Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പാലില്‍ തൈര് ചേര്‍ക്കുമ്പോള്‍ ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാല്‍ കട്ട തൈര് വീട്ടില്‍ തയ്യാറാക്കാം
പലപ്പോഴും വീട്ടില്‍ തൈര് തയ്യാറാക്കുമ്പോള്‍ കട്ട തൈര് ലഭിക്കാനുള്ള സാധ്യത കുറവാണ്. മിക്കവര്‍ക്കും കുറച്ച് ലൂസായി ഇരിക്കുന്ന തൈരാണ് ലഭിക്കുക. തൈര് തയ്യാറാക്കുമ്പോള്‍ നമ്മള് ചെയ്യുന്ന ചില തെറ്റുകളാണ് പലപ്പോഴും കട്ട തൈര് ലഭിക്കാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. തൈര് തയ്യാറാക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും, കട്ട തൈര് ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്നും നോക്കാം.

തൈരിന്റെ ഗുണങ്ങള്‍
പതിവായി തൈര് കഴിക്കുന്നവര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. തൈരില്‍ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു. ഇത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നതാണ്. ശരീരത്തിലേയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കുന്നതാണ്. അസിഡിറ്റി പോലെയുള്ള ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
തൈരില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, തൈരില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, വളരെ കുറച്ച് കഴിച്ചാല്‍ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി നല്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനാല്‍, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതാണ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പരിപാലിക്കാന്‍ തൈര് നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാനും, സ്ട്രെസ്സ്, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കാനും തൈര് സഹായിക്കുന്നതാണ്.
കട്ട തൈര് തയ്യാറാക്കാന്‍
തൈര് തയ്യാറാക്കാന്‍ എല്ലായ്പ്പോഴും നല്ല കൊഴുപ്പുള്ള പാല് ഉപയോഗിക്കുന്നതാണ് നല്ലത്. പാല് വെള്ളം ചേര്‍ക്കാതെ ഒന്ന് കുറുക്കി എടുക്കുക. അതിനുശേഷം നേരിയ ചൂടുള്ള സമയത്ത്, നല്ല കട്ട താര് ഒരു ടീസ്പൂണ്‍ ഇതിലേയ്ക്ക് ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം അടച്ച് വെയ്ക്കുക. ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കുക. പിറ്റേ ദിവസത്തേയ്ക്ക് നല്ല കട്ടി തൈര് ലഭിക്കുന്നതാണ്.
വേറൊരു രീതിയില്‍ കട്ട തൈര് തയ്യാറാക്കാവുന്നതാണ്. പാലില്‍ തൈര് ചേര്‍ത്തതിന് ശേഷം നല്ലതുപോലെ ആറ്റുക. അതിനുശേഷം അടച്ച് വെയ്ക്കുക. പിറ്റേ ദിവസം കട്ട തൈര് ലഭിക്കുന്നതാണ്.
തൈര് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നല്ല വൃത്തിയുള്ളതും വെള്ളത്തിന്റെ അംശം ഇല്ലാത്തതുമായ പാത്രത്തില്‍ തൈര് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പാത്രത്തില്‍ എണ്ണമയം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. മീന്‍, ഇറച്ചി, എന്നിവ സൂക്ഷിച്ച പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍, വൃത്തിയില്‍ കഴുകി, പാത്രത്തില്‍ നിന്നും മണം പോയിട്ടുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രം തൈര് സൂക്ഷിക്കുക. പ്ലാസ്റ്റിക് പാത്രത്തില്‍ തൈര് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തൈരില്‍ അസിഡിന്റെ അംശം അടങ്ങിയിരിക്കുന്നതിനാല്‍, പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ചാല്‍ പ്ലാസ്റ്റിക്കിന്റെ അംശം തൈരില്‍ വരാനുള്ള സാധ്യത കൂടുതലാണ്. മണ് പാത്രത്തില്‍ തൈര് തയ്യാറാക്കി സൂക്ഷിക്കുന്നത് കുറച്ചും കൂടെ നല്ലതാണ്. തൈര് തയ്യാറാക്കുമ്പോള്‍, അതില്‍ കുറച്ച് കറിവേപ്പിലയുടെ തണ്ട് ചേര്‍ക്കുന്നത് തൈരിന്റെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
