Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഇഞ്ചി കേടാകാതെ സൂക്ഷിക്കാം, ഒരു മാസം വരെ പൊടിക്കൈ
ഇഞ്ചി നമ്മുടെയെല്ലാം കറിക്കൂട്ടിലെ പ്രധാന ഘടകമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പാചകത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയുസ്സിനും എല്ലാം ഇഞ്ചി മികച്ചത് തന്നെയാണ്. എന്നാൽ ഇഞ്ചി വാങ്ങി ഒരാഴ്ച കഴിയുമ്പോൾ തന്നെ അത് ചീത്തയാവാൻ തുടങ്ങുന്നു. പലരും ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും പലപ്പോഴും ഇഞ്ചി ചീത്തയാവുന്നു. എന്നാൽ ഇഞ്ചി ചീത്തയാവാതെ സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നല്ലഫ്രഷ് ഇഞ്ചി ലഭിക്കുന്നതിന് സഹായിക്കുന്നു.
ഇഞ്ചി വാങ്ങി കൃത്യമായി സൂക്ഷിക്കാൻ കഴിയാത്തത് മൂലം വളരെ കുറച്ച് വാങ്ങി വേഗം ഉപയോഗിച്ച് തീർക്കേണ്ട അവസ്ഥയിലായിരിക്കും പല വീട്ടമ്മമാരും, എന്നാൽ ഗുണങ്ങളുടെ കാര്യം ആലോചിക്കുമ്പോൾ ഇഞ്ചി വാങ്ങുന്നത് എന്തുകൊണ്ടും ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇഞ്ചി ഉപയോഗിക്കുമ്പോൾ അത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഇഞ്ചി സൂക്ഷിക്കുന്നതിനുള്ള പാട് ചില്ലറയല്ല. ഇനി ഇഞ്ചി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ നോക്കാം.

ഇഞ്ചി വാങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കാം
പലരും ഇഞ്ചി വാങ്ങുമ്പോൾ അത്ര ശ്രദ്ധിക്കാറില്ല. കിട്ടിയ ഒരു കഷ്ണം ഇഞ്ചിയാണ് വാങ്ങുക. എന്നാൽ ഇനി ഇഞ്ചി വാങ്ങുമ്പോള്‍ നേർത്ത തൊലിയുള്ള ഉറപ്പുള്ള ഇഞ്ചി നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. ഒരിക്കലും കനം കുറഞ്ഞ ഇഞ്ചി വാങ്ങരുത്. ഇത് ഇഞ്ചി വേഗം ചീത്തയായി അഴുകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വാങ്ങിക്കുമ്പോൾ തന്നെ ശ്രദ്ധിക്കാം. എന്നാൽ പിന്നെ ഇഞ്ചി ചീത്തയായി എന്ന് പറയേണ്ട ആവശ്യം വരുന്നില്ല.

ഫ്രിഡ്ജിൽ സൂക്ഷിച്ചാലും
ഇഞ്ചി ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെങ്കിലും അൽപം ശ്രദ്ധിക്കാം. കാരണം വായു കടക്കാത്ത രീതിയിൽ വേണം സൂക്ഷിക്കാൻ. അതിനായി ഒരു പേപ്പര്‍ കവറോ തുണിയോ ഉപയോഗിച്ച് വേണം പൊതിഞ്ഞ് സൂക്ഷിക്കാൻ. ഇത് ഇഞ്ച് ദീര്‍ഘകാലം കേടാകാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇഞ്ചിയിലെ ഈർപ്പം അതു പോലെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു. ഇത് ഇഞ്ചി കേടാകാതിരിക്കുന്നതിന് സഹായിക്കുന്നു.

തൊലി കളഞ്ഞ് സൂക്ഷിക്കാം
ഇഞ്ചിയുടെ തൊലി കളഞ്ഞും സൂക്ഷിക്കാവുന്നതാണ്. ഇത് തൊലി കളഞ്ഞ് പാത്രത്തിൽ വായു കേറാത്ത രീതിയിൽ അടച്ച് വെക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും ഉത്തമം. ഇത് ആരോഗ്യത്തിനും വളരെയധികം സഹായകമാണ്. തൊലി കളഞ്ഞ് സൂക്ഷിക്കുന്നതോടൊപ്പം ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതേയും ഇരിക്കുന്നു. ദീർഘകാലം ഇഞ്ചി സൂക്ഷിക്കാൻ മികച്ച മാർഗ്ഗമാണ് ഇത്.

പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കാം
ഇഞ്ചി പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത് ഇഞ്ചി കൂടുതല്‍ കാലം ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇഞ്ചിയുടെ തൊലി കളഞ്ഞ് സൂക്ഷിക്കുന്നതിനേക്കാള്‍ ഇഞ്ചി മുഴുവനായി പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് തന്നെ ഇത് ദീർഘകാലം സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. ഫ്രിഡ്ജിലും ഇത് സൂക്ഷിക്കാവുന്നതാണ്.

നാരങ്ങ നീരിൽ മുക്കി വെക്കാം
ഇഞ്ചി നാരങ്ങ നീരിൽ മുക്കി സൂക്ഷിക്കുന്നതും കേടുകൂടാതിരിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഉപയോഗിക്കുന്നതിന് മുൻപ് നല്ലതു പോലെ കഴുകണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. നാരങ്ങ നീരിൽ മുക്കി അങ്ങനെ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരിക്കലും കേടാകാതെ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നതാണ്.

വിനാഗിരിയും ഉപയോഗിക്കാം
ഇഞ്ചി തോൽ കളയാതെ വിനാഗിരി ഉപയോഗിച്ച് സൂക്ഷിച്ച് വെക്കാവുന്നതാണ്. വിനാഗിരി മുക്കി ഇഞ്ചി എടുത്ത് അത് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഇത് ഇഞ്ചിയുടെ കേട് മാറ്റി നല്ല ഫ്രഷ്നസ് നിലനിർത്തുന്നു. എപ്പോൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഉപയോഗിക്കും മുൻപ് നല്ലതു പോലെ കഴുകാൻ ശ്രദ്ധിക്കണം.

മണ്ണിൽ സൂക്ഷിക്കാം
മണ്ണിൽ തന്നെ ഇഞ്ചി സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി പറിച്ച ശേഷം എടുത്ത് അതേ മണ്ണില്‍ തന്നെ കുഴിച്ചിടുക. ഇത് എത്ര നാളു വേണമെങ്കിലും കേടാകാതിരിക്കുന്നതിന് സഹായിക്കുന്നു. ഒരിക്കലും ഇഞ്ചിയുടെ കാര്യത്തിൽ ഇനി ടെൻഷനാവേണ്ട ആവശ്യമില്ല. മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇഞ്ചി കേടാവാതെ നമുക്ക് സൂക്ഷിക്കാം.



Click it and Unblock the Notifications
