിലും സൂക്ഷിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ മുറിച്ചുവെച്ചിരിക്കുന്ന നാരങ്ങ ഇട്ടുവെയ്ക്കുക. ഗ്ലാസ്സ് അടച്ചു വെയ്ക്കാന്‍ മറക്കരുത്. ദിവസേന ഈ വെള്ളം മാറ്റാന്‍ മറക്കരുത്. ഇത്തരത്തില്‍ സൂക്ഷിക്കുന്നത് നാരങ്ങയുടെ പള്‍പ്പ് എല്ലായ്പ്പോഴും സോഫ്റ്റും, അതുപോലെ, ഫ്രഷായും ഇരിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ നാരങ്ങ സൂക്ഷിക്കുകയാണെങ്കില്‍ ഫ്രിഡ്ജ് ഇല്ലെങ്കിലും കുറച്ച് ദിവസം നാരങ്ങ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.
ഐസ് ക്യൂബ്സ്
നാരങ്ങ ബാക്കി വന്നാല്‍ അതിന്റെ നീര് എടുത്ത് ഐസ് ട്രേയില്‍ ഒഴിച്ച് ഐസ്ക്യൂബ്സ് ആയി സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം ഈ ഐസ്ക്യൂസ് എടുക്കാവുന്നതും ആണ്. ഇത്തരത്തില്‍ സൂക്ഷിക്കുന്നത് നാരങ്ങ കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. കൂടാതെ, വളരെ എളുപ്പത്തില്‍ സൂക്ഷിക്കാനും സാധിക്കും. ആവശ്യാനുസരണം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നാരങ്ങ ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതാണ്. ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. നാരങ്ങയുടെ തൊണ്ട് ബാക്കി വന്നാല്‍ അത്, പാത്രങ്ങളും, ഫ്രിഡ്ജും ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങളില്‍ നിന്നും ദുര്‍ഗന്ധം ഇല്ലാതാക്കാനും, കറകള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
