Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അരി കുഴഞ്ഞ് പോവാതെ ബിരിയാണി വെക്കാം ഇനി
ബിരിയാണി എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ വിഭവം തന്നെയാണ്. എന്നാല്‍ അബദ്ധങ്ങള്‍ ധാരാളം സംഭവിക്കാവുന്ന ഒരു വിഭവം തന്നെയാണ് ബിരിയാണി. തയ്യാറാക്കുമ്പോള്‍ സൂക്ഷിച്ച് തയ്യാറാക്കിയില്ലെങ്കില്‍ അത് ആ ഭക്ഷണത്തെ പിന്നീട് കഴിക്കാന്‍ പറ്റാത്ത രീതിയില്‍ മോശമാക്കുന്നു. എല്ലാവര്ക്കും ബിരിയാണി ഇഷ്ടമാണെങ്കിലും ഇത് തയ്യാറാക്കുമ്പോള്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. തയ്യാറാക്കുന്ന അളവ്, ചേര്‍ക്കുന്ന ചേരുവകള്‍, ചേര്‍ക്കേണ്ട വെള്ളത്തിന്റെ അളവ് എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ പറ്റിയാല്‍ അത് നിങ്ങളുടെ ഇഷ്ടവിഭവത്തെ തകിടം മറിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്നാല്‍ ഈ പ്രശ്നങ്ങളെയൊക്കെ പരിഹരിച്ച് നല്ല അടിപൊളിയായി ബിരിയാണി ഉണ്ടാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി നല്ല കിടിലന്‍ ബിരിയാണി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന്റെ ചോറ് തയ്യാറാക്കുന്നതാണ് അല്പം പണി. കാരണം വേവ് കൂടിയാലോ വെള്ളം കൂടിയാലോ ഇത് പലപ്പോഴും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആയിപ്പോവുന്നു. എന്നാല്‍ ഇതെല്ലാം ശ്രദ്ധിച്ച് നല്ല ആവി പറക്കുന്ന ബിരിയാണി വീട്ടില്‍ തയ്യാറാക്കാം.

ചോറ് കട്ടകെട്ടാതിരിക്കാന്‍
ബിരിയാണിക്ക് അരി വേവിക്കുമ്പോള്‍ അത് കുഴഞ്ഞ് പോവുന്നു എന്നുള്ളത് എല്ലാവരുടേയും പരാതിയാണ്. എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ പൊടിക്കൈ നമുക്ക് പരീക്ഷിക്കാവുന്നതാണ്. അതിനായി ചോറ് വേവിക്കുമ്പോള്‍ അല്പം നാരങ്ങ നീര് ചേര്‍ക്കുക. ഇത് ചെയ്താല്‍ ബിരിയാണി ചോറ് കട്ടകെട്ടാതെ ലഭിക്കുന്നു. മാത്രമല്ല ഇത് ചോറിന് സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

അരിയിടും മുന്‍പ്
ചോറ് കട്ടകെട്ടാതെ കൂടുതല്‍ വേവ് ആവാതെ ലഭിക്കുന്നതിന് നമുക്ക് അല്പം മറ്റ് ചില പൊടിക്കൈകളും ഉപയോഗിക്കാവുന്നതാണ്. അരിയിടും മുന്‍പ് തന്നെയാണ് ഇതെല്ലാം പ്രയോഗിക്കേണ്ടത്. വെള്ളം തിളച്ച് അരിയിടുന്നതിന് മുന്‍പ് അല്പം ഉപ്പും എണ്ണയും ഇതില്‍ ചേര്‍ക്കാം. എന്നിട്ട് അരിയിട്ട് തിളപ്പിക്കുക. ഇതും കട്ട കെട്ടാതെ അരി വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ല നിറവും ചോറിന് ലഭിക്കുന്നതിന് സഹായിക്കുന്നു.

നെയ്യ് ചേര്‍ക്കുമ്പോള്‍
ബിരിയാണിയില്‍ നെയ്യ് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാല്‍ ചേര്‍ക്കുന്നതിന്റെ അളവ് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കാത്ത അളവില്‍ വേണം ചെര്ക്കേണ്ടത് എന്നും ശ്രദ്ധിക്കണം. പക്ഷേ നെയ്യ് ചേര്‍ക്കുമ്പോള്‍ എത്ര നെയ്യ് ചേര്‍ക്കുന്നുവോ അത്രത്തോളം തന്നെ അതിന്റെ സ്വാദ് വര്‍ദ്ധിക്കുന്നു. നെയ്യ് കൂടുതല്‍ ചേര്‍ത്താല്‍ ചോറിന് നല്ല മണവും സ്വാദും വര്‍ദ്ധിക്കുന്നു. ഇതെല്ലാം ബിരിയാണി ഉണ്ടാക്കുന്നതിനുള്ള ഓരോ ടെക്നിക്കുകളാണ്.

അരി ഉപയോഗിക്കുമ്പോള്‍
സാധാരണയായി നമ്മള് ബസുമതി റൈസ് ആണ് ബിരിയാണി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്പനേരം അരി വെള്ളത്തില്‍ കുതിര്‍ത്ത് നോക്കൂ. ഇത് അരി പെട്ടെന്ന് വേവുന്നതിനും ബിരിയാണിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അരമണിക്കൂറെങ്കിലും അരി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നോക്കൂ. ഇതിന്റെ മാറ്റം ബിരിയാണി കഴിക്കുമ്പോള്‍ മനസ്സിലാവും.

വെള്ളത്തിന്റെ കണക്ക്
അരിക്ക് എത്ര വെള്ളം എന്നതിനെക്കുറിച്ച് കൃത്യമായ കണക്ക് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ വേവ് ആവുന്നതിനും വെന്ത് ഉടഞ്ഞ് പോവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന കണക്കിലാണ് തയ്യാറാക്കേണ്ടത്. അരി വേവിക്കുമ്പോള്‍ മുഴുവനായും വെള്ളം വറ്റുന്നതിനായി ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വെള്ളം പിടിച്ചതു പോലെയാവാന്‍ കാരണമാകുന്നു. മുഴുവന്‍ വെള്ളവും വറ്റിയ ശേഷം ഉപയോഗിച്ചാല്‍ അത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

ഉപ്പിടുമ്പോള്‍ ശ്രദ്ധിക്കണം
ഉപ്പ് കൂടിപ്പോയാലും അത് ബിരിയാണിയുടെ സ്വാദ് പാടേ മാറ്റുന്നു. അതുകൊണ്ട ഉപ്പിടുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്ന് പിടിച്ച് ഇടുന്നതായിരിക്കും നല്ലത്. ഉപ്പ് കുറഞ്ഞാല്‍ നമുക്ക് വീണ്ടും ഇടാം എന്നാല്‍ ബിരിയാണിയില്‍ ഉപ്പ് കൂടിയാല്‍ അത് നല്ലതല്ല. വെള്ളത്തിലെ ഉപ്പിന്റെ കണക്കനുസരിച്ചാണ് പലരും ബിരിയാണിക്കുള്ള ഉപ്പിടുന്നത്. എന്നാല്‍ വെള്ളത്തിന്റെ കണക്കല്ല ചോറ് വെന്തു വരുമ്പോള്‍ അതില്‍ പിടിക്കേണ്ട ഉപ്പിന്റെ കണക്ക് കൂടി നോക്കി വേണം പലപ്പോഴും ഉപ്പിടാന്‍. അല്ലെങ്കില്‍ വെന്ത് വരുമ്പോള്‍ ചോറില്‍ ഉപ്പില്ലാത്ത അവസ്ഥയായി മാറുന്നു.



Click it and Unblock the Notifications
