Latest Updates
-
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും
ചില അടുക്കള രഹസ്യങ്ങൾ
ചില നുറുങ്ങുകൾ പരീക്ഷിച്ചാൽ അടുക്കള ജോലി കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കാവുന്നതാണ് .

ഇവിടെ നൽകിയിരിക്കുന്ന ഈ നുറുങ്ങുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ
ബട്ടർ എളുപ്പത്തിൽ മൃദുവാകാൻ ചെറിയ കഷണങ്ങളാക്കി നുറുക്കി വയ്ക്കുക
ഫിൽറ്റർ കോഫി രുചികരമാക്കാൻ കോഫി പൌഡർ ഇടുന്നതിനു മുൻപ് കോഫി ഫിൽറ്ററിൽ കുറച്ചു പഞ്ചസാര ഇടുക.അതിനു ശേഷം തിളച്ച വെള്ളം ഒഴിക്കുക
രുചികരമായ ഓംലെറ്റിന് മുട്ട ബീറ്റ് ചെയ്യുമ്പോൾ കുറച്ചു പാലോ ഒരു സ്പൂൺ വെള്ളമോ ചേർക്കുക

ഒരു സ്പൂൺ പാൽ
കോളിഫ്ളവറിന്റെ വെള്ളനിറം നിലനിർത്താൻ പാചകം ചെയ്യുമ്പോൾ ഒരു സ്പൂൺ പാൽ ചേർക്കുക
നാരങ്ങാനീര് സൂക്ഷിക്കാനായി കൂടുതൽ നാരങ്ങാ ലഭിക്കുമ്പോൾ അതിന്റെ നീര് എടുത്തു ഐസ് ക്യൂബ് ട്രേയിൽ വച്ച് ഫ്രീസ് ചെയ്യുക.ആവശ്യമുള്ളപ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ്.15 -20 ദിവസം വരെ ഇത് ഉപയോഗിക്കാവുന്നതാണ്.
തേങ്ങാ കൃത്യമായി പൊട്ടിക്കാൻ തേങ്ങാ നനച്ച ശേഷം നടുവിൽ ഒരു ഇമാജിനറി വര നിങ്ങളുടെ വിരൽ കൊണ്ട് വരയ്ക്കുക. അതിനു ശേഷം പൊട്ടിക്കുക.അപ്പോൾ കൃത്യമായും രണ്ടു പകുതിയായി പൊട്ടി വരും
നല്ല വീർത്ത ചോറ് ലഭിക്കാൻ അരി വേവിക്കുമ്പോൾ ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക

ഒരു നുള്ള് പഞ്ചസാര
ബിരിയാണിക്കായി സവാളയും ഉരുളക്കിഴങ്ങും ഫ്രൈ ചെയ്യുമ്പോൾ ഒരു നുള്ള് പഞ്ചസാര ഇട്ടാൽ വേഗത്തിൽ ബ്രൗൺ നിറത്തിലായി കിട്ടും
പരിപ്പ് പതഞ്ഞു കളയാതിരിക്കാൻ പാകം ചെയ്യുമ്പോൾ ഒരു സ്പൂൺ എണ്ണ ഒഴിച്ചാൽ മതി
ഒരു തടി തവി പാത്രത്തിനു ,മുകളിൽ വച്ചാലും വെള്ളം തിളച്ചു കളയാതിരിക്കും
കറികളും ഗ്രെവിയും കട്ടി കൂട്ടാൻ അരിപ്പൊടിയോ പൊട്ടുകടല മാവോ ചേർത്താൽ മതി
ഉള്ളിയും തക്കാളിയും ഇടുന്ന കറികൾക്ക് കട്ടി കൂട്ടാൻ 5 -6 കശുവണ്ടിയോ ബദാമോ കുതിർത്തു ഗ്രെവിയിലേക്ക് അരച്ച് ചേർത്ത ശേഷം ഏതാനും മിനിറ്റ് തിളപ്പിക്കുക
ഗ്രെവിയിലെ അമിത വെള്ളം നീക്കാൻ 1 1 / 2 സ്പൂൺ പോപ്പി വിത്തുകൾ വറുത്തു അരച്ച് ചേർത്ത് മീഡിയം തീയിൽ ഗ്രെവി തിളപ്പിക്കുക
1 സ്പൂൺ നിലക്കടലയും 1 സ്പൂൺ എള്ളും ചേർത്ത് വറുത്തു അരച്ച് ചേർത്താലും ഗ്രെവിക്ക് കട്ടി കൂടിക്കിട്ടും.

തൈരോ നാരങ്ങാനീരോ
ക്രിസ്പി പൂരി ലഭിക്കാൻ ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ അതിൽ ഒരു സ്പൂൺ റവയോ കുറച്ചു അരിമാവോ ചേർക്കുക
വെണ്ടയ്ക്ക ക്രിസ്പിയായി ഫ്രൈ ചെയ്യാൻ ഒരു സ്പൂൺ തൈരോ നാരങ്ങാനീരോ ചേർത്താൽ മതിയാകും.
പയറുവർഗ്ഗങ്ങൾ മുളപ്പിക്കാനായി കഴുകിയ ശേഷം രാത്രിയിൽ കുതിരാനിടുക.അടുത്ത ദിവസം കഴുകി വെള്ളം വാർത്ത ശേഷം ഒരു തുണിയിൽ ലൂസായി കെട്ടി കാസറോളിൽ വയ്ക്കുക.10 മണിക്കൂർ കഴിയുമ്പോൾ അത് മുളച്ചതായി കാണാം.ഇതിനെ പാത്രത്തിൽ സൂക്ഷിച്ചു ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്
മിക്സി ഉപയോഗിച്ച് ഇഡലിക്കായി അരയ്ക്കുമ്പോൾ അരി ചൂട് വെള്ളത്തിൽ 5 -6 മണിക്കൂർ കുതിർക്കാൻ ഇട്ടാൽ മതി
ബാക്കിയുള്ള ചപ്പാത്തി മാവ് സൂക്ഷിക്കാൻ എയർ ടൈറ്റ് കണ്ടയിനറിൽ അല്പം എണ്ണ തടവി ഡ്രൈ ആകാതെ ഫ്രിഡ്ജിൽ വയ്ക്കുക
ഉള്ളി അറിയുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ രണ്ടു വശവും മുറിച്ചു തോൽ കളഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക
പനീർ മൃദുവാക്കാൻ ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കിയ ശേഷം കറിയിൽ ഇടുക

ഫ്രിഡ്ജിൽ സൂക്ഷിക്കുക
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടുതൽ ദിവസം സൂക്ഷിക്കാൻ ഇതിലേക്ക് ഒരു സ്പൂൺ ചൂട് പാചകഎണ്ണ ചേർത്ത് മിക്സ് ചെയ്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക
ബാക്കി വന്ന ചോറ് ചൂടാക്കാനായി ചോറിനു മുകളിൽ വെള്ളം തളിച്ച ശേഷം ചൂടാക്കിയാൽ മൃദുവായ ചോറ് ലഭിക്കും
നാരങ്ങായിൽ നിന്നും കൂടുതൽ ജ്യൂസ് ലഭിക്കാൻ മരിക്കുന്നതിന് മുൻപ് കൗണ്ടർ ടോപ്പിൽ വച്ച് നാരങ്ങാ റോൾ ചെയ്യുക
15 സെക്കൻഡ് നാരങ്ങാ മൈക്രോവേവ് ചെയ്തു തണുത്ത ശേഷം പിഴിഞ്ഞാലും കൂടുതൽ ജ്യൂസ് ലഭിക്കും
മൃദുവായ ചപ്പാത്തി ലഭിക്കാൻ ചൂട് വെള്ളത്തോടൊപ്പം ചൂട് പാല് കൂടി ചേർത്ത് മാവ് കുഴയ്ക്കുക
പീസിന്റെ പച്ച നിറം നിലനിർത്താൻ ഗ്രീൻ പീസ് തിളപ്പിക്കുമ്പോൾ ഒരു പിഞ്ച് പഞ്ചസാര ചേർത്താൽ മതി
മൃദുവായ പാക്കോര ലഭിക്കാൻ ബാറ്റെറിൽ 2 സ്പൂൺ ചൂട് എണ്ണ ചേർത്താൽ മതി

ഉപ്പും പച്ചമുളകും
ദഹനം എളുപ്പത്തിലാക്കാൻ പയർ,പരിപ്പ്,ഉരുളക്കിഴങ്ങ് എന്നിവ പാകം ചെയ്യുമ്പോൾ ഒരു നുള്ള് കായം ചേർത്താൽ മതി
കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല
അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും
ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ക്കുന്നത് നല്ലതാണ്
ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും
ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി
അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

എണ്ണയില്‍ പൊരിച്ചെടുത്താല്‍
ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും
ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും
ഉരുളക്കിഴങ്ങില്‍ പൊടിപ്പ് ഉണ്ടാകുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി
രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.
പുട്ടുപൊടി നനച്ചു ഫ്രിഡ്ജില്‍ വച്ച് അല്‍പസമയം കഴിഞ്ഞുപയോഗിച്ചാല്‍ നല്ല മൃദുവായ പുട്ടുണ്ടാക്കാം
ഇറച്ചി പെട്ടെന്ന് വേവാനും നല്ല മയം കിട്ടുവാനും തൈര് പുരട്ടി മൂന്ന് മണിക്കൂര്‍ വെച്ച ശേഷം വേവിച്ചാല്‍ മതി
സവാള വഴറ്റുമ്പോള്‍ എണ്ണ ഉപയോഗിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ കുറച്ചു പാല്‍ ചേര്‍ക്കുക. സവാള നന്നായി വഴറ്റാനും കരിഞ്ഞു പോകാതിരിക്കാനും സഹായിക്കും
കാച്ചിയ പാലില്‍ നാല് നെന്മണികള്‍ നന്നായി കഴുകിയിട്ടാല്‍ പാല്‍ രാവിലെ മുതല്‍ മുതല്‍ രാത്രി വരെ കേടാവാതിരിക്കും.

രുചി കൂടും.
സലാഡില്‍ വെള്ള൦ കൂടിയാല്‍ മൂന്ന്‍ കഷണം ബ്രെഡ് ഇട്ടു വെക്കുക. അധികമുള്ള വെള്ളം വലിച്ചെടുത്തോളും
ലൈം ജ്യൂസില്‍ കുറച്ചു ഗ്രാമ്പൂ കൂടി ചേര്‍ക്കുക, രുചി കൂടും.
തേങ്ങ തിരുമ്മിയതില്‍ ചൂട് വെള്ളം ഒഴിച്ച് വീണ്ടും പിഴിഞ്ഞാല്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുക്കാം.
പച്ച മുളക് അരിയുമ്പോള്‍ വെളിച്ചെണ്ണയോ പുളിവെള്ളമോ കൈയില്‍ പുരട്ടിയാല്‍ പുകച്ചില്‍ അകറ്റാം
മുട്ടകള്‍ പുഴുങ്ങുമ്പോള്‍ അല്‍പം ഉപ്പുചേര്‍ത്ത് പുഴുങ്ങിയാല്‍ മുട്ടത്തൊലി വൃത്തിയില്‍ അടര്‍ത്തിയെടുക്കാം.
പയര്‍വര്‍ഗങ്ങള്‍ വേവിക്കുമ്പോള്‍ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ് ശല്യം ഉണ്ടാകില്ല.
ഈന്തപ്പഴം പ്ളാസ്റിക് കവറിലാക്കി, ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതിരിക്കും.
പച്ചക്കായയും വഴുതനങ്ങയും അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അല്‍പം തൈര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും.
വഴുതനങ്ങ അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ കഷ്ണങ്ങളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത എണ്ണ പുരട്ടി വച്ചാല്‍ മതി.



Click it and Unblock the Notifications











