Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ചിലന്തിയെ തുരത്താന്‍
ചിലന്തികൾ ഒട്ടുമിക്ക എല്ലാ വീടുകളിലെയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. വീട്ടില്‍ ഉടനീളം വലകള്‍ നെയ്യ്തു വയ്ക്കുന്നു എന്നതിനെക്കാള്‍ ഉഗ്ര വിഷമുള്ള ഇവയിലെ ചിലത് കടിച്ചാല്‍ മരണം വരം സംഭവിക്കാന്‍ സാധ്യതയുണ്ട്. ചെറിച്ചിലും അലര്‍ജ്ജിയപമാണ് സാധാരണ എട്ടുകാലികളുടെ കടികള്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍.

വീട് വൃത്തികേടാക്കലും അപകടവും ഒരു പോലെ സമ്മാനിക്കുന്ന എട്ടുകാലികള്‍ സ്വന്തം വീട്ടില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ഓടിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്.

വിനെഗര്‍ സ്‌പ്രേ
ഒരു കപ്പ് വെള്ള വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്‌പ്രേ ബോട്ടിലില്‍ അടയ്ക്കുക. ഈ മിശ്രിതം വീടിനു ചുറ്റും ,ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്‌പ്രേ ചെയ്യുക.

ദ്രാവക ഡിഷ് സോപ്പ്
ദ്രാവക ഡിഷ് സോപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്‌പ്രേ ചെയ്യുന്നത് ചിലന്തികള്‍ തുരത്താന്‍ മികച്ചതാണ്.നാരങ്ങയുടെ ഗന്ധമുള്ള സോപ്പ് എങ്കില്‍ വളരെ ഉത്തമം.അടുക്കള റാക്കുകള്‍ ,ഭക്ഷണം വയ്ക്കുന്ന ജാറുകള്‍ എന്നിവയുടെ പരിസരത്തു ഇത് സ്‌പ്രേ ചെയ്യുന്നത് നല്ലതാണ് ഏതാനും തുള്ളി ഡിഷ് വാഷിംഗ് ദ്രാവകം വെള്ളത്തില്‍ കലക്കി ചെടികളില്‍ സ്‌പ്രേ ചെയ്യുന്നത് ചിലന്തി മുട്ടകള്‍ നശിക്കാന്‍ സഹായിക്കും

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയിലും വെള്ള വിനാഗിരിയുമായി യോജിപ്പിച്ചു അലമാരയിലും ചിലന്തി ഉള്ളയിടങ്ങളിലും സ്‌പ്രേ ചെയ്യുന്നത് ചിലന്തിയെ അകറ്റാന്‍ മികച്ചതാണ്ടീ ട്രീ ഓയിലിന്റെ ഗന്ധം ചിലന്തികളെ അകറ്റും

ലാവെണ്ടര്‍ ഓയില്‍
ടീ ട്രീ ഓയില്‍ പോലെ ചിലന്തിയെ നശിപ്പിക്കാന്‍ ഇതിനും കഴിയും.ചിലന്തികള്‍ കൂടുതല്‍ ഉള്ള സ്ഥലത്തു ലാവെണ്ടര്‍ ഓയില്‍ സ്‌പ്രേ ചെയ്യുക കൂടാതെ ചിലന്തി വീട്ടില്‍ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.നിങ്ങളുടെ പൂ പാത്രങ്ങളില്‍ കുറച്ചു വെള്ളത്തോടൊപ്പം ഏതാനും തുള്ളി ലാവെണ്ടര്‍ ഓയില്‍ കൂടി ചേര്‍ക്കുക.എന്നിട്ട് പൂക്കള്‍ വയ്ക്കുക. ലാവെണ്ടര്‍ ഓയിലിന്റെ മണം ചിലന്തികളെ തുരത്തും

പെപ്പര്‍ മിന്റ് ഓയില്‍
പ്രകൃതി ദത്തമായ ഓയില്‍ ആയ പെപ്പര്‍ മിന്റ് ഓയിലിന്റെ ഗന്ധം വിഷമുള്ളതും അല്ലാത്തതുമായ ചിലന്തികളെ തുരത്താന്‍ മികച്ചതാണ

വെളുത്തുള്ളി സ്‌പ്രേ
വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേര്‍ത്ത് സ്‌പ്രേ ബോട്ടിലില്‍ ആക്കി സ്‌പ്രേ ചെയ്യുക.10 വെളുത്തുള്ളി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജ്യൂസ് ഉണ്ടാക്കാവുന്നതാണ്ഇത് വീടിന്റെ അറ്റങ്ങളിലും മുലകളിലും സ്‌പ്രേ ചെയ്യുക

കറുത്ത കുരുമുളക്
കറുത്ത കുരുമുളക് പൗഡര്‍ സ്‌പ്രേ ചെയ്യുന്നത് ചിലന്തി ,പല്ലി തുടങ്ങിയവയെ വീട്ടില്‍ നിന്നും തുരത്തും. ശ്രദ്ധിക്കുക കറുത്ത കുരുമുളക് സ്‌പ്രേ എരിവുള്ളതിനാല്‍ കുട്ടികളുടെ സമീപത്തില്‍ നിന്നും മാറ്റി വയ്ക്കുക.ഇത് ചര്‍മ്മത്തെയും കണ്ണിനെയും അസ്വസ്ഥമാക്കാന്‍ ഇടയുള്ളതിനാല്‍ വായ് മൂടിയശേഷം കണ്ണടയും വച്ചതിനു ശേഷം മാത്രം സ്‌പ്രേ ചെയ്യുക

മണമുള്ള മെഴുകുതിരികള്‍
മണമുള്ള തിരികള്‍ ചെറു ജീവികളെ തുരത്താന്‍ നല്ലതാണ്. ലാവണ്ടര്‍,നാരങ്ങാ തുടങ്ങിയ ഗന്ധം ചിലന്തി പോലുള്ള ജീവികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും

നാരങ്ങ
ചിലന്തികള്‍ സിട്രസ് മണം വെറുക്കുന്നു.നാരങ്ങാ വെള്ളവുമായി യോജിപ്പിച്ചു സ്‌പ്രേ ചെയ്യുന്നത് ചിലന്തികളെ തുരത്തും.നാരങ്ങയുടെ ഗന്ധമുള്ള ഹാന്‍ഡ് വാഷ്,സോപ്പ്,തറ തുടയ്ക്കുന്ന ലായനി എന്നിവ ചിലന്തിയെ അകറ്റാന്‍ നല്ലതാണ്.നാരങ്ങയുടെ തൊലി വെയിലത്ത് ഉണക്കി പൊടിച്ചു സ്‌പ്രേ ചെയ്യുന്നത് ചിലന്തിയെ തുരത്താന്‍ ഉത്തമമാണ്

ഓറഞ്ചു
നാരങ്ങയെ പോലെ ഓറഞ്ച് തൊലി പൊടിച്ചതും ചിലന്തിയെ വീട്ടില്‍ നിന്നും പൂന്തോട്ടത്തില്‍ നിന്നും അകറ്റാന്‍ നല്ലതാണ് സിട്രസ് പഴങ്ങള്‍ക്ക് ചെറു ജീവികളെ തുരത്താന്‍ കഴിയും

മഞ്ഞള്‍
ചെറു ജീവികളെ നശിപ്പിക്കാന്‍ കഴിവുള്ള പ്രകൃതി ദത്തമായ ഒരു വസ്തുവാണ് മഞ്ഞള്‍. മഞ്ഞള്‍പ്പൊടി പൂന്തോട്ടത്തിലും അടുക്കളയിലും വിതറുന്നത് ചിലന്തിയെ അകറ്റും

ബേക്കിങ് സോഡ
ബയോപ്റ്റിസൈഡ് ആയ ബേക്കിങ് സോഡാ അടുക്കളയിലെ മുലകളിലും റാക്കിളും വിതറുന്നത് ചിലന്തിയെ തുരത്തും

ഉപ്പ്
ഉപ്പ് ചിലന്തികള്‍ക്ക് വിഷമാണ്.അതിനാല്‍ ഉപ്പ് വിതറുന്നതും സ്‌പ്രേ ചെയ്യുന്നതും ചിലന്തികളെ ഓടിക്കും

ഗ്രാമ്പു
ഗ്രാമ്പു ഇട്ട വെള്ളം സ്‌പ്രേ ചെയ്യുകയോ ചിലന്തി വലയ്ക്ക് സമീപം ഗ്രാമ്പു ഇടുകയോ ചെയ്താല്‍ ചിലന്തികള്‍ ഓടിപ്പോകും. ഗ്രാമ്പുവിലെ ഇഗ്‌നോല്‍ ചിലന്തി,ഈച്ച,തുടങ്ങിയവയെ തുരത്താന്‍ മികച്ചതാണ് 15 ചെസ്റ്റനട്ട് ഹോഴ്‌സ് ചെസ്റ്റ് നട്ട് ചിലന്തികളെ തുരത്താന്‍ നല്ലതാണ്. ജനാലയ്ക്ക് അരികിലും ബെയിസ് ബോഡുകളിലും ഇത് ഇടുന്നത് ചിലന്തികളെ അകറ്റും

വാക്വമിങ്
വാക്വം പ്രെഷര്‍ ചിലന്തികളുടെ മൃദുല ശരീരത്തിന് പ്രതിരോധിക്കാന്‍ കഴിയില്ല. വാക്വമിംഗിലൂടെ അവ ചത്തു പോകുന്നു.

ഇന്ത്യന്‍ ലൈലാക് പൗഡര്‍, ഇഞ്ചിപ്പുല്ല്,ടൊബാക്കോ
വേപ്പെണ്ണ ലഭ്യമല്ലെങ്കില്‍ ലൈലാക് പൊടി വീട്ടില്‍ വിതറിയാലും മതിയാകുംഇത് കുട്ടികള്‍ തോറ്റാലും പ്രശ്‌നമില്ല.അതിനാല്‍ പൂന്തോട്ടത്തിലും അടുക്കളയിലും വിതറുന്നത് സുരക്ഷിതമാണ്.
ഇഞ്ചിപ്പുല്ല് / സിട്രോനെല്ല പ്രകൃതിദത്തമായതും ഗന്ധമുള്ളതും ചിലന്തിയെ തുരത്താന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ വസ്തുവാണിത് .തറയില്‍ സ്‌പ്രേ ചെയ്തു ചിലന്തിയെ തുരത്താവുന്നതാണ്
ടൊബാക്കോ
ടൊബാക്കോയുടെ മണം ചിലന്തിക്ക് സഹിക്കാനാകില്ല.ടൊബാക്കോ വെള്ളവുമായോ വിനാഗിരിയുമായോ യോജിപ്പിക്കുകയോ ചെറിയ ടുബാക്കോ ബാള്‍ ആക്കി തറയില്‍ ഇടുകയോ ചെയ്യാവുന്നതാണ്ചിലന്തിയെ തുരത്താന്‍



Click it and Unblock the Notifications











