Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നല്ല കിടിലന്‍ പ്രിന്റഡ് കര്ട്ടന് വീട്ടില്‍ തയ്യാറാക്കാം, അതും നാച്വറല്‍ പൂക്കള്‍ ഉപയോഗിച്ച്
ഇന്ന് വളരെയധികം ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഒരു ഡൈയിംഗ് മെത്തേഡാണ് നാച്വറല്‍ പൂക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ളത്. വസ്ത്രങ്ങള്‍ നാച്വറല്‍ പൂക്കള്‍ വെച്ച് അതിന്റെ ഷേയ്പ്പും, നിറവും ഒപ്പിയെടുക്കുന്നു.

കേരളത്തില്‍ തന്നെ പല ഷോപ്പുകളിലും ഇത്തരം നാച്വറല്‍ ഡൈയിംഗ് മെത്തേഡിലുള്ള വസ്ത്രങ്ങളും കര്‍ട്ടനുകളും ലഭ്യമാണ്. എന്നാല്‍, ഇവയ്ക്കെല്ലാം അമിമായ പൈസ ആയതിനാല്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് വാങ്ങിയെടുക്കാന്‍ സാധിച്ചെന്ന് വരികയില്ല. ഈ നാച്വറല്‍ പ്രിന്റിംഗ് അല്ലെങ്കില്‍ ഡൈയിംഗ് മേത്തേഡ് നമുക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം
പൂക്കള്‍
ഈ ഡൈയിംഗ് മെത്തേഡിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള പൂക്കള്‍, ഇലകള്‍ എന്നിവ എടുക്കാവുന്നതാണ്. നല്ല ഫ്രഷ് ഇലകളും പൂക്കളും എടുക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. അതുപോലെ, നിങ്ങളുട മനസ്സില്‍ ആദ്യം ഏതെല്ലാം പൂക്കള്‍ വെച്ച് എങ്ങനെ ഡിസൈന്‍ ചെയ്യണം എന്ന് ഐഡിയ ഉണ്ടാക്കുക. അതിനൊത്ത് പൂക്കളും ഇലകളും തിരഞ്ഞെടുക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും.
തുണി തിരഞ്ഞെടുക്കുക
നല്ല കോട്ടന്റെ വെള്ള, ഓഫ് വൈറ്റ്, ക്രീം എന്നീ നിറങ്ങളിലുള്ള തുണി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. പോളിസ്റ്റര്‍ പോലെയുള്ള തുണികള്‍ തിരഞ്ഞെടുത്താന്‍, ഈ നാച്വറല്‍ ഡൈയിംഗ് മെത്തേഡ് ശരിയായ രീതിയില്‍ ചെയ്തെടുക്കാന്‍ സാധിച്ചെന്ന് വരികയില്ല.
ഡൈ ചെയ്യാം
ആദ്യം തന്നെ തുണി ചുളിവുകളില്ലാതെ വിരിച്ചിടുക. ഇതിലേയ്ക്ക് നിങ്ങള്‍ ഡിസൈന്‍ ചെയ്ത രീതിയില്‍ പൂക്കളും ഇലകളും നിരത്തി വെയ്ക്കുക. അതിനുശേഷം, വളരെ വീതി കുറച്ച് പൂക്കളോടുകൂടി നിങ്ങള്‍ തുണി ഒരറ്റത്തു നിന്നും ചെറുതായി മടക്കി, ഉരുട്ടിയെടുക്കുക. ശ്രദ്ധിക്കുക, ഈ സമയത്ത് പൂക്കള്‍ തുണിയുടെ ഉള്ളില്‍ വരുന്ന വിധത്തില്‍ വേണം മടക്കാന്‍. അതുപോലെ, ഡിസൈന്‍ മാറാത്ത വിധത്തില്‍ ചെറുതായി മടക്കി എടുക്കുക. അതിനുശേഷം ഒരു നൂല് ഉപയോഗിച്ച് നല്ലപോലെ കെട്ടണം. വരിഞ്ഞ് മുറുക്കി ഈ മടക്കിയത് അഴിഞ്ഞ് പോകാത്ത വിധത്തില്‍ കെട്ടുക.
പുഴുങ്ങാം
ഒരു വായ വട്ടം കൂടിയ പാത്രത്തിലേയ്ക്ക് കുറച്ച് വെള്ളം ഒഴിക്കുക. ഇതിന്റെ മുകളില്‍ പൊന്തി നില്ക്കുന്ന വിധത്തില്‍ ഒരു പാത്രം കമിഴ്ത്തി വെയ്ക്കണം. ഈ പാത്രത്തിനു മുകളില്‍ വേണം കെട്ടി വെച്ച തുണി വെയ്ക്കാന്‍. അതിനുശേഷം, ആവി പുറത്തേയ്ക്ക് പോകാത്ത വിധത്തില്‍ പാത്രം അടയ്ക്കുക. ഏകദേശം അര മണിക്കൂര്‍ കഴിയുമ്പോള്‍ തുറന്ന് തുണി പുറത്തേയ്ക്ക് എടുക്കുക.
വൃത്തിയാക്കാം
തുണിയിലെ കെട്ടുകള്‍ അഴിക്കുക. അതിനുശേഷം സാവധാനം നിവര്‍ത്തുക. ഇപ്പോള്‍ പൂക്കളില്‍ നിന്നും, ഇലകളില്‍ നിന്നും നീര് തുണിയില്‍ പറ്റിപിടിച്ച്, ആ പൂക്കളുടെ നിറവും ഡിസൈനും തുണിയില്‍ വന്നിട്ടുണ്ടാകും. ഈ സമയം പൂക്കളും ഇലകളും സാവധാനം തുണിയില്‍ നിന്നും നീക്കം ചെയ്തെടുക്കുക. അതിനുശേഷം ഈ തുണി നല്ലപോലെ ഉണക്കിയെടുത്ത് നിങ്ങള്‍ക്ക് കര്‍ട്ടനായി ഉപയോഗിക്കാവുന്നതാണ്.
നിറം മങ്ങാതിരിക്കാന്‍
ഈ പ്രിന്റ് മങ്ങാതിരിക്കണമെങ്കില്, നല്ല ശ്രദ്ധയോടെ കര്ട്ടന് ഉപയോഗിക്കണം. ആദ്യം കഴുകുമ്പോള്‍ കല്ലുപ്പിട്ട് കഴുകാന്‍ ശ്രദ്ധിക്കാം. ഇല്ലെങ്കില്‍ ഇന്ന് മാര്‍ക്കറ്റില്‍ നിറം പോകാതിരിക്കാന്‍ നിരവധി പ്രോഡക്ട്സുകള് വാങ്ങാന്‍ ലഭിക്കും. അവ ഉപയോഗിക്കാവുന്നതാണ്.
മറ്റു ആവശ്യങ്ങള്‍
കര്ട്ടന് തയ്യാറാക്കാന്‍ മാത്രമല്ല, വസ്ത്രങ്ങള്‍ തൈപ്പിക്കാനും ഇത്തരം പ്രിന്റഡ് തുണികള്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ എത്രത്തോളം ക്രിയേറ്റീവായി ചെയ്യുന്നുവോ, അതിനനുസരിച്ചായിരിക്കും ഇത്തരം പ്രിന്റുകളുടെ ഭംഗി.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
