Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തക്കാളിയും കറിവേപ്പിലയും ദീര്‍ഘകാലം സൂക്ഷിക്കാം
തക്കാളിയും കറിവേപ്പിലയും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്
തക്കാളി കടയില്‍ നിന്ന് വാങ്ങിക്കൊണ്ട് വന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ തന്നെ ഫ്രിഡ്ജില്‍ വെച്ചാല്‍ പോലും കേടാവുന്ന അവസ്ഥയാണ് ഉള്ളത്. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കറിവേപ്പിലയും ഇങ്ങനെ തന്നെയാണ്. കറിവേപ്പില ഇല്ലാതെ കറിയ്ക്ക് രുചിയില്ലെന്നതാണ് സത്യം. ചോറിന് വേവ് കൂടിയോ, മീന്കറിയില് ഉപ്പോ, പൊടിക്കൈ
എന്നാല്‍ എങ്ങനെ കൂടുതല്‍ കാലം കറിവേപ്പിലയും തക്കാളിയും കേട് വരാതെ സൂക്ഷിക്കാം എന്ന് നോക്കാം. പല വീട്ടമ്മമാരും ഇത്തരത്തില്‍ കറിവേപ്പിലയും തക്കാളിയും തുടങ്ങി പെട്ടെന്ന് ചീത്തയാവുന്ന പച്ചക്കറികള്‍ സൂക്ഷിക്കാന്‍ കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. ഇവ രണ്ടും ചീത്തയാവാതെ എങ്ങനെ ദീര്‍ഘനാള്‍ സൂക്ഷിക്കാം എന്ന് നോക്കാം.

കറിവേപ്പില ഫ്രിഡ്ജില്‍ വെക്കുമ്പോള്‍
കറിവേപ്പില ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാം. അല്ലെങ്കില്‍ വാടിയ കറിവേപ്പില തന്നെയായിരിക്കും നിങ്ങള്‍ വീണ്ടും ഉപയോഗിക്കേണ്ടി വരിക.

കറിവേപ്പില നല്ലതു പോലെ കഴുകാം
കറിവേപ്പില വാങ്ങിച്ച ഉടന്‍ ഫ്രിഡ്ജില്‍ കയറ്റി വെയ്ക്കരുത്. കറിവേപ്പില വാങ്ങിച്ച് നല്ലതു പോലെ കഴുകി വെള്ളം വാരാന്‍ വെയ്ക്കുക. അതിനു ശേഷമാമ് ഇത് സൂക്ഷിക്കേണ്ടത്. സൂക്ഷിക്കേണ്ട രീതി നോക്കാം.

കുപ്പിയില്‍ അടച്ച് വെയ്ക്കാം
കറിവേപ്പില വെള്ളം കളഞ്ഞ് നല്ലതു പോലെ വൃത്തിയാക്കിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് വെയ്ക്കാം. എത്ര ദിവസം വേണമെങ്കിലും ഈ കറിവേപ്പില കേടു കൂടാതെ സൂക്ഷിക്കാവുന്നതാണ്. കഴുകി വൃത്തിയായ ശേഷം മാത്രമേ കുപ്പിയ്ക്കകത്ത് ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുകയുള്ളൂ.

തക്കാളിയാണ് മറ്റൊരു പച്ചക്കറി
തക്കാളി കേടു കൂടാതെ സൂക്ഷിക്കുക എന്നത് എല്ലാ വീട്ടമ്മമാരുടേയും തലവേദനയാണ്. എന്നാല്‍ ഇനി ഈ പ്രശ്നത്തെ ഫലപ്രദമായി നമുക്ക് നേരിടാം. തക്കാളി കേടുകൂടാതെ സൂക്ഷിക്കാന്‍ മാര്‍ഗ്ഗം താഴെ പറയാം.

തക്കാളി കഴുകി വൃത്തിയാക്കുക
ഏത് പച്ചക്കറിയും കൊണ്ട് വന്നാല്‍ കഴുകി വൃത്തിയാക്കണം. അതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ത്ക്കാളി കഴുകി വൃത്തിയാക്കിയ ശേഷം നല്ല പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

തക്കാളി സൂക്ഷിക്കുമ്പോള്‍
തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ തുറന്ന് വെയ്ക്കരുത്. ഇത് രുചി മാറ്റത്തിന് കാരണമാകും. ഇത് തക്കാളിയുടെ തൊലി കേടു വരുത്തുകയും അതിന്റെ മൃദുതല നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications
