Latest Updates
-
ഐ.എസ്.ആർ.ഒയുടെ വമ്പൻ തിരിച്ചുവരവ്: ജി.എസ്.എൽ.വി-എഫ്17 കുതിച്ചുയർന്നു, ഇ.ഒ.എസ്-05 ഭ്രമണപഥത്തിൽ! -
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ -
പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും; വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ! -
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം -
പണം കൈയിൽ നിൽക്കുന്നില്ലേ? സ്വർണ്ണവും പണവും സൂക്ഷിക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം -
മേക്കപ്പല്ല, ഇനി ചർമ്മ സംരക്ഷണം; കത്രീന കൈഫിന്റെ 'കായ് ബ്യൂട്ടി' സ്കിൻകെയർ വിപണിയിലേക്ക്! -
58-ൽ നിന്ന് 72 കിലോയിലേക്ക്, പിന്നെ പഴയ രൂപത്തിലേക്ക്! നിമിഷ സജയന്റെ കഠിനമായ മേക്കോവർ യാത്ര -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: സാമ്പത്തിക ഇടപാടുകൾക്കും വാങ്ങലുകൾക്കും ഇന്ന് സുവർണ്ണാവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജീൻസ് എത്ര പഴയതാണെങ്കിലും പുതുമ നിലനിർത്താം
ഇന്നത്തെ കാലത്ത് ജീൻസ് ഉപയോഗിക്കാത്തവർ ആരും ഇല്ല. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും ജീൻസിന്റെ പുതുമ നിലനിർത്തുന്നതിനും ചില പൊടിക്കൈകൾ ഉണ്ട്. എത്രയൊക്കെ പഴകിയാലും പലർക്കും ജീൻസ് ഉപേക്ഷിക്കാൻ മടിയായിരിക്കും. കാരണം അത്രക്കായിരിക്കും ആ ജീൻസിനോടുള്ള പലരുടേയും ഇഷ്‌ടം. അതുകൊണ്ട് തന്നെ അത് ഉപേക്ഷിക്കാൻ പലരും തയ്യാറാവുകയില്ല.
എത്ര ഉപയോഗിച്ചാലും പുതുമ നഷ്ടപ്പെടാതെ ജീന്‍സ് സൂക്ഷിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. എന്നും കഴുകാതെ ഉപയോഗിക്കാവുന്നതാണ് ഇത് പലപ്പോഴും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നത്. എന്നാൽ ജീൻസ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് എന്തുകൊണ്ടും ജീൻസിന്റെ പുതുമ നിലനിർത്തുന്നതിന് സഹായിക്കുന്നു. ഇനി ലളിതമായ മാർഗ്ഗങ്ങളിലൂടെ തന്നെ നമുക്ക് എത്ര വില കൂടിയ ജീൻസും സംരക്ഷിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇനി ജീന്‍സ് സംരക്ഷിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

തുടർച്ചയായി കഴുകുന്നത്
ജീൻസ് തുടർച്ചയായി കഴുകുന്നത് പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഇനി ജീൻസ് കഴുകുമ്പോൾ തുടരെ തുടരെ കഴുകാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കണം. ഏതെങ്കിലും ഭാഗത്ത് ചെളിയുണ്ടെങ്കിൽ ആ ഭാഗം മാത്രം കഴുകാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് ജീൻസ് പെട്ടെന്ന് ചീത്തയാവുന്നതിന് കാരണമാകുന്നു. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക
ജീൻസ് കഴുകാൻ ഒരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. തണുത്ത വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് ജീൻസ് നിറം മങ്ങുന്നതിനും നരക്കുന്നതിനും തുണി ചീത്തയാവുന്നതിനും കാരണമാകുന്നു. ഒരു കാരണവശാലും ചൂടുവെള്ളത്തിൽ കഴുകാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് നിങ്ങളുടെ പ്രിയപ്പെട്ട ജീൻസിനെ നശിപ്പിക്കുന്നു.

വാഷിംഗ് മെഷീൻ ഉപയോഗിക്കരുത്
വാഷിംഗ് മെഷീനിൽ ജീൻസ് കഴുകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ജീൻസിൻറെ കാര്യത്തിൽ അൽപം പ്രശ്നമുണ്ടാക്കുന്നു. വാഷിംഗ് മെഷീൻ ഉപയോഗിച്ച് ജീൻസ് സ്ഥിരമായി കഴുകുമ്പോൾ അത് ജീൻസിലെ നൂല് പൊങ്ങുന്നതിനും നരക്കുന്നതിനും തുണിയുടെ ഗുണം കുറക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ വാഷിംഗ് മെഷീനിൽ ഇട്ട് ഒരു കാരണവശാലും ജീൻസ് കഴുകരുത്.

വിനാഗിരി ഉപയോഗിക്കാം
ജീൻസ് കഴുകുന്ന വെള്ളത്തിൽ അൽപം വിനാഗിരി ഒഴിച്ച് ഇത് കൊണ്ട് ജീൻസി കഴുകാൻ ശ്രദ്ധിക്കുക. ഇത് നിറൺ വർദ്ധിപ്പിക്കുന്നതിനും ജീൻസിന്റെ പുതുമ നിലനിർത്തുന്നതിനും സഹായിക്കുന്നു. മാത്രമല്ല നരച്ച ജീൻസ് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില പൊടിക്കൈകൾ മതി ഇനി ജീൻസിന്റെ നിറം വർദ്ധിപ്പിക്കുന്നതിന്.

പുറം തിരിച്ച് കഴുകുക
ജീൻസ് കഴുകുമ്പോൾ പുറം തിരിച്ച് കഴുകാൻ ശ്രദ്ധിക്കുക. ഇത് നിറം മങ്ങാതേയും ദീർഘകാലം നിലനിൽക്കുന്നതിനും സഹായിക്കുന്നു. ജീൻസിന്റെ പുതുമ നിലനിർത്തി ഭംഗിയും നിറവും നില നിർത്തുന്നതിനും ഏറ്റവും മികച്ച മാർഗ്ഗമാണ് ഇത്തരത്തിൽ ജീൻസ് കഴുകുന്നത്. അതുകൊണ്ട് സംശയിക്കാതെ തന്നെ ജീൻസ് മുകളിൽ പറഞ്ഞ രീതിയിൽ ഉപയോഗിച്ചാൽ അത് നിറം വർദ്ധിപ്പിച്ച് തിളക്കം നിലനിർത്തുന്നു.

പുറമേ അലക്കാൻ നൽകരുത്
ഒരിക്കലും ജീൻസ് പുറമേ അലക്കാന്‍ നല്‍കരുത്. ഇത് കൂടുതൽ ജീൻസിന് നാശം സംഭവിക്കാന്‍ കാരണമാകുന്നു. കാരണം പുറമേ നിന്ന് അലക്കുമ്പോൾ പലപ്പോഴും ജീൻസിന്‍റെ പുതുമ നഷ്ടപ്പെടുന്നു. അതോടൊപ്പം തന്നെ ജീന്‍സിന്റെ മൃദുത്വം നഷ്ടപ്പെട്ട് നല്ല പരുക്കനായ തുണിയായി മാറുന്നു. അതുകൊണ്ട് ജീൻസ് പുറമേ നിന്ന് അലക്കാൻ കൊടുക്കരുത് ഒരു കാരണവശാലും.

വെയിലത്ത് ഇടണ്ട
പലരും ജീൻസ് വെയിലത്ത് ഇട്ട് ഉണക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വെയിലത്തിട്ട് ഉണക്കുമ്പോൾ ഇത് ജീൻസിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. കൂടാതെ നേരിട്ടുള്ള സൂര്യപ്രകാശം പലപ്പോഴും ജീൻസിന്‍റെ ഗുണം കുറക്കുന്നു. പല വിധത്തിലും ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അല്‍പം വെയില്‍ കുറവുള്ള ഇടങ്ങളിൽ ഇട്ട് ഉണക്കാൻ ശ്രദ്ധിക്കുക.



Click it and Unblock the Notifications