Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രളയശേഷം പാമ്പുകളെ തുരത്താന് വഴികള്
പാമ്പുകളെ വീട്ടില് നിന്നും അകറ്റി നിര്ത്താം
പ്രളയ ദുരിതം കഴിഞ്ഞപ്പോള് പലരും നേരിടുന്ന പ്രധാനപ്പെട്ടൊരു പ്രശ്നമാണ് പാമ്പുകളുടെ ശല്യം. പ്രളയ ജലത്തൊടൊപ്പം വീട്ടിലെത്തിയ പാമ്പുകള് ആളുകളുടെ സൈ്വര്യ ജീവിതത്തിന് വലിയ ഭീഷണിയാകുന്നുണ്ട്.
വെള്ളക്കെട്ടുകളില് നിന്നും വീട്ടിലെത്തുന്ന പാമ്പുകളുടെ കടിയേറ്റതായി വീട്ടില് തിരിച്ചെത്തിയ പലരും പറയുന്നു. വേണ്ട സമയത്തു ചികിത്സ തേടിയില്ലെങ്കില് മരണത്തില് വരെ ചെന്നെത്തിയ്ക്കാവുന്ന ഒന്നാണ് പാമ്പിന്റെ കടിയേല്ക്കുന്നത്.
പാമ്പിന്റെ ഭീഷണി അത്ര പെട്ടെന്ന് ഒഴിവാക്കാനും സാധിയ്ക്കില്ല. കാരണം വെള്ളത്തില് നിന്നും വെള്ളം കയറിയ മാളങ്ങളില് നിന്നും സുരക്ഷ തേടിയെത്തുന്ന ഇവ ഇനിയും നമ്മുടെ വീടിന്റെ പരിസരങ്ങളില് എത്താന് സാധ്യതയുണ്ട്. പരിസരങ്ങളില് മാത്രമല്ല, വീടിന്റെ അകത്തും വസ്തുവകകള്ക്കിടയിലുമെല്ലാം.
പാമ്പുകളെ തല്ലിക്കൊല്ലുന്നതിനു പകരം പാമ്പുകളെ അകറ്റി നിര്ത്താനുള്ള ചില വഴികള് പരീക്ഷിയ്ക്കുന്നതാണ് കൂടുതല് നല്ലത്. ഇതിനായി പൊതുവേ ഉപയോഗിച്ചു പോരുന്ന ചില വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഗ്രാമ്പൂ തൈലം, കറുവാപ്പട്ട തൈലം
ഗ്രാമ്പൂ തൈലം, കറുവാപ്പട്ട തൈലം എന്നിവ വീട്ടിലും പരിസരത്തും തളിയ്ക്കുന്നത് ഇവയെ അകറ്റി നിര്ത്താന് ഏറെ സഹായകമാണ്. ഇവ പൊടിച്ചിടുന്നതും നല്ലതാണ്. ഇവയുടെ തീക്ഷ്ണ ഗന്ധം പാമ്പുകളെ അകറ്റി നിര്ത്തും.

വെളുത്തുള്ളി
ഇതുപോലെയാണ് വെളുത്തുള്ളിയും. ഇതിന്റെ ഗന്ധവും പാമ്പുകളെ അകറ്റുന്ന ഒന്നാണ്. വെളുത്തുള്ളി ചതച്ച് വീടിന്റെ ചുറ്റുമോ അകത്തോ ഇടാം. അല്ലെങ്കില് ഇതു ചതച്ചു വെള്ളത്തില് കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം.

സള്ഫറും
സള്ഫറും പാമ്പുകളെ അകറ്റി നിര്ത്താനുള്ള ഒരു വഴിയാണ്. സള്ഫറിന്റെ തീക്ഷ്ണ ഗന്ധം പാമ്പുകളെ അകറ്റി നിര്ത്തുന്നു. ഇത് പൊടിച്ച ശേഷം ചുറ്റിലും ഇടാം. ഇങ്ങനെ ചെയ്യുമ്പോള് മൂക്കു മുടി വേണം, ചെയ്യാന്. ഇത് വിഷമായതു കൊണ്ടല്ല, ഇതിന്റെ കുത്തിക്കയരുന്ന ഗന്ധം തന്നെയാണ് കാരണം. ഇത് എവിടെ വേണമെങ്കിലും വിതറാം. ആരോഗ്യത്തിനു ദോഷം വരുത്തുകയുമില്ല.

സവാള
സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകള്ക്ക് അലോസരമുണ്ടാക്കുന്ന ഒന്നാണ്. സവാള അരിഞ്ഞോ ചതച്ചോ വയ്ക്കാം. അല്ലെങ്കില് സവാളയുടെ നീരെടുത്ത് തളിയ്ക്കാം. ഇതും പാമ്പിനെ ഒഴിവാക്കാന് ഏറെ നല്ലൊരു വഴിയാണ്.

നാഫ്തലീന് ഗുളിക
നാഫ്തലീന് ഗുളികകള് പോലുള്ളവയും പാമ്പിനെ അകറ്റി നിര്ത്താന് ഏറെ നല്ലതാണ്. ഇവ വീടിനു ചുറ്റുപാടും വീടിനുള്ളിലും വിതറുക.

ചുവന്ന മുളകുപൊടി
ചുവന്ന മുളകുപൊടി വീടിനു ചുറ്റും വിതറുന്നതും പാമ്പിനെ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് മനുഷ്യര്ക്കെന്ന പോലെ പാമ്പിനും അസ്വസ്ഥതയുണ്ടാക്കും.

മണ്ണെണ്ണ
മണ്ണെണ്ണ പോലുള്ള ലായനികള് വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്ത്താനുളള നല്ലൊരു വഴിയാണ്. ഇവയുടെ ഗന്ധവും പാമ്പിന് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.

വിനെഗര്
ഇതുപോലെ വിനെഗര് തളിയ്ക്കുന്നതും പാമ്പുകളെ അകറ്റി നിര്ത്താന് സഹായിക്കുന്ന ഒന്നാണ്. ഇതും പാമ്പുകള്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.

മെറിഗോള്ഡ്
മെറിഗോള്ഡ് അഥവാ ചെണ്ടുമല്ലി പോലുളള ചെടികള് ചുറ്റിലും വച്ചു പിടിപ്പിയ്ക്കാം. പാമ്പുകള്ക്ക് പൊതുവേ അസുഖകരമായ ഗന്ധമാണ് ഇവയുടേത്. ഇതു കൊണ്ടുതന്നെ ഇവയെ അകറ്റി നിര്ത്താനും ഇത് സഹായിക്കും.

വീട്ടിലും പരിസരത്തും
വീട്ടിലും പരിസരത്തും പോടുകളുണ്ടെങ്കില് ഇവ അടച്ചു വയ്ക്കുക. ഇത്തരം ഇടങ്ങളില് പാമ്പു കയറിക്കൂടാന് സാധ്യതയുണ്ട്. ഇതുപോലെ സാധനങ്ങള് കൂടിക്കിടക്കാന് അനുവദിയ്ക്കരുത്. പുല്ലു പോലുള്ളവ ശ്രദ്ധിച്ചു വെട്ടി മാറ്റുക. ഇവയ്ക്കിടയില് പാമ്പുകളുണ്ടാകാന് സാധ്യതയേറെയാണ്. ഇത്തം സാധ്യതകള് ഒഴിവാക്കുക.

വീടും പരിസരവും വൃത്തിയാക്കുമ്പോള്
വീടും പരിസരവും വൃത്തിയാക്കുമ്പോള് ദോഷകരമല്ലാത്ത വസ്തുക്കള്, അതായത് വെളുത്തുള്ളി നീര്, സവാള നീര് പോലുള്ളവ പുരട്ടി വൃത്തിയാക്കുന്നതും ഏറെ നല്ലതാണ്.



Click it and Unblock the Notifications
