Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ടെറസ്സിൽ പൂന്തോട്ടം ഒരുക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽമതി
വീട്ടിൽ പൂന്തോട്ടം ഒരുക്കാൻ മിക്കവർക്കും ഇഷ്ടമാണ്. വീടിന്റെ ഭംഗി വർദ്ധിപ്പിക്കാൻ പൂന്തോട്ടങ്ങൾക്ക് സാധിക്കും. ഇന്ന് വീട് പണിയുമ്പോൾ, പൂന്തോട്ടവും ഡിസൈൻ ചെയ്യിപ്പിക്കുന്നവർ കുറവല്ല. ഇതേ പൂന്തോട്ടം നിങ്ങൾക്ക്, മനോഹരമായ രീതിയിൽ ടെറസ്സിലും ഒരുക്കാൻ സാധിക്കും.

ചെറിയ സ്ഥലത്ത് വീട് വെച്ചിട്ടുള്ളവർക്കും, അതുപോലെ, ഉപയോഗശൂന്യമായി ടെറസ്സിൽ കുറേ സ്പേയ്സ് ഉള്ളവർക്കും ഇത്തരം ടെറസ് പൂന്തോട്ടങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇവ എങ്ങനെ തയ്യാറാക്കി എടുക്കാം, അതുപോലെ, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
സ്പേയ്സ്
ടെറസ്സിൽ പൂന്തോട്ടം ഡിസൈൻ ചെയ്യുമ്പോൾ സ്പേയ്സിനനുസരിച്ച് ഡിസൈൻ ചെയ്യാൻ ശ്രദ്ധിക്കുക. ഓരോ മുക്കും മൂലയും പരമാവധി ഉപയോഗിക്കും വിധത്തിൽ ഡിസൈൻ ചെയ്യണം. അതുപോലെ, നല്ലപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഏത് സ്ഥലത്ത് ഏതെല്ലാം പ്ലാന്റുകൾ സ്ഥാപിക്കണം എന്ന് തീരുമാനിക്കുക. ചില പ്ലാന്റുകൾക്ക് അമിതമായി സൂര്യപ്രകാശം ആവശ്യമില്ല. അതിനാൽ, അധികം സൂര്യപ്രകാശം വേണ്ടാത്ത ചെടികളെ തണൽ ലഭിക്കുന്ന ഭാഗത്ത് വെയ്ക്കുക.
പൂന്തോട്ടത്തിൽ അനാവശ്യമായിട്ടുള്ള സാധനങ്ങൾ പരമാവധി ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. അതുപോലെ, മിനിമൽ ലുക്കിൽ അടിപൊളി പൂന്തോട്ടം തയ്യാറാക്കി എടുക്കാൻ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. വേണമെങ്കിൽ ഈ പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങൾ നിങ്ങൾക്ക് സ്ഥാപിക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് സായാഹ്നം ചിലവഴിക്കാൻ പറ്റിയൊരിടം കൂടിയായിരിക്കും ഇത്.
മണ്ണ്
ടെറസ്സിൽ പൂന്തോട്ടം പണിയുമ്പോൾ മണ്ണ് ഇടാതിരിക്കുന്നതാണ് നല്ലത്. പകരം, നിങ്ങളുടെ സ്പേയ്സിനൊത്ത ചെടിച്ചട്ടികൾ തിരഞ്ഞെടുക്കുക. ഇതിൽ ചെടികൾ നടാൻ ശ്രദ്ധിക്കുക. അതുപോലെ, ചെടിച്ചട്ടിയിൽ ചകിരിച്ചോറും അതുപോലെ, മണ്ണും മിക്സ് ചെയ്ത് ചേർക്കാവുന്നതാണ്. ടെറസ്സിൽ മണ്ണ് അമിതമായി നിൽക്കുന്നത് ഈർപ്പം നിലനിൽക്കാൻ കാരണമാകും. ഇത് വീടിന് ചോർച്ച ഉണ്ടാകുന്നതിന് കാരണമാണ്. അതിനാൽ, ചെടിച്ചട്ടിയിൽ മണ്ണ് അമിതമായി ഉപയോഗിക്കാതിരിക്കാം. അതുപോലെ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ചെടികൾക്ക് ഏത് തരം മണ്ണാണ് വേണ്ടത് എന്ന് നോക്കുന്നതും വളരെ നല്ലതായിരിക്കും.
വെള്ളം
ചെടികൾ നട്ടുപിടിച്ചാൽ മാത്രം പോര. ഇവയ്ക്ക് കൃത്യമായ സമയത്ത് വെള്ളം നൽകണം. പ്രത്യേകിച്ച് വേനൽക്കാലമാണെങ്കിൽ അതിനനുസരിച്ച് വെള്ളം ഒഴിക്കുക. ടെറസ്സിൽ തന്നെ, വെള്ളം നനയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ, അമിതമായി വെള്ളം ഒഴിക്കുന്നത് ടെറസിൽ ഈർപ്പം നിലനിൽക്കുന്നതിന് കാരണമാകും. അതിനാൽ, ചെടിച്ചട്ടിയിൽ വെള്ളം സ്പ്രേ ചെയ്യുന്നതാണ് നല്ലത്. ഇത് ചെടികൾക്കുവേണ്ട വെള്ളവും നൽകും, നിങ്ങളുടെ ടെറസ്സിന്റെ ആരോഗ്യവും കാക്കും.
വളം
ഓരോ ചെടികളും കരിയാതെ കൃത്യമായി നിലനിൽക്കണമെങ്കിൽ കൃത്യമായ രീതിയിൽ അവയ്ക്കുവേണ്ട പോഷകങ്ങളും നൽകണം. കൃത്യമായ ഇടവേളകളിൽ ഇവ നൽകുന്നത് ചെടികൾ നല്ലരീതിയിൽ വളരുന്നതിന് സഹായിക്കും.
വൃത്തിയാക്കുക
ടെറസ്സിലെ പൂന്തോട്ടങ്ങൾക്കിടയിൽ നിന്നും മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യണം. ഇല്ലെങ്കിൽ ടെറസ്സിൽ ദുർഗന്ധം ഉണ്ടാകുന്നതിനും, പുഴുക്കൾ വരാനും, വൃത്തികേടായി കിടക്കാനും, വീട് വേഗത്തിൽ പൂപ്പൽ പിടിക്കുന്നതിനുമെല്ലാം ഇത് വഴിവെയ്ക്കും. അതിനാൽ, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
എക്സ്പേർട്
വീടിനുമുകളിൽ ഇത്തരം പൂന്തോട്ടങ്ങൾ ഒരുക്കുന്നതിന് മുൻപ് ഒരു എക്സ്പേർടിന്റെ അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വീടിന് ചേരുന്ന വിധത്തിൽ എങ്ങനെ പൂന്തോട്ടം നിർമ്മിക്കാം എന്ന് ഇവർ പറഞ്ഞുതരും. പ്രത്യേകിച്ച് ഭാവിയിൽ വീടിന് ദോഷം വരാത്ത വിധത്തിൽ ചടികൾ എങ്ങനെ വളർത്തണമെന്ന് ഇവർ കൃത്യമായ നിർദ്ദേശം നൽകുന്നതായിരിക്കും.



Click it and Unblock the Notifications