Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഫ്രിഡ്ജില്‍ മുട്ടയും പാലും എവിടെ വെക്കണം, ഓരോ സാധനങ്ങളും വെക്കേണ്ട ഇടമേതാണ്, അബദ്ധങ്ങള്‍ ഒഴിവാക്കാം
Refrigerator Efficiency: വീട്ടമ്മമാര്‍ക്ക് ഏറ്റവും ആശ്വാസമേകിയ വീട്ടുപകരമായിരുന്നു റഫ്രിജറേറ്റര്‍ അഥവാ ഫ്രിഡ്ജ്. പക്ഷേ അതേസമയം ചിലപ്പോള്‍ ഫ്രിഡ്ജ് അവരെ ദേഷ്യം പിടിപ്പിക്കാറുമുണ്ട്. വേറൊന്നുമല്ല കുറേയധികം സാധനങ്ങള്‍ വെക്കേണ്ടിവരുമ്പോള്‍ ഫ്രിഡ്ജില്‍ സ്ഥലമില്ലാതെ കുത്തിക്കയറ്റി വെക്കുകയും ഡോര്‍ തുറക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ താഴെ വീണ് പോകുകയും വെച്ച ഭക്ഷണസാധനങ്ങള്‍ അഴുക്കായി പോകുകയും ചെയ്യുമ്പോള്‍ ആണത്.

പക്ഷേ ഫ്രിഡ്ജ് പരമാവധി ഉപയോഗക്ഷമമാക്കാന്‍ ചില വഴികളുണ്ട്. നമ്മള് എന്നും ചെയ്യുന്ന ചില അബദ്ധങ്ങള്‍ ഒഴിവാക്കിയും ചില പ്രത്യേക സാധനങ്ങള്‍ കൃത്യമായ സ്ഥലങ്ങളില്‍ വെച്ചും ഫ്രിഡ്ജിന്റെ ശിതീകരണ സംവിധാനം പരമാവധി പ്രയോജനപ്പെടുത്താനുള്ള ചില വഴികള്‍ നോക്കാം.
ഫ്രിഡ്ജില്‍ ഓരോ സാധനങ്ങളും വെക്കേണ്ട ഇടങ്ങള്‍ ആദ്യം നോക്കാം
ഏറ്റവും മുകളിലെ തട്ട്
ഫ്രിഡ്ജിന്റെ ഏറ്റവും മുകളിലെ തട്ടില്‍ സ്ഥിരതയുള്ള താപനില ആയിരിക്കും. കഴിക്കാന്‍ പാകത്തിലുള്ള ഭക്ഷണങ്ങളാണ് ഇവിടെ സൂക്ഷിക്കാന്‍ അനുയോജ്യം. ഉദാഹരണത്തിന് ബാക്കിയായ ഭക്ഷണങ്ങളോ, പാനീയങ്ങളോ, തൈര്, അരിമാവ്, ബട്ടര്‍, ചീസ് തുടങ്ങിയ പെട്ടെന്ന് കേടുവരുന്ന സാധനങ്ങള്‍ ഇവിടെ സൂക്ഷിക്കാം. എന്തുവെച്ചാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, വായുകടക്കാത്ത, അടച്ചുറപ്പുള്ള പാത്രങ്ങളില്‍ മാത്രം വെക്കുക. ഭക്ഷണത്തില്‍ നിന്നുള്ള ഗന്ധം ഫ്രിഡ്ജ് മുഴുവന്‍ പരക്കാതിരിക്കാനും കേടുവരാതിരിക്കാനും അത് സഹായിക്കും.
നടുക്കുള്ള തട്ടുകള്‍
നടുക്കുള്ള തട്ടുകളില്‍ തണുപ്പ് ഉണ്ടാകുമെങ്കിലും ഐസ് ആകുന്ന രീതിയിലുള്ള തണുപ്പ് ഉണ്ടാകില്ല. അവിടെ മുട്ട, പാലുല്‍പ്പന്നങ്ങള്‍ മല്ലിയില, പുതിനയില എന്നിവയെല്ലാം സൂക്ഷിക്കാം. ഇത്തരം ഇലകള്‍ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞ് വെച്ചാല്‍ ദിവസങ്ങളോളം ഫ്രഷ് ആയിരിക്കും. ഒരിക്കലും മുട്ട ഡോറില്‍ വെക്കരുത് കാരണം ഡോറിലെ താപനില ഏറിയും കുറഞ്ഞുമിരിക്കും. അത് മുട്ട ചീത്തയായി പോകാന്‍ കാരണമാകും.
ഫ്രീസര്‍
ഫ്രിഡ്ജില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് ഇവിടെയായിരിക്കും. അവിടെ പച്ചയായ മാംസങ്ങളും മത്സ്യവും സൂക്ഷിക്കാനാണ് അനുയോജ്യം. എപ്പോഴും അടച്ചുറപ്പുള്ള പാത്രങ്ങളില്‍ വേണം ഇവ സൂക്ഷിക്കാന്‍.
താഴെയുള്ള വലിപ്പുകള്
പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കുന്നതിനാണ് ഫ്രിഡ്ജില്‍ വലിപ്പുകള് (ഡ്രോയറുകള്‍) ഉള്ളത്.
ഡോര്‍
ഫ്രിഡ്ജിലെ ഡോറിലാണ് ഏറ്റവും കൂടിയ താപനില ഉള്ളത്. അതായത് അധികം തണുപ്പ് ആവശ്യമില്ലാത്ത, പെട്ടെന്ന് കേടുവരാത്ത സാധനങ്ങളേ അവിടെ സൂക്ഷിക്കാവു. മസാലക്കൂട്ടുകള്‍, സോസുകള്‍, അച്ചാറുകള്‍ എന്നിവ അവിടെ വെക്കാം.
ഓരോ വസ്തുക്കളും സൂക്ഷിക്കാന്‍ ചില ടിപ്പുകള്‍
ഫ്രിഡ്ജില്‍ ഓരോ സാധനവും വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഏറെക്കാലം കേടാകാതെയും സുരക്ഷിതമായിും ഇരിക്കും. അതിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പച്ചക്കറികള്‍
പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വെക്കുന്നതിന് മുമ്പ് നന്നായി കഴുതി തുടയ്ക്കുക. നനവില്ലാതെ അവ ഫ്രിഡ്ജില്‍ വെച്ചാല്‍ പെട്ടെന്ന് ചീത്തയാകില്ല. ഇലക്കറികള്‍ സൂക്ഷിക്കാന്‍ പേപ്പര്‍ ടവ്വലുകളോ തുളകളുള്ള ബാഗുകളോ വാങ്ങുക. ഇത് ഉണങ്ങിപ്പോകാതിരിക്കാന്‍ സഹായിക്കും.
പഴങ്ങള്‍
പഴങ്ങള്‍ പച്ചക്കറികള്‍ക്കൊപ്പം വെക്കാതിരിക്കുക. പഴങ്ങളില്‍ നിന്ന് പുറത്ത് വരുന്ന എഥിലീന്‍ വാതകം പെട്ടെന്ന് പഴുക്കാനും ചീയാനും കാരണമാകും. ഇത് അടുത്തുള്ള പച്ചക്കറികളും കേടാകാന്‍ കാരണമാകും.
പാലുല്‍പ്പന്നങ്ങള്‍
പാലും ക്രീമും ഏറ്റവും തണുപ്പ് ലഭിക്കുന്ന സ്ഥലത്തായിരിക്കണം വെക്കേണ്ടത്. സ്ഥിരമായ താപനില ലഭിക്കുന്ന സ്ഥവമായിരിക്കണം അത്. ചീസ് വാക്സ് പേപ്പറില്‍ പൊതിഞ്ഞ് ഒരു പാത്രത്തില്‍ അടച്ചുവെക്കുക.
മത്സ്യമാംസങ്ങള്‍
മത്സ്യവും മാംസവും എപ്പോഴും അടച്ചുറപ്പുള്ള പാത്രങ്ങളില്‍ മാത്രം സൂക്ഷിക്കുക. പെട്ടെന്ന് എടുക്കേണ്ടവ താഴത്തെ തട്ടില്‍ വെച്ച് ബാക്കിയുള്ളവ ഫ്രീസറില്‍ വെക്കുക.
എപ്പോഴും പറ്റുന്ന അബദ്ധങ്ങള്‍
ഫ്രിഡ്ജില്‍ സാധനങ്ങള്‍ കുത്തിനിറച്ച് വെക്കുന്നത് വലിയ അബദ്ധമാണ്. ഇത് വായുസഞ്ചാരം തടയുകയും ശിതീകരണത്തെ ബാധിക്കുകയും ചെയ്യും. അതുപോലെ ചൂടോട് കൂടി ആഹാരങ്ങള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ ഫ്രിഡ്ജിനുള്ളിലെ താപനില കൂടും. അത് ആഹാരം കേടുവരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ചേരുവകള്‍ അടയ്ക്കാതെ തുറന്ന് ഫ്രിഡ്ജില്‍ വെച്ചാല്‍ അതില്‍ നിന്നുള്ള ഗന്ധം ഫ്രിഡ്ജ് നിറയും. ഇത് വെക്കുന്ന സാധനങ്ങള്‍ ഉണങ്ങിപ്പോകാനും കാരണമാകും. വായുസഞ്ചാരം വളരെ പ്രധാനമാണ്. ശരിയായി ആഹാരങ്ങള്‍ മൂടിവെക്കാതിരിക്കുന്നതും അധികമായി സാധനങ്ങള്‍ വെക്കുന്നതും ഒഴിവാക്കണം.



Click it and Unblock the Notifications