Latest Updates
-
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
തേങ്ങ കേടാകാതെ സൂക്ഷിക്കാം എത്ര ദിവസം വേണമെങ്കിലും
തേങ്ങ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ പൊടിക്കൈകള്‍
പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തേങ്ങ ചീത്തയാവുന്നത്. മുറിച്ച തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാന്‍ പലപ്പോഴും പാടാണ്. തേങ്ങ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞാല്‍ തന്നെ അതിന്റെ നിറം മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു. പിന്നീട് ആ തേങ്ങ കളയാന്‍ മാത്രമേ പറ്റുകയുള്ളൂ. ഫ്രിഡ്ജില്ലെങ്കിലും അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നാലും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ പല വീട്ടമ്മമാരും അനുഭവിക്കുന്നു.
ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും ഉണ്ടാവുന്ന അശ്രദ്ധ പല വിധത്തിലാണ് ജീവിതത്തില്‍ നമ്മളെ ബാധിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും തേങ്ങ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകള്‍ നോക്കാം. ഇത് എല്ലാ വിധത്തിലും വീട്ടമ്മമാരെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു. തേങ്ങ പെട്ടെന്ന് ചീത്തയാവാതിരിക്കുന്നതിനും തേങ്ങക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുറിച്ച തേങ്ങ ചീത്തയാവാതിരിക്കാന്‍
മുറിച്ച് വെച്ച തേങ്ങ ചീത്തയാവുന്നതായിരിക്കും എല്ലാ വീട്ടിമാമമാരുടേയും പരാതി. എന്നാല്‍ ഇനി മുറിച്ച തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാന്‍ തേങ്ങയില്‍ അല്‍പം ഉപ്പോ വിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്. ഇത്തേങ്ങ ദീര്‍ഘകാലം കേടു കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നു.

തണുത്ത വെള്ളത്തില്‍
മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കില്‍ അത് തണുത്ത വെള്ളത്തില്‍ ഇട്ട് വെയ്ക്കാം. ഇങ്ങനെ ചെയ്താല്‍ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചിരട്ടയില്‍ നിന്ന് വേര്‍പെടാതിരിക്കാന്‍
തേങ്ങ പൊട്ടിയ്ക്കുമ്പോള്‍ അതിനു മുന്‍പ് തന്നെ ചിരട്ടയില്‍ നിന്നും അടര്‍ന്നു പോവാതിരിയ്ക്കാന്‍ പൊട്ടിയ്ക്കുന്നതിന് അല്‍പം മുന്‍പ് വെള്ളത്തില്‍ ഇട്ട് വെയ്ക്കാം. എന്നിട്ട് പൊട്ടിച്ച് നോക്കൂ. ഇത് തേങ്ങ പെട്ടെന്ന് പൊട്ടുന്നതിനും ചിരട്ടയില്‍ നിന്ന് വേര്‍പെടാതെ ചിരകാനും സാധിക്കുന്നു.

കേടാകാതിരിയ്ക്കാന്‍
തേങ്ങ പെട്ടെന്ന് കേട് വരാതിയിരിയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് തേങ്ങ ചിരട്ടയോടെ ഉപ്പു വെള്ളത്തില്‍ കമിഴ്ത്തി വെയ്ക്കുന്നത്. ഇതും ദീര്‍ഘകാലം തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നു.

ആദ്യം ഉപയോഗിക്കേണ്ടത്
തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. അതുകൊണ്ട് ഈ ഭാഗം ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം മാത്രം മറ്റേഭാഗം ഉപയോഗിക്കാന്‍ ശ്രമിക്കുക.

ചകിരി കളയാതിരിക്കുക
തേങ്ങ പൊട്ടിക്കുമ്പോള്‍ അതിന്റെ ചകിരഭാഗം നിലനിര്‍ത്തിക്കൊണ്ട് പൊതിക്കാന്‍ ശ്രമിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കില്‍ പോലും കൂടുതല്‍ കാലം ഫ്രഷ് ആയി നില്‍ക്കാന്‍ സഹായിക്കുന്നു. തേങ്ങ ചീത്തയാവാതിരിയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ഇത്. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി ഭാഗത്തെ ചകിരി കളയാം.

മൂപ്പെത്തിയിട്ടില്ലാത്ത തേങ്ങ
തേങ്ങ പൊട്ടിച്ച് കഴിയുമ്പോഴാണ് പലപ്പോഴും അത് മൂത്ത തേങ്ങയല്ലെന്ന് അറിയുക. എന്നാല്‍ ഇനി തേങ്ങക്ക് മൂപ്പ് കുറഞ്ഞതാണെങ്കില്‍ അത് പൊട്ടിക്കുന്നതിനു മുന്‍പേ മനസ്സിലാക്കാം. അതിനായി തേങ്ങ പൊട്ടിക്കും മുന്‍പ് കുലുക്കി നോക്കുക. തേങ്ങ മൂപ്പ് കുറഞ്ഞതാണെങ്കില്‍ കുലുങ്ങാത്തതും കനം കൂടുതലുമുള്ളതായിരിക്കും.

തേങ്ങാപ്പാല്‍ കൂടുതല്‍ കിട്ടാന്‍
പായസത്തിനും മറ്റും തേങ്ങാപ്പാല്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ തേങ്ങ ചിരകി അത് പിഴിയുമ്പോള്‍ പാല്‍ കൂടുതല്‍ കിട്ടാന്‍ ചില സൂത്രപ്പണികള്‍ ഉണ്ട്. തേങ്ങാപ്പാല്‍ പിഴിയുമ്പോള് കൂടുതല്‍ കിട്ടാന്‍ അതില്‍ അല്‍പം ഉപ്പ് കൂടി ചേര്‍ത്ത് പിഴിയാം. വേണമെങ്കില്‍ അല്‍പം ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് നോക്കൂ. ഇത് തേങ്ങാപ്പാല്‍ കൂടുതല്‍ കിട്ടാന്‍ സഹായിക്കുന്നു.

കൃത്യമായി പൊട്ടാന്‍
തേങ്ങ പൊട്ടിക്കുമ്പോള്‍ എല്ലാവരും പ്രശ്‌നത്തിലാവുന്ന ഒന്നാണ് കൃത്യമായി പൊട്ടാത്തത്. ഇത് പിന്നീട് ചിരകാനാകട്ടെ വളരെയധികം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇനി കൃത്യമായി നടുവിലൂടെ തന്നെ തേങ്ങ പൊട്ടി വരാന്‍ രണ്ട് മണിക്കൂര്‍ മുന്‍പ് തണുത്ത വെള്ളത്തില്‍ ഇട്ട് വെയ്ക്കാം. ഇത് തേങ്ങ നടുവേ പൊട്ടാന്‍ സഹായിക്കുന്നു.

തേങ്ങ ചീത്തയാണോ എന്ന് മനസ്സിലാക്കാം
തേങ്ങ ചീത്തയായോ എന്ന് നമുക്ക് പൊട്ടിക്കുന്നതിന് മുന്‍പ് മനസ്സിലാക്കാം. അതിനായി തേങ്ങയില്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് നോക്കാം. തേങ്ങയുടെ കണ്ണിന്റെ മുകളില്‍ നനവുണ്ടെങ്കില്‍ തേങ്ങ ചീത്തയായതാണ്.



Click it and Unblock the Notifications











