Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ഭക്ഷണ സാധനങ്ങള് ബാക്കിവന്നാല് കളയരുത്! ഇങ്ങനെയും ഉപയോഗിക്കാം
വീട്ടില് ഭക്ഷണം ബാക്കി വന്നാല്, അല്ലെങ്കില്, പച്ചക്കറികള് ഭക്ഷണം പാചകം ചെയ്യാന് ഉപയോഗിച്ചതിനുശേഷം അതിന്റെ അവശിഷ്ടങ്ങളെല്ലാം നമ്മള് കളയുകയാണ് പതിവ്. എന്നാല്, ചില ഭക്ഷണ സാധനങ്ങള് ബാക്കി വന്നാല്, കളയുന്നതിനു പകരം, മറ്റുപല ആവശ്യങ്ങള്ക്കായി പുനഃരുപയോഗിക്കാന് സാധിക്കുന്നതാണ്. അത്തരം ആഹാരങ്ങള് ഏതെല്ലാമെന്ന് നോക്കാം.

ചോറ്
ചോറ് ബാക്കി വന്നാല് ചിലര് കളയും. എന്നാല്, പിറ്റേ ദിവസം ഇതേ ചോറ് പഴങ്കഞ്ഞിയായി ഉപയോഗിക്കുന്നവരും ഉണ്ട്. ചോറ് ബാക്കി വന്നാല് കളയുന്നതിനേക്കാള് നല്ലതാണ് അവ വീണ്ടും മറ്റുപല ആവശ്യങ്ങള്ക്കായി ഉപയോഗിക്കുന്നത്. പ്രത്യേകിച്ച്, ബാക്കി വന്ന ചോറ് ഉപയോഗിച്ച് നല്ല ഒന്നാന്തരം വട ഉണ്ടാക്കാന് സാധിക്കുന്നതാണ്.
വട തയ്യാറാക്കുന്നതിനായി ചോറില് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുറച്ച് സവാള, ഉപ്പ് എന്നിവ ചേര്ത്ത് കൈകൊണ്ട് ഉടയ്ക്കണം. ഇതിലേയ്ക്ക് പുളി ലഭിക്കുന്നതിനായി കുറച്ച് തൈരും ചേര്ക്കുക. വട തയ്യാറാക്കാനുള്ള മാവിന്റെ പരുവത്തില് ചോറ് ഉടച്ചെടുക്കുക. ചോറിലേയ്ക്ക് കുറച്ച് കടലപ്പൊടി ചേര്ക്കുന്നത് കോട്ടിംഗ് ലഭിക്കാന് സഹായിക്കും. അതിനുശേഷം നല്ല ശുദ്ധമായ എണ്ണയില് വറുത്തുകോരി എടുക്കാവുന്നതാണ്. നല്ല സ്വാദിഷ്ടമായ വട തയ്യാര്!
ഉരുളക്കിഴങ്ങിന്റെ തൊലി
ഉരുളക്കിഴങ്ങ് കറിയില് ചേര്ക്കാന് ഉപയോഗിക്കുമെങ്കിലും ഉരുളക്കിഴങ്ങിന്റെ തൊലി പലപ്പോഴും എല്ലാവരും കളയുകയാണ് പതിവ്. എന്നാല്, ഉരുളക്കിഴങ്ങിന്റെ തൊലി കളയാന് വരട്ടെ. ഇത് ഉപയോഗിച്ച് നല്ല ഒന്നാന്തരം സ്നാക്സ് തയ്യാറാക്കാവുന്നതാണ്.
സ്നാക്സ് തയ്യാറാക്കുന്നതിനായി ഉരുളക്കിഴങ്ങിന്റെ തൊലി നല്ലപോലെ കഴുകി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് കടലപ്പൊടി, ഉപ്പ്, മുളക് പൊടി എന്നിവ ചേര്ത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം നല്ല തിളച്ച എണ്ണയില് ഇവ ചേര്ത്ത് നല്ലപോലെ പൊരിച്ചെടുക്കണം. നല്ല നാലുമണി പലഹാരമായി കഴിക്കാവുന്നതാണ്. ഓര്ക്കുക, കടലപ്പൊടി അമിതമാകരുത്. നിലക്കടല വറുക്കാന് ഉപയോഗിക്കുന്നതുപോലെ, ഒരു ചെറിയ കോട്ടിംഗ് മാത്രമേ ഉണ്ടാകാന് പാടുള്ളൂ.
പച്ചക്കറി മാലിന്യങ്ങള്
പച്ചക്കറികള് ഉപയോഗിച്ചതിന് ശേഷം അതിന്റെ തൊലി, വിത്ത്, അതുപോലെ, കേടായ പച്ചക്കറികള് എന്നിവയെല്ലാം കമ്പോസ്റ്റ് തയ്യാറാക്കാന് ഉപയോഗിക്കാവുന്നതാണ്. അതുപോലെ, ചെടികള്ക്ക് നല്ല വളമായും ഈ മാലിന്യങ്ങളെ മാറ്റിയെടുക്കാന് സാധിക്കും.
ഈ വളം തയ്യാറാക്കി എടുക്കുന്നതിന് പച്ചക്കറികളെല്ലാം കുക്കറില് കുറച്ച് വെള്ളം ചേര്ത്ത് രണ്ട് വിസില് അടിക്കുക. അതിനുശേഷം ഈ വെള്ളം തണുപ്പിച്ച്, മിക്സിയില് അരച്ചെടുക്കണം. അതിനുശേഷം ഈ വെള്ളം ചെടികളുടെ കടയ്ക്ക് ഒഴിക്കാവുന്നതാണ്. ചെടികള് വേഗത്തില് വളരുന്നതായിരിക്കും.
മത്തന് എന്നിവയുടെ വിത്തുകള് ബാക്കി വന്നാല്, കളയുന്നതിന് പകരം, ഇവ ഉണക്കി വറുത്ത് കഴിക്കാവുന്നതാണ്. അതുപോലെ, ആഹാരത്തിലും, സാലഡിലും ചേര്ത്ത് കഴിക്കുന്നതും വളരെ നല്ലതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്ക്ക് ബോള്ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില് തീരുമാനം എടുക്കുന്നതിന് മുന്പ് വിദഗ്ധരുമായി ആലോചിക്കാന് നിര്ദ്ദേശിക്കുന്നു.



Click it and Unblock the Notifications
