Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍
പാറ്റകളെ വീട്ടില്‍ നിന്നും അകറ്റാനുള്ള ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. താഴെ പറയുന്നത് പോലെ ചെയ്താല്‍
ആളുകള്‍ ഒട്ടും ഇഷ്ടപ്പെടാത്തതും ഏറ്റവും വെറുക്കുന്നതുമായ ജീവി ആണ് പാറ്റ. അതു കൊണ്ട് തന്നെ പാറ്റകളെ വീട്ടില്‍ നിന്നും തുരത്താന്‍ നമ്മള് എന്തു മാര്‍ഗവും സ്വീകരിക്കും.
പാറ്റ മിശ്രഭുക്കാണ് , അതിനാല്‍ സസ്യങ്ങളെയും ജന്തുക്കളെയും അവ ഭക്ഷിക്കും. അതുകൊണ്ട് തന്നെ എന്തും ഭക്ഷിച്ച് അവ എല്ലായിടത്തും ജീവിക്കും .
പാറ്റകള്‍ കടന്നു പോകുന്ന വഴികളിലെല്ലാം അടയാളം ഇടാറുണ്ട് . ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഉറവിടം ഇവ കണ്ടെത്തുന്നത് അങ്ങനെയാണ്.
പാറ്റകളെ വീട്ടില്‍ നിന്നും അകറ്റാനുള്ള ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. താഴെ പറയുന്നത് പോലെ ചെയ്താല്‍ ഫലം കിട്ടാന്‍ 3-4 ആഴ്ച കാത്തിരിക്കേണ്ടി വരും.

ആവശ്യമായ വസ്തുക്കള്‍
മുട്ടയുടെ മഞ്ഞക്കരു
30-50 ഗ്രാം ബോറിക് ആസിഡ് പൗഡര്‍ (ബൊറാക്സ്-വെണ്കാരം)
ഏതാനം റബര്‍ കൈയ്യുറകള്‍

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍
മുട്ടയുടെ മഞ്ഞയും ബോറിക് ആസിഡ് പൗഡറും ചേര്‍ത്തിളക്കുക. കൈയ്യുറകള്‍ ഇട്ടതിന് ശേഷം ഈ മിശ്രിതം ഉരുട്ടി ഒരു സെന്റിമീറ്റര്‍ വ്യാസം വരുന്ന ചെറിയ ഗുളികകള്‍ ഉണ്ടാക്കുക. ഒരു മണിക്കൂറിന് ശേഷം ഇവ ഉണങ്ങി ഉപയോഗിക്കാന്‍ പാകത്തിനാകും.

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍
ഇത് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് മറ്റ് ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍
പാറ്റകള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് ആദ്യമായി ഉറപ്പു വരുത്തണം.

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍
അതു പോലെ തന്നെ പൈപ്പുകള്‍ ഉള്‍പ്പെട വെള്ളത്തിന്റെ സ്രോതസ്സുകളിലും ശ്രദ്ധ നല്‍കണം.
പാറ്റകള്‍ക്ക് വലിച്ചെടുക്കാവുന്ന തരത്തില്‍ വെള്ളം എവിടെയും കിടക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം . പൈപ്പുകള്‍ ചോരുന്നില്ലന്നും ചുറ്റും ഈര്‍പ്പം ഉണ്ടാക്കാത്ത തരത്തില്‍ അവ ആവരണം ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക. പാറ്റാകള്‍ വരാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ബൊറാക്സ് ഗുളിക വയ്ക്കുക. പാറ്റകള്‍ ഒളിച്ചിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചലനവും ദിശയും മനസ്സിലാക്കാന്‍ അവയെ പിന്തുടരുക.

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍
വെള്ളത്തിനും ഭക്ഷണത്തിനും ചുറ്റമായി കാണപ്പെടാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണിത്. അതിനാല്‍ ഇതിന്റെ രണ്ടിന്റെയും 5 അടി അകലത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയും . അതിനാല്‍ വിടവുകള്‍, വിള്ളലുകള്‍, ദ്വാരങ്ങള്‍, ഭിത്തികള്‍, വാതിലുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമായി ബൊറാക്സ് ഗുളികകള്‍ ഇടുക. സ്റ്റൗവ്, ഫ്രിഡ്ജ് എന്നിവയിലും പാറ്റകള്‍ ഒഴിച്ചിരിക്കാന്‍ ഇടം കണ്ടെത്താറുണ്ട് . അതിനാല്‍ അവിടെയും പരിശോധിക്കുക.



Click it and Unblock the Notifications
