Latest Updates
-
സങ്കഷ്ടി ചതുർത്ഥി 2026: കേരളത്തിലെ ചന്ദ്രോദയ സമയം അറിയാം, വ്രതം നോൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
നീചഭംഗ രാജയോഗം ഇന്ന് സജീവമാണോ? ഗ്രഹനില സ്വയം പരിശോധിക്കാൻ ഇതാ എളുപ്പവഴി -
നവംബർ 28-ലെ ചന്ദ്രരാശി മാറ്റം: കർക്കിടകത്തിലേക്ക് മാറുന്നത് എപ്പോൾ? അറിയേണ്ടതെല്ലാം ഇവിടെ -
മംഗൾ ഗോചരം: നവംബർ 27-ലെ പ്രചാരണങ്ങൾ സത്യമോ? ചൊവ്വ സംക്രമണവും യുപിഐ തട്ടിപ്പും അറിയേണ്ടതെല്ലാം -
ഗജകേസരി യോഗം ഇന്ന് ഉണ്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ വിശ്വസിക്കരുത്, സത്യം ഇതാണ്! -
നവംബർ 28, 29: ഈ 5 രാശിക്കാർക്ക് ധനയോഗം, വാരാന്ത്യത്തിൽ പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
നവംബർ 27 നക്ഷത്രഫലം: തിരുവാതിരയും പുണർതവും ശ്രദ്ധിക്കണം, ഇന്നത്തെ ഭാഗ്യനിറങ്ങളും അക്കങ്ങളും ഇതാ! -
2026 നവംബർ 26: കേരളത്തിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയക്രമം കൃത്യമായി അറിയാം -
ഇന്ന് ബുധാദിത്യയോഗമുണ്ടോ? തെറ്റിദ്ധാരണ വേണ്ട, സത്യം ഇതാണ് -
2026 നവംബർ 26: സർവാർത്ഥ സിദ്ധി യോഗം ഇന്ന് സജീവമാണോ? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ തിരിച്ചറിയൂ
മഴക്കാലത്ത് ലെതർ ആക്സസറികൾ പരിപാലിക്കുന്നതിനുള്ള അഞ്ച് അവശ്യ ടിപ്പുകൾ
മഴക്കാലം എന്നത് പലപ്പോഴും പലര്‍ക്കും വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഈര്‍പ്പവും വെള്ളവും പൂപ്പലും പായലും എല്ലാം മഴക്കാലത്തിന്റെ സംഭാവനകളാണ്. പലപ്പോഴും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഈര്‍പ്പമുള്ള വസ്തുക്കള്‍ സംരക്ഷിക്കുക എന്നതാണ്. ലെതര്‍ പോലുള്ള വസ്തുക്കളില്‍ ഈര്‍പ്പവും നനവും നില്‍ക്കുന്നത് അത്ര നല്ലതല്ല. മഴക്കാലത്ത് ലെതര്‍ ആക്സസറികള്‍ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് നമുക്കറിയാം. ഈര്‍പ്പവും നനവും പലപ്പോഴും ലെതറിന് കേടുപാടുകള്‍ വരുത്തുകയും അതിന്റെ തിളക്കം കുറക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇനി മഴക്കാലത്തും ഇത്തരം വസ്തുക്കള്‍ നല്ല തിളക്കത്തോടെ നിങ്ങള്‍ക്ക് പരിപാലിക്കാന്‍ സാധിക്കും. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആദ്യം വരുന്നതാണ് ഈര്‍പ്പം ശ്രദ്ധിക്കുക എന്നത്. ഈര്‍പ്പം ലെതറിന്റെ ഏറ്റവും വലിയ ശത്രുവാണ്. നിങ്ങളുടെ ലെതര്‍ ആക്സസറികള്‍ എപ്പോഴു ഈര്പ്പമില്ലാത്തതായിരിക്കാന് ശ്രദ്ധിക്കുക. ഇന്‍ അഥവാ നനഞ്ഞാല്‍ ഉടന്‍ നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക. എന്നാല്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് അ്ല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് ലെതര്‍ വിണ്ട് കീറാന്‍ കാരണമാകുന്നു.

സ്വാഭാവിക എണ്ണ മയം
ലെതര്‍ കണ്ടീഷണറുകള്‍ ലെതറിലെ സ്വാഭാവിക എണ്ണകള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇത് മൃദുത്വം നല്‍കുന്നതോടൊപ്പം ഈട് നില്ക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് നല്ല നിലവാരമുള്ള ലെതര്‍ കണ്ടീഷണര്‍ പ്രയോഗിക്കുക. ഇത് ഈര്‍പ്പത്തിനെതിരായ ഒരു സംരക്ഷിത പാളി സൃഷ്ടിക്കും. അത് വഴി നിങ്ങളുടെ ലെതര്‍ ഉത്പ്പന്നങ്ങള്‍ ഈട് നില്‍ക്കുകയും ഈര്‍പ്പവും പൂപ്പുലും ബാധിക്കാതിരിക്കുകയും ചെയ്യുന്നു.

ശരിയായി സൂക്ഷിക്കുക
മഴക്കാലത്ത് ശരിയായി ഇവയെല്ലാം സൂക്ഷിക്കുക എന്നത് നിര്‍ണായകമാണ്. നിങ്ങളുടെ ലെതര്‍ ആക്സസറികള്‍ ഈര്‍പ്പമില്ലാത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഇത് കൂടാതെ പൂപ്പലില്ലാതെ നില നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സിലിക്ക ജെല്‍ പാക്കറ്റുകളോ ഈര്‍പ്പം ആഗിരണം ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ലെതര്‍ പ്രോഡക്റ്റുകള്‍ക്ക് കൂടുതല്‍ ആയുസ്സ് നല്കുന്നു.

പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കുക
ലെതര്‍ വസ്തുക്കള്‍ ഒരിക്കലും പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കരുത്, കാരണം അവ ഈര്‍പ്പം പിടിക്കുന്നു, ഇത് പൂപ്പല്‍ വളര്‍ച്ചയ്ക്ക് കാരണമാകും. പകരം, നിങ്ങളുടെ ആക്സസറികളെ പൊടിയില്‍ നിന്ന് സംരക്ഷിക്കുമ്പോള്‍ വായു സഞ്ചാരം അനുവദിക്കുന്ന ശ്വസിക്കാന്‍ കഴിയുന്ന തുണി ബാഗുകളോ കവറോ ഉപയോഗിക്കുക.

സ്ഥിരമായി വൃത്തിയാക്കുക
നിങ്ങളുടെ ലെതര്‍ ആക്സസറികള്‍ നല്ല നിലയില്‍ നിലനിര്‍ത്താന്‍ പതിവായി വൃത്തിയാക്കല്‍ അത്യാവശ്യമാണ്. ഏതെങ്കിലും അഴുക്കും അഴുക്കും തുടച്ചുമാറ്റാന്‍ മൃദുവായതും നനഞ്ഞതുമായ തുണി ഉപയോഗിക്കുക. കാഠിന്യമുള്ള രാസവസ്തുക്കളോ സോപ്പോ ഉപയോഗിക്കാതിരിക്കുക, കാരണം അവ ലെതറിന്റെ ആയുസ്സിനെ ഇല്ലാതാക്കുകയും നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ പെട്ടെന്ന് കേടുവരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications

