Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പറഞ്ഞ നേരം കൊണ്ട് ഉള്ളിയും വെളുത്തുള്ളിയും ക്ലീനാക്കാം; ഈ ട്രിക്ക് ഉപയോഗിച്ച് നോക്കൂ
കറികള്‍ക്ക് തടി നാടന്‍ രുചിയും സ്വാദും നല്കുന്ന രണ്ട് ചേരുവകളാണ് ഉള്ളിയും വെളുത്തുള്ളിയും. എന്നാല്‍, ഇവ വൃത്തിയാക്കി എടുക്കുക എന്നത് വലിയൊരു പണി തന്നെയാണ്. പ്രത്യേകിച്ച്, വളരെ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ആണെങ്കില്‍ തൊലി കളഞ്ഞ് എടുക്കാന്‍ തന്നെ ഒരുവിധം സമയം എടുക്കും. എന്നാല്‍, ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ എളുപ്പത്തില്‍ വെളുത്തുള്ളിയുെ ചെറിയ ഉള്ളിയും നന്നായി എടുക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

വെളുത്തുള്ളി നന്നാക്കാന്‍
എല്ലാവരും ഏറ്റവുമധികം വെറുക്കുന്നത് വെളുത്തുള്ളി നന്നാക്കാനായിരിക്കും. എന്നാല്‍, വളരെ എളുപ്പത്തില്‍ വെളുത്തുള്ളിയുടെ തൊലി കളയാന്‍ സാധിക്കും. വെളുത്തുള്ളി ഓരോ അല്ലികള്‍ വീതം എടുത്ത് അതിന്റെ പുറകുവശത്ത് നിന്നായി നെടുകെ പൊളിക്കുക. ഇത്തരത്തില്‍ വേഗം തൊലി കളയാന്‍ സാധിക്കുന്നതാണ്. അതല്ലെങ്കില്‍ കുറച്ച് വെള്ളത്തില്‍ വിനാഗിരി ചേര്‍ക്കുക. ഇതിലേയ്ക്ക് വെളുത്തുള്ളി ചേര്‍ക്കുക. നന്നായി കുതിര്‍ന്ന് കഴിയുമ്പോള്‍ വെളുത്തുള്ളി വളരെ വേഗത്തില്‍ നന്നാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ഇതേ രീതിയില്‍ ചൂടുവെള്ളത്തില്‍ ഇട്ടും വെളുത്തുള്ളി നന്നാക്കി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ നന്നാക്കി എടുത്ത വെളുത്തുള്ളി നന്നായി തുടച്ച് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.
ചെറിയ ഉള്ളി
വെളുത്തുള്ളി പോലെതന്നെ, ചെറിയ ഉള്ളി നന്നാക്കാനും പലര്‍ക്കും മടിയാണ്. പ്രത്യേകിച്ച്, ഉള്ളി നന്നാക്കേണ്ട മടി ഓര്‍ത്ത് ചിക്കനിലും ബീഫിലും സവാള ചേര്‍ക്കുന്നവര്‍ ധാരാളമാണ്. ഉള്ളി നന്നാക്കാന്‍ ആദ്യം ഉള്ളിയുടെ ഇരുവശവും കത്തികൊണ്ട് മുറിയ്ക്കുക. തല ഭാഗവും വാല് ഭാഗവും ചെറുതായി മുറിച്ച് കൊടുത്തതിന് ശേഷം ചൂടുവെള്ളത്തില്‍ ഈ ഉള്ളികള്‍ ചേര്‍ക്കുക. ഉള്ളിത്തോല് നന്നായി കുതിര്‍ന്നതിന് ശേഷം തണുത്ത വെള്ളത്തിലേയ്ക്ക് ഇവ മാറ്റുക. അതിനുശേഷം കൈകൊണ്ട് തിരുമ്മിയാല്‍ ഉള്ളിത്തോല് വേഗത്തില്‍ നീങ്ങുന്നതാണ്.
ഇത്തരത്തില്‍ നന്നാക്കി എടുത്ത ഉള്ളി ഈര്‍പ്പം കളഞ്ഞ്, അടച്ചുറപ്പുള്ള പാത്രത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ആവശ്യാനുസരണം നിങ്ങള്‍ക്ക് ഇവ ഉപയോഗിക്കാവുന്നതാണ്.
ഇതുപോലെ, വെള്ളവും വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ ചെറിയ ഉള്ളി ഇട്ടുവെയ്ക്കുക. അതിനുശേഷം തൊലി നന്നായി കുതിര്‍ന്ന് കഴിയുമ്പോള്‍ കൈകൊണ്ട് തിരുമ്മി തൊലിയെല്ലാം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്.
സൂക്ഷിക്കേണ്ട വിധം
ഉള്ളിയും വെളുത്തുള്ളിയും ഒരിക്കലും രണ്ടായി നുറുക്കിയതിന് ശേഷം വായുവില്‍ തുറന്ന് വെയ്ക്കാന്‍ പാടുള്ളതല്ല. ഇത് ബാക്ടീരിയ ഇതില്‍ വളരുന്നതിന് കാരണമാകുന്നു. അതുപോലെ, ഫ്രിഡ്ജില്‍ തുറന്ന് വെയ്ക്കുന്നത്, മറ്റു ആഹാര സാധനങ്ങളുടെ മണം ഉള്ളിയിലും വെളുത്തുള്ളിയിലും ആകുന്നതിന് കാരണമാണ്.
നല്ല വൃത്തിയുള്ളതും ഉണങ്ങിയതുമായ കുപ്പിയില്‍ ഉള്ളിയും വെളുത്തുള്ളിയും വെളുത്തുള്ളിയും സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഉള്ളിയിലും വെളുത്തുള്ളിയിലും ഈര്‍പ്പം ഒട്ടും തന്നെയില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അനിവാര്യമാണ്. ചെറിയ ഉള്ളി ഉപ്പില്‍ ഉട്ട് സൂക്ഷിക്കുന്നത് ചമ്മന്തി അരയ്ക്കാന്‍ ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
