Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
നെയില്‍ പോളീഷ് കട്ടപിടിച്ചാല്‍ കളയാന്‍ വരട്ടെ! ഇക്കാര്യങ്ങള്‍ക്ക് ഗുണം ചെയ്യും
കൃത്യമായ രീതിയില്‍ അടച്ച് സൂക്ഷിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ ദീര്‍ഘനേരം തുറന്ന് വെച്ചാല്‍ നെയില്‍പോളീഷ് കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നെയില്‍ പോളീഷ് കട്ടപിടിച്ചാല്‍ പിന്നീട് ഇത് ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ മിക്കവരും കളയുകയാണ് പതിവ്. എന്നാല്‍, കട്ട പിടിച്ച നെയില്‍ പോളീഷ് ഉപയോഗിച്ച് നിരവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ സാധിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

ഫര്‍ണീച്ചര്‍ ക്ലീനിംഗ്
ഫര്‍ണീച്ചര്‍ പഴകുംതോറും അതിന്റെ തിളക്കം നഷ്ടമായേക്കാം. എന്നാല്‍, ഇതേ ഫര്‍ണിച്ചര്‍ പുതുപുത്തനാക്കി പോളീഷ് ചെയ്തെടുക്കാന്‍ പഴയ കട്ടപിടിച്ച നെയില്‍ പോളീഷുകള്‍ ധാരാളമാണ്. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് കട്ടപിടിച്ച നെയില്‍പോളീഷ് കുറച്ച് ചേര്‍ക്കുക. ഇതിലേയ്ക്ക് കുറച്ച് വിനാഗിരിയും ചേര്‍ക്കുക. നല്ലപോലെ മിക്സ് ചെയ്തതിന് ശേഷം ഒരു തുണി ഇതില്‍ മുക്കി ഫര്‍ണീച്ചറില്‍ തുടയ്ക്കുക. പഴയ ഫര്‍ണീച്ചറുകള്‍ക്ക് നല്ല തിളക്കം ലഭിക്കാന്‍ ഈ വിദ്യ സഹായിക്കുന്നതാണ്.
കളിപ്പാട്ടങ്ങള്‍
വീട്ടില്‍ ചെറിയ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ ഉണ്ടെങ്കില്‍, പ്രത്യേകിച്ച് റബ്ബര്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങളാണെങ്കില്‍ അവ ക്ലീന്‍ ചെയ്തെടുക്കാനും നെയില്‍ പോളീഷ് സഹായിക്കും. അതുപോലെ, റബ്ബര്‍ ഉപയോഗിച്ച് തയ്യാറആക്കിയ വസ്തുക്കള്‍ ഷോക്കേയ്സില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍, അവയ്ക്ക് നല്ല തിളക്കം ലഭിക്കാന്‍ നെയില്‍പോളീഷ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി കുറച്ച് ചൂടുവെള്ളം ചെറഇയ പാത്രത്തില്‍ ഒഴിക്കുക. ഇതിലേയ്ക്ക് കട്ടപിടിച്ച നെയില്‍പോളീഷ് ചേര്‍ക്കുക. അതിനുശേഷം ഈ മിശ്രിതത്തില്‍ ഒരു തുണി മുക്കി കളിപ്പാട്ടങ്ങള്‍ തുടച്ചെടുക്കാവുന്നതാണ്. പൊടിപിടിച്ച കളിപ്പാട്ടങ്ങളെല്ലാം നല്ല തിളക്കമുള്ളതാകാന്‍ ഇത് സഹായിക്കുന്നതാണ്.
ചിത്രങ്ങള്‍
പഴയ നെയില്‍ പോളീഷ് ചിത്രങ്ങള്‍ വരയ്ക്കാനും, അതുപോലെ, പെയിന്റായും ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ ചിത്രം വരച്ചതിന് ശേഷം കട്ടപിടിച്ച നെയില്‍ പോളീഷില്‍ കുറച്ച് വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പെയിന്റുമായി മിക്സ് ചെയ്യാവുന്നതാണ്. ഇത് ഒരു ചെറിയ ലെയര്‍ കൊടുക്കുന്നത് ചിത്രത്തിന് ഒരു തിളക്കം ലഭിക്കാന്‍ സഹായിക്കും.
ലെതര്‍
ലെതര്‍ ഷൂ, ബെല്‍റ്റ്, ബാഗ് എന്നിവ ഉപയോഗിക്കുന്നവരാണെങ്കില്‍, ഇതിന്റെ തിളക്കം നിലനിര്‍ത്താനും, പുതുപുത്തനായി സൂക്ഷിക്കാനും നെയില്‍ പോളീഷ് സഹായിക്കുന്നതാണ്. ഇതിനായി കട്ടപിടിച്ച നെയില്‍പോളീഷ് കുറച്ച് ഒലീവ് ഓയിലുമായി മികിസ് ചെയ്യണം. അതിനുശേഷം ഒരു തുണി ഉപയോഗിച്ച്, ഈ മിശ്രിതത്തില്‍ മുക്കിയതിന് ശേഷം ലെതല്‍ പ്രോഡക്ട്സില്‍ തുടയ്ക്കുക. നല്ല തിളക്കം ലഭിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
