Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ബാത്ത്റൂമിലെ ടൈല്സ് ക്ലീന് ചെയ്യാം അതും വളരെ എളുപ്പത്തില്
ഒരു വീട്ടില് ഏറ്റവും അധികം അഴുക്ക് നിറയുന്ന രണ്ട് സ്ഥലങ്ങളാണ് ഉള്ളത്. ഒന്ന് അടുക്കള. രണ്ടാമത്തേത് ബാത്ത്റൂം ആണ്. അടുക്കള വൃത്തിയാക്കി എടുക്കുന്നതിനേക്കാള് കഷ്ടപ്പാടാണ് ബാത്ത്റൂം വൃത്തിയാക്കാന്. പ്രത്യേകിച്ച്, ബാത്ത്റൂമിലെ ടൈല്സില് അഴുക്ക് പിടിപ്പെട്ടാല് അത് വൃത്തിയാക്കുക എന്നത് കുറച്ച് കഷ്ടം തന്നെ. കുത്തിയിരുന്ന് ഉരച്ച് വെളുപ്പിക്കുന്ന നിരവധി വീട്ടമ്മമാരും ഉണ്ട്.

പതിവായി എത്ര വൃത്തിയാക്കിയാലും ടൈല്സ് വേഗത്തില് അഴുക്ക് പിടിക്കും. ടൈല്സ് വേഗത്തില് ക്ലീന് ചെയ്തെടുക്കാന് സഹായിക്കുന്ന ചില മാര്ഗ്ഗങ്ങളുണ്ട്. പ്രത്യേകിച്ച്, അധികം സമയമെടുക്കാതെ വൃത്തിയാക്കി എടുക്കാം. ഇതിനായി ഉപയോഗിക്കാവുന്ന ചില നാച്വറല് പ്രോഡക്ട്സ് പരിചയപ്പെടാം.
ബേക്കിംഗ് സോഡ
വളരെ ഫലപ്രദമായ രീതിയില് ടൈല്സില് നിന്നും അഴുക്ക് നീക്കം ചെയ്യാന് സഹായിക്കുന്ന ഒരു പദാര്ത്ഥമാണ് ബേക്കിംഗ് സോഡ. എത്ര കാഠിന്യമേറിയ അഴുക്കും വളരെ വേഗത്തില്, ഉരച്ച് കഴുകേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ലാതെ നീക്കം ചെയ്യാന് സാധിക്കുന്നതാണ്. ടൈല്സ് വൃത്തിയാക്കുന്നതിനായി ബേക്കിംഗ് സോഡ ഒരു ടീസ്പൂണ് എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് സോപ്പും പൊടി ചേര്ക്കുക. ഇവ നല്ലപോലെ ഒരു ഗ്ലാസ്സ് വെള്ളത്തില് മിക്സ് ചെയ്ത് ടൈല്സില് സ്പ്രേ ചെയ്യുക. 15 മിനിറ്റ് കഴിയുമ്പോള് സ്പ്രേ ചെയ്ത ഭാഗം തുണി ഉപയോഗിച്ച് തുടയ്ക്കുക. അഴുക്കെല്ലാം പോകുന്നതായിരിക്കും.
വിനാഗിരി
ബേക്കിംഗ് സോഡ പോലെ തന്നെ വളരെ ഫലപ്രദമാണ് വിനാഗിരിയും. ടൈല്സിലെ അഴുക്കെല്ലാം നീക്കം ചെയ്യാന് വിനാഗിരി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി ഒരു ബക്കറ്റ് വെള്ളത്തില് രണ്ട് അല്ലെങ്കില് മൂന്ന് ടീസ്പൂണ് വിനാഗിരി ചേര്ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ടൈല്സില് നല്ലപോലെ സ്പ്രേ ചെയ്യണം. അതിനുശേഷം 5 മിനിറ്റ് കഴിയുമ്പോള് തുടച്ച് കളയാവുന്നതാണ്. ഇത് ടൈല്സില് നിന്നും അഴുക്ക് നീക്കം ചെയ്യാന് സഹായിക്കും.
മിന്റ് ഓയില്
വളരെ വേഗത്തില് ടൈല്സിലെ കറകളെല്ലാം നീക്കം ചെയ്യാന് സഹായിക്കുന്ന ഓയിലാണ് മിന്റ് ഓയില്. കുറച്ച് വിനാഗിരിയും, ഇതിലേയ്ക്ക് അര ടീസ്പൂണ് സോപ്പും പൊടിയും, രണ്ട് മൂന്ന് തുള്ളി മിന്റ് ഓയിലും ഒരു ബക്കറ്റ് വെള്ളത്തില് ചേര്ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ടൈല്സില് സ്പ്രേ ചെയ്യണം. 10 മിനിറ്റ് കഴിഞ്ഞ് നല്ലപോലെ കഴുകി കളയാവുന്നതാണ്. ഇത് അഴുക്ക് കളയാന് വളരെയധികം സഹായിക്കുന്നതാണ്.
നാരങ്ങനീര്
ടൈല്സില് നിന്നും കറ നീക്കം ചെയ്യാനും, അതുപോലെ, അഴുക്ക് കളയാനും, ടെല്സ് നല്ലപോലെ ക്ലീന് ആകാനും നാരങ്ങനീര് വളരെയധികം സഹായിക്കുന്നുണ്ട്. ഒരു ബക്കറ്റ് വെള്ളത്തില് രണ്ട് നാരങ്ങയുടെ നീര്, അതുപോലെ, കുറച്ച് സോപ്പും പൊടി എന്നിവ മിക്സ് ചെയ്യുക. ഇവ ടൈല്സില് സ്പ്രേ ചെയ്യണം. 15 മിനിറ്റ് കഴിയുമ്പോള് തുടച്ച് കളയാവുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്ക്ക് ബോള്ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില് തീരുമാനം എടുക്കുന്നതിന് മുന്പ് വിദഗ്ധരുമായി ആലോചിക്കാന് നിര്ദ്ദേശിക്കുന്നു.



Click it and Unblock the Notifications
