Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കയ്യില് കറയാകാതെ കൂര്ക്ക നന്നാക്കാന് ഇതാ ചില എളുപ്പവഴികള്
കൂര്ക്ക കഴിക്കാന് താല്പര്യമുള്ളവര് അനവധിയായിരിക്കും. നല്ല കൂര്ക്ക മെഴുക്കുപെരട്ടിയും തൈരും കൂട്ടി ചോറ് കഴിക്കാന് ഇഷ്ടപ്പെടാത്തവര് വളരെ വിരളമാണ്. കൂര്ക്ക സീസണ് ആയതിനാല് തന്നെ, ധാരാളം നാടന് കൂര്ക്കയും മാര്ക്കറ്റില് ലഭ്യവുമാണ്. കൂര്ക്കയുടെ സ്വാദ് ഓര്ക്കുമ്പോള് കൊതി തോന്നുമെങ്കിലും, നന്നാക്കാനുള്ള പ്രയാസം ഓര്ത്ത് പല വീട്ടമ്മമാര്ക്കും കൂര്ക്ക വെയ്ക്കാന് മടിയാണ്. പ്രത്യേകിച്ച്, കൂര്ക്കയുടെ തൊലിയെല്ലാം വൃത്തിയാക്കി വരുമ്പോള് കയ്യില് കറപിടിക്കാനുള്ള സാധ്യതയും വര്ദ്ധിക്കുന്നു. ഈ പ്രശ്നം ഇല്ലാതെ കൂര്ക്കയുടെ തൊലി കളയാന് എളുപ്പവഴികള് എന്തെല്ലാമെന്ന് നോക്കാം.

തിളപ്പിക്കാം
ആദ്യം തന്നെ കൂര്ക്ക നല്ല വെള്ളത്തില് ഒന്ന് കഴുകി എടുക്കണം. കൂര്ക്കയില് ധാരാളം മണ്ണ് ഒട്ടിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്, ഈ മണ്ണ് പോകുന്നതുവരെ അത്യാവശ്യം നല്ലരീതിയില് കഴുകി എടുക്കുക. ഒട്ടും മണ്ണില്ലെന്ന് ഉറപ്പാക്കണം. അതിനുശേഷം ഒരു കുക്കറില് ഈ കൂര്ക്ക ചേര്ക്കുക. കുറച്ച് ഉപ്പ് ചേര്ക്കുക. കൂര്ക്കയിലേയ്ക്ക് പിടിക്കാന് പാകത്തിന് ഉപ്പ് ചേര്ത്താല് മതി. അതിനുശേഷം കുറച്ച് വെള്ളവും ചേര്ത്ത് കുക്കര് അടച്ച് മൂടി വെയ്ക്കണം. തീ കൂട്ടി വെച്ച് ഒരു വിസല് വരുന്നതിന് മുന്പ് കുക്കര് ഓഫ് ചെയ്യുക. അതിനുശേഷം അപ്പോള് തന്നെ കുക്കറിലെ വിസല് മൊത്തം കളഞ്ഞ്, കുക്കറിന്റെ മൂടി തുറക്കുക. അതിനുശേഷം മറ്റൊരു പാത്രത്തില് കുറേ തണുത്ത വെള്ളം നിറയ്ക്കുക. ഇതിലേയ്ക്ക് ചൂടാക്കിയ കൂര്ക്ക ചേര്ക്കുക. കൂര്ക്കയുടെ ചൂട് ആറിയതിനുശേഷം കൂര്ക്കയില് നിന്നും തൊലി പൊളിച്ചെടുക്കാന് സാധിക്കുന്നതാണ്. കയ്യില് കറ പറ്റാതെ നല്ല വൃത്തിയില് കൂര്ക്ക നന്നാക്കിയെടുക്കാന് സാധിക്കും.
തിളച്ച വെള്ളം
ഈ മെത്തേഡ് ഉപയോഗിച്ചും വളരെ എളുപ്പത്തില് കൂര്ക്കയുടെ തൊലി കളഞ്ഞെടുക്കാം. ആദ്യം തന്നെ കൂര്ക്ക നല്ലതുപോലെ കഴുകി, മണ്ണും അഴുക്കും കളയുക. അതിനുശേഷം ഇതിലേയ്ക്ക് നല്ലതുപോലെ തിളപ്പിച്ച വെള്ളം ഒഴിക്കുക. കൂര്ക്കയുടെ മുകളില് നില്ക്കുന്ന വിധത്തില് വേണം തിളപ്പിച്ച വെള്ളം ചേര്ക്കാന്. അതിനുശേഷം ഒരു മണിക്കൂര് ഈ ചൂടുവെള്ളത്തില് കൂര്ക്കയിട്ട് മൂടി വെയ്ക്കുക. ഒരു മണിക്കൂര് കഴിഞ്ഞ്, പാത്രം തുറന്ന്, കൂര്ക്ക കൈകൊണ്ട് ഞെരടിയാല്, അല്ലെങ്കില് ഒന്ന് തിരുമ്മി നോക്കിയാല് തൊലി പോകുന്നതായിരിക്കും. കയ്യില് കറ പറ്റാതെ കൂര്ക്കയുടെ തൊലി കളഞ്ഞെടുക്കാന് ഇതിലൂടെ സാധിക്കുന്നതാണ്.
ഗ്രേറ്റര്
കത്തിയ്ക്കു പകരം, വീട്ടില് ഗ്രേറ്റര് ഉണ്ടെങ്കില് അത് ഉപയോഗിച്ച് കൂര്ക്കയുടെ തൊലി കളയാവുന്നതാണ്. ഇതിനായി സാധാരണ കാബേജ് എല്ലാം ഗ്രേറ്റ് ചെയ്യുന്ന ഗ്രേറ്റര് എടുക്കുക. ഇതിന്റെ ചെറിയ സുഷിരം വരുന്ന ഭാഗത്ത് ഓരോ കൂര്ക്ക വീതം എടുത്ത് പതുക്കെ ഉരയ്ക്കുക. അമര്ത്തി ഉരയ്ക്കരുത്. ഇത്തരത്തില് പതുക്കെ ഉരയ്ക്കുന്നത് തൊലി കളയാന് സഹായിക്കുന്നതാണ്.
കുതിര്ത്ത് വെയ്ക്കുക
ഇവയൊന്നും കൂടാതെ, തലേ ദിവസം രാത്രി കൂര്ക്ക വെള്ളത്തില് കുതിരാന് വെയ്ക്കുക. പിറ്റേദിവസം ഈ കൂര്ക്കയുടെ തൊലി കളയാന് വളരെ എളുപ്പമായിരിക്കും. ഈ വിധത്തില് ചെയ്യുന്നതും വളരെ എളുപ്പത്തില് കൂര്ക്കയുടെ തൊലി കളയാന് സഹായിക്കുന്നതാണ്.
വല
ആപ്പിള് എല്ലാം വാങ്ങുമ്പോള് ലഭിക്കുന്ന സഞ്ചിപോലെ തോന്നിപ്പിക്കുന്ന ചെറിയ വലയിൽ സഞ്ചിയില് കൂര്ക്ക കഴുകി, മണ്ണ് കളഞ്ഞതിനുശേഷം ചേര്ക്കുക. ഇത് കെട്ടിയതിനുശേഷം അമ്മികല്ലില് ഇട്ട് ഉരയ്ക്കുക. ഇടയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കണം. ഇത്തരത്തില് ചെയ്താലും വളരെ എളുപ്പത്തില് കൂര്ക്കയില് നിന്നും തൊലി കളയാവുന്നതാണ്.



Click it and Unblock the Notifications
