Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പഴങ്ങളിലും പച്ചക്കറികളിലുമുള്ള കീടനാശിനി സാന്നിധ്യം നീക്കം ചെയ്യാനുള്ള വഴികള്‍
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം കീടനാശിനികള്‍ ചേര്‍ക്കുന്നുണ്ടെന്ന് നമ്മള് കേട്ടിട്ടുണ്ട്. കീടനാശിനികള്‍ ആരോഗ്യത്തിന് വളരെ അപകടകാരികളാണെന്നും നമുക്കറിയാം. ഈ സാഹചര്യത്തില്‍ കഴിക്കുന്നതിന് മുമ്പായി പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനി പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. തളിക്കുന്ന കീടനാശിനികള്‍ ഏറെക്കാലം ഉല്പന്നങ്ങളില് നീണ്ടുനില്‍ക്കുകയും ആരോഗ്യഭീഷണികള്‍ സൃഷ്ടിക്കുകയും ചെയ്യും.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പായി അവയിലെ കീടനാശിനി സാന്നിധ്യം കളയുന്ന രീതിയില്‍ പഴങ്ങളും പച്ചക്കറികളും ഫലപ്രദമായി വൃത്തിയാക്കാന്‍ ഈ ഗൈഡ് നിങ്ങളെ സഹായിക്കും.
കീടനാശിനികള്‍
കീടങ്ങളില്‍ നിന്ന് വിളകളെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കീടനാശിനികള്‍. എന്നിരുന്നാലും, അവ ആരോഗ്യത്തിന് ദോഷമാണ്. ഏറെക്കാലം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപരിതലത്തില്‍ അവ നിലനില്ക്കും. ഈ രാസവസ്തുക്കള്‍ കഴിക്കുന്നത് കാലക്രമേണ ദോഷം ചെയ്യും. ഉപയോഗിക്കുന്നതിന് മുമ്പായി ശരിയായ രീതിയില്‍ പഴങ്ങളും വൃത്തിയാക്കുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

വെള്ളം കൊണ്ട് ശരിക്ക് കഴുകുക
വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ് പുറമേയുള്ള കീടനാശിനി കളയാന്‍ ഏറ്റവും ലളിതമായ രീതി. പൈപ്പ് തുറന്നുവെച്ച് പഴങ്ങളും പച്ചക്കറികളും അതിനടിയില്‍ 30 സെക്കന്‍ഡ് പിടിക്കുക. ശേഷം കൈകള്‍ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഇത് അഴുക്കും കീടനാശിനി അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
വിനാഗിരി ലായനി
കീടനാശിനി സാന്നിധ്യം നീക്കം ചെയ്യാന്‍ വിനാഗിരി ലായനി വെള്ളത്തേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ്. വിനാഗിരിയും വെള്ളവും 1:3 അനുപാതത്തില്‍ കലര്‍ത്തുക. ഈ ലായനിയില്‍ പഴങ്ങളും പച്ചക്കറികളും 10-15 മിനിറ്റ് മുക്കിവയ്ക്കുക. വിനാഗിരിയുടെ രുചി നീക്കം ചെയ്യാന്‍ പിന്നീട് ഇവ വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

ബേക്കിംഗ് സോഡ ലായനി
ബേക്കിംഗ് സോഡയാണ് മറ്റൊരു ഓപ്ഷന്. രണ്ട് കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. പഴങ്ങളും പച്ചക്കറികളും 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം വെള്ളത്തില്‍ നന്നായി കഴുകുക.
പുറംതൊലി കളയല്‍, സ്ക്രബ്ബിംഗ്
പഴങ്ങളുടെയുംം പച്ചക്കറികളുടെയും തൊലികളഞ്ഞാല് ഉപരിതലത്തിലെ കീടനാശിനികള്‍ നീക്കം ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, തൊലി പോയാല്‍ അവയിലെ ചില പോഷകങ്ങള്‍ നഷ്ടപ്പെടും. ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ കാരറ്റ് പോലുള്ളവ വൃത്തിയാക്കാന്‍ സ്ക്രബ് ചെയ്യുന്ന ഒരു ബ്രഷ് ഉപയോഗിക്കുക. ശേഷം ഒഴുകുന്ന വെള്ളത്തിനടിയില്‍ വെച്ച് കഴുകിയെടുക്കുക.
കീടനാശിനി നീക്കം ചെയ്യുന്ന ലായനി

കടകളില്‍ കീടനാശിനി നീക്കം ചെയ്യുന്ന ലായനി ലഭ്യമാണ്. ഉല്പന്നങ്ങളില് നിന്ന് കീടനാശിനികളും വാക്സുകളും നീക്കം ചെയ്യുന്നതിനാണ് ഈ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച ഫലങ്ങള്‍ക്കായി ലേബലിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
തുടയ്ക്കുക
കഴുകിയ ശേഷം, നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും വൃത്തിയുള്ള തുണി അല്ലെങ്കില്‍ പേപ്പര്‍ ടവല്‍ ഉപയോഗിച്ച് ഉണക്കുക. ശേഷിക്കുന്ന കീടനാശിനി അവശിഷ്ടങ്ങളും അധിക ഈര്‍പ്പവും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.
ഓര്‍ഗാനിക് ഓപ്ഷനുകള്‍
ജൈവ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് കീടനാശിനികളുടെ സമ്പര്‍ക്കം കുറയ്ക്കും. ജൈവകൃഷിയില്‍ കുറച്ച് സിന്തറ്റിക് രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യുന്നതിനായി ജൈവ ഉല്‍പ്പന്നങ്ങളും കഴുകുന്നത് പ്രധാനമാണ്.
വൃത്തിയാക്കിയവ കേടുകൂടാതെ സൂക്ഷിക്കുക

വൃത്തിയാക്കിയ ഉല്‍പ്പന്നങ്ങള്‍ വൃത്തിയുള്ള പാത്രങ്ങളിലോ ബാഗുകളിലോ സൂക്ഷിക്കുക. പുതുമ നിലനിര്‍ത്താന്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക.
ഈ ഘട്ടങ്ങള്‍ പാലിക്കുന്നതിലൂടെ, നിങ്ങളുടെ പഴങ്ങളിലും പച്ചക്കറികളിലും ഉള്ള കീടനാശിനി അവശിഷ്ടങ്ങള്‍ ഫലപ്രദമായി കുറയ്ക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

