കരി പിടിച്ച പത്രങ്ങൾ തിളങ്ങാൻ

നന്നായൊന്ന് ഭക്ഷണം ഉണ്ടാക്കി വരികയായിരുന്നു ഒരു ഫോൺ‍ കോൾ , അതുമല്ലെങ്കിൽ ഒരു മിനിട്ട് മാറിയപ്പോഴേക്കും പാത്രം കരിഞ്ഞ് നാമാവശേഷമായി എന്ന് പരാതി പെടാത്തവരായി ഏതേലും വീട്ടമ്മമാരുണ്ടോ ? പലപ്പോഴും ഇത്തരം പാത്രങ്ങൾ ആക്രി വിലക്ക് വിൽക്കുകയോ ആരും കാണാതെ എന്നെന്നേക്കുമായി തട്ടിൻ പുറത്ത് കിടക്കാറുമാണ് പതിവ് . എങ്ങനെ കരിഞ്ഞ് പിടിച്ച പാത്രത്തെ വൃത്തിയാക്കാം എന്ന് തല പുകഞ്ഞ് മടുത്തവരായിരിക്കും ഇവരിൽ ഭൂരി പക്ഷവും .

G

ഉത്സവങ്ങൾക്ക് പോയപ്പോൾ , ചന്തക്ക് പോയപ്പോൾ അതും അല്ലെങ്കിൽ മറ്റാരെങ്കിലും സമ്മാനമായി കൊടുത്തത് ഇങ്ങനെയൊക്കെ ഒരു പാട് കഥകൾ ആ പാത്രങ്ങൾക്ക് പറയാനുണ്ടാകും . അത്രമേൽ പ്രിയപ്പെട്ടതായിട്ടും ഉപേക്ഷിച്ച് കളയേണ്ടി വരുന്നത് മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് . ഹൗസ് കീപ്പിംങ് ഇൻസ്റ്റിറ്റൂട്ട് വിദ​ഗ്ദയായ കരോളിൻ ഈ കരിഞ്ഞ് പിടിച്ച പാടുകളൊക്കെ പോകാൻ ഒരു എളുപ്പ വഴി കണ്ടു പിടിച്ചിട്ടുണ്ട് . അമ്മ വഴി കരോളിന് ലഭിച്ചതാണത് .

വെള്ളവും പാത്രം കഴുകുന്ന ലിക്വിഡും

വെള്ളവും പാത്രം കഴുകുന്ന ലിക്വിഡും

എത്ര കരിഞ്ഞ് പിടിച്ച പാത്രവും വൃത്തിയാക്കാൻ വേണ്ടത് പാത്രം കഴുകുന്ന ലിക്വിഡും വെറും വെള്ളവും മാത്രമാണ് . കരിഞ്ഞ് പിടിച്ച പാത്രത്തിൽ വെള്ളം ഒഴിപ്പിച്ച് നന്നായി തിളപ്പിക്കണം . കുട്ടികൾ ഇങ്ങനെ ചെയ്യാനായി ശ്രമിക്കുണ്ടിങ്കിൽ അവരെ തടയണം , ഈ മിശ്രിതം പാത്രത്തിൽ ചേർത്ത് നന്നായി ഇളക്കണം . തുടർച്ചയായി ഇങ്ങനെ ചെയ്താൽ പാത്രത്തിലെ കറ നിശ്ശേഷം ഇല്ലാതാകും . വെട്ടിത്തിളങ്ങുന്ന പാത്രം നിങ്ങൾക്കും സ്വന്തമാക്കാം .

വെറും വെള്ളവും പാത്രം കഴുകുന്ന ലിക്വിഡും ചേർന്ന് ഇത്തരത്തിൽ കരിഞ്ഞ് പിടിച്ച പാടുകളെ ഇല്ലാതാക്കുമെന്ന് അറിയാത്തവരാണ് നമ്മളിൽ പലരും . ഇനി മുതൽ പാത്രം കരിഞ്ഞ് പിടിച്ചാൽ ഇത്തരത്തിൽ ചെയ്താൽ മതി .

കുറഞ്ഞ അളവിൽ തീ കത്തിക്കുക

കുറഞ്ഞ അളവിൽ തീ കത്തിക്കുക

എത്ര വൃത്തിയാക്കാൻ ശ്രമിച്ചാലും ഒരു പക്ഷേ ഏതാനും അംശങ്ങൾ പാത്രത്തിൽ അവശേഷിച്ചെന്ന് വരാം . എങ്കിലും പാത്രങ്ങൾ ഉപേക്ഷിക്കപ്പെടുന്നതിനേക്കാളും നല്ലത് അവ പുനരുപയോ​ഗത്തിന് ഒരു പരിധി വരെ എങ്കിലും സാധ്യമാക്കി എടുക്കുക എന്നുള്ളതാണ് . അതിനാകട്ടെ ഒരുപാട് സമയം കളയാനില്ലാതെ തിരക്ക് പിടിച്ച ജീവിതവുമായി നെട്ടോട്ടം ഒാടുന്നവർക്ക് ഇത്തരത്തിലുള്ള ചില എളുപ്പ പണികൾ ഒക്കെ ചെയ്ത് നോക്കാവുന്നതാണ് . പണ്ട് കാലങ്ങളിൽ എത്ര വലിയ കറ പിടിച്ചതും , കരിഞ്ഞതുമായ പാത്രങ്ങളെയും അമ്മമാർ ചാരം തേച്ച് വെടിപ്പാക്കി എടുത്തിരുന്നു, ഒരു പാടുപോലുമില്ലാതെ അങ്ങനൊരു പാത്രം മിനുക്കി എടുക്കാൻ സ്ത്രീകൾക്ക് പോയ സമയമെത്രയെന്ന് തിട്ടപ്പെടുത്താനാവില്ല , ഇന്ന് എല്ലാവരും തന്നെ പാത്രം കഴുകുന്ന സോപ്പ് മാത്രം ഉപയോ​ഗിക്കാൻ ശീലിച്ചിരിക്കുന്നവരായി മാറിയിട്ടുണ്ട് . കാലങ്ങൾ പോകുന്തോറും മാറ്റങ്ങൾ എല്ലായിടത്തും വന്നു കൊണ്ടിരിക്കുന്നു , അതിന് അരങ്ങെന്നോ , അടുക്കളയെന്നോ വലിയ മാറ്റങ്ങളില്ല .

എല്ലായ്പ്പോഴും പാചകം ചെയ്യുമ്പോൾ അമിതമായ തീയിലിട്ട് പാകം ചെയ്യുന്നതിന് പകരം കുറഞ്ഞ അളവിൽ തീ കത്തിക്കുക . ഒരു നിമിഷം ശ്രദ്ധ മാറിയാലും പാത്രം പെട്ടെന്ന് അമിതമായി കരിഞ്ഞ് പോകാതിരിക്കാൻ ഇത് സഹായിക്കും . കൂടിയ അളവിൽ തീ കത്തിച്ച് പെട്ടെന്ന് സാധനങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് കുറ‍ഞ്ഞ അളവിൽ ഫ്ളെയിം ഉപയോ​ഗിക്കുന്നതാണ് .

നോൺ സ്റ്റിക് ഉപയോ​ഗിക്കുമ്പോൾ

നോൺ സ്റ്റിക് ഉപയോ​ഗിക്കുമ്പോൾ

അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് നോൺസ്റ്റിക്കുകൾ ഉപയോ​ഗിക്കുമ്പോൾ അമിതമായി തീ കൊടുക്കാതിരിക്കുക എന്നത് , എന്തെന്നാൽ ഒരു നിശ്ചിത മായ പരിധിക്കപ്പുറം ഇവക്ക് ചൂടേറ്റാൽ ഇത്തരം പാത്രങ്ങൾ നശിക്കുമെന്ന് മാത്രമല്ല , വിഷാംശവുമായ തീരും . അതുപോലെ തന്നെ നോൺ സ്റ്റിക് പാത്രങ്ങള് ഉപയോ​ഗിച്ചാൽ സ്റ്റീൽ പോലുള്ള തവികൾ ഉപയോ​ഗിക്കുകയും ചെയ്യരുത് . കോട്ടിംങ് പോയാൽ നോൺ സ്റ്റിക് പാത്രങ്ങൾ വിഷാംശമാകും . കൃത്യമായി ഉപയോ​ഗിച്ചില്ലെങ്കിൽ ഇത്തരം പാത്രങ്ങൾ വളരെ വേ​ഗം നശിച്ച് പോകുകയും ചെയ്യും . സ്്പോഞ്ച് പോലുള്ളവ കൊണ്ട് മാത്രം ഇത്തരം പാത്രങ്ങൾ കഴുകുക . മറിച്ചായാൽ കോട്ടിംങ് ഇളകി പാത്രം കേടു വരുത്താൻ ഇടയാക്കും .

ചെറുനാരങ്ങ, തക്കാളി തുടങ്ങിയ ക്ഷാര സ്വഭാവമുള്ള ഭക്ഷണങ്ങൾ ഇത്തരം പാത്രങ്ങളിൽ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത് . പാകം ചെയ്ത് കഴിഞ്ഞാൽ ഇത്തരം പാത്രങ്ങളിൽ നിന്നും എത്രയും വേ​ഗം അവ മാറ്റുക , അതല്ലെങ്കിൽ ഉണ്ടാക്കിയ ഭക്ഷണം വേ​ഗം കേടാകുവാൻ ഇടയാകുന്നു .

നോൺ സ്റ്റിക് ഉപയോ​ഗിക്കുമ്പോൾ നാമൊക്കെ നോക്കുന്നത് ഭക്ഷണം അടിയിൽ പിടിക്കില്ലല്ലോ എന്നാണ് . ഹൈ കൊളസ്ട്രോൾ വരുത്താനും ഇത്തരം പാത്രങ്ങൾ കാരണമാകുന്നു എന്ന് പഠനങ്ങൽ തെളിയിക്കുന്നു . ഇത്തരം പാത്രങ്ങളിലെ ഉപയോ​ഗം ഹൈപ്പോ തൈറോയ്ഡിന് വഴി വെക്കും . അതിനാൽ ഇത്തരം പാത്രങ്ങൾ ഉപയോ​​ഗിക്കുമ്പോൾ മാത്രമല്ല കഴുകി വ‍ൃത്തിയാക്കുമ്പോഴും ശ്രദ്ധ അത്യാവശ്യമാണ് . കരിഞ്ഞ് പിടിച്ചാൽ പാത്രങ്ങ്ൾ ഉപേക്ഷിക്കുന്ന സ്വഭാവത്തിന് മാറ്റം വരുത്താൻ സമയമായി . ഇങ്ങനെ എത്രയോ പാത്രങ്ങള് നമ്മുടെ ഒക്കെ വീടിന്റെ തട്ടിൻ പുറങ്ങളിൽ പൊടി പിടിച്ച് കിടക്കുന്നുണ്ടാകാം . പാത്രം കഴുകുന്ന ലിക്വിഡിന് ഇങ്ങനെ ഒരു ഉപയോ​ഗമുണ്ടെന്ന് നാം അറിഞ്ഞിരിക്കേണം . ഇനി മുതൽ പാത്രം കരിഞ്ഞ് അടിയിൽ പിടിച്ചാലും ഇത്തര്തതിൽ താരതമ്യേന എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ് .

പൊടിക്കൈകൾ

പൊടിക്കൈകൾ

ഇന്നത്തെ ന്യൂ ജനറേഷൻ കുടുംബങ്ങളിൽ ജോലിക്ക് പോകുന്ന അമ്മമാർക്ക് പാത്രങ്ങളൊക്കെ ഉരച്ച് കഴുകാൻ സമയമില്ലാത്തതും ഇതിനൊക്കെ കാരണമാണ് . സ്വന്തം കാര്യങ്ങൾക്ക് പോലും സമയം കണ്ടെത്താൻ വിഷമിക്കുന്ന എല്ലാ വീട്ടമ്മമാർക്കും ഇത്തരം പൊടിക്കൈകൾ സ്വായത്തമാക്കാവുന്നതാണ് .

വീട്ടു ജോലികളിൽ ശ്രദ്ധിക്കുന്നതിനോടൊപ്പം നിസാര പ്രക്രിയയിലൂടെ എത്ര വലിയ കറകളും നീക്കാമെങ്കിൽ നമ്മളൊക്കെ ലാഭിക്കുന്നത് സമയം മാത്രമല്ല മറിച്ച് പണം കൂടിയാണ് .

X
Desktop Bottom Promotion