പഴഈച്ചകളെ തുരത്താന്‍ വഴികളിതാ

Posted By: Archana. V
Subscribe to Boldsky

ആസ്വദിച്ച്‌ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ചുറ്റും ഈച്ചകള്‍ പാറികളിക്കുന്നത്‌ നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ? വീട്ടിനുള്ളില്‍ ഒരിക്കല്‍ കയറികഴിഞ്ഞാല്‍ ഇവയില്‍ നിന്നും രക്ഷനേടാന്‍ വളരെ പ്രയാസമാണ്‌. എല്ലാ വേനല്‍ക്കാലത്തും വീട്ടിനകത്തെയും പുറത്തെയും പഴ ഈച്ചകളുടെ സാന്നിദ്ധ്യം നമ്മളെ ശല്യപെടുത്താറുണ്ട്‌. പഴങ്ങളും ഭക്ഷണങ്ങളും നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പഴഈച്ചകളെ നിറയെ കാണാന്‍ കഴിയും.

പഴഈച്ചകള്‍ നേരിട്ട്‌ മനുഷ്യര്‍ക്ക്‌ ഹാനികരമല്ല എങ്കിലും വീട്ടിനുള്ളില്‍ രോഗാണുക്കള്‍ , ബാക്ടീരിയ, വൈറസ്‌ എന്നിവ പരത്താന്‍ ഇവ കാരണമാകും. ഈ ഈച്ചകള്‍ കുത്തുന്നത്‌ അല്ലെങ്കിലും ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍, സ്‌പൂണുകള്‍ തുടങ്ങി നിങ്ങള്‍ തൊടുന്നതും വായില്‍ വയ്‌ക്കുന്നതുമായി പലതിലും ചെന്നിരുന്ന്‌ രോഗാണുക്കളെ വ്യാപിപ്പിക്കും.

ഇത്തരം പഴ ഈച്ചകളില്‍ നിന്നും രക്ഷനേടാന്‍ വീട്ടില്‍ തന്നെ നിരവധി പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയും.

എവിടെ നിന്നാണ്‌ പഴഈച്ചകള്‍ എത്തുന്നത്‌ ?

വിട്ടീല്‍ ഒരീച്ചയെ കണ്ടാല്‍, ഇത്‌ എവിടെ നിന്നാണ്‌ എത്തിയതെന്ന്‌ നിങ്ങള്‍ക്ക്‌ അത്ഭുതം തോന്നാറില്ലേ? തുറന്ന വാതിലുകള്‍ ജനാലകള്‍ എന്നിവ വഴി അകത്ത്‌ എത്താനാണ്‌ സാധ്യത കൂടുതല്‍.

ജനാലകളിലെയും വാതിലുകളിലെയും ദ്വാരങ്ങള്‍ വഴിയും ഇവ അകത്ത്‌ പ്രവേശിക്കും. കൂടാതെ പഴങ്ങളിലും പച്ചക്കറികളിലും പ്യൂപ്പകളായും ഇവ കാണപ്പെടും. വീട്ടിലെ വളര്‍ത്ത്‌ മൃഗങ്ങളിലൂടെയും ഇവ വീട്ടിലെത്താം. ഈച്ചകള്‍ ഒരിക്കല്‍ വീട്ടിനുള്ളില്‍ എത്തിയാല്‍ അവയെ അകറ്റാന്‍ വളരെ പ്രയാസമാണ്‌. അവ മുട്ടിയിട്ട്‌ പെരുകുകയും ചെയ്യും.

മുട്ടയിടാറായ പെണ്‍ഈച്ചയാണ്‌ വീട്ടില്‍ പ്രവേശിക്കുന്നതെങ്കില്‍ അവ വളരെ പെട്ടെന്ന്‌ പെരുകും. അതിനാല്‍ ഈച്ചകളെ അകറ്റാനുള്ള മരുന്ന്‌ തളിക്കുകയോ കെണി വയ്‌ക്കുകയോ ചെയ്യുക. പഴഈച്ചകളെ അകറ്റാന്‍ വിഷകരമായ രാസവസ്‌തുക്കള്‍ അടങ്ങാത്ത കെണികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.

കോണ്‍കെണി

കോണ്‍കെണി

പഴ ഈച്ചയെ ഓടിക്കാനുള്ള കോണ്‍കെണി വളരെ എളുപ്പം ഉണ്ടാക്കാം വളരെ കുറച്ച്‌ സാധനങ്ങള്‍ മതി ഇതിനായി.

ആവശ്യമായ സാധനങ്ങള്‍

ഒരു ഷീറ്റ്‌ പേപ്പര്‍

സാധാരണ വലുപ്പത്തിലുള്ള ഒരു ജാര്‍

കുറച്ച്‌ സ്‌കോച്ച്‌ ടേപ്പ്‌

പഴകിയ പഴകഷ്‌ണം അല്ലെങ്കില്‍ പഴതൊലി

കെണി ഉണ്ടാക്കുന്നതിന്‌ , ഒരു ഷീറ്റ്‌ പേപ്പര്‍ എടുത്ത്‌ അടുത്തടുത്ത വശങ്ങള്‍ ഒരുമിച്ച്‌ വച്ചിട്ട്‌ നീളം കൂടിയ വശം ചുരുട്ടി കോണ്‍ ആകൃതയില്‍ മടക്കുക. കോണിന്റെ ഒരു അറ്റം മുറികിയാണെങ്കിലും 1/8 വലുപ്പത്തില്‍ തുറന്നിരിക്കണം. മറ്റെ അറ്റം നന്നായി തുറന്നിരിക്കണം. കോണിന്റെ ആകൃതി നിലനിര്‍ത്താന്‍ സ്‌കോച്ച്‌ ടേപ്പ്‌ ഉപയോഗിക്കുക.

ജാറിന്റെ അടിയില്‍ പഴകിയ പഴകഷ്‌ണം വയ്‌ക്കുക. അതിന്‌ ശേഷം കോണിന്റെ മുറികിയ അറ്റം ജാറിലേക്ക്‌ ഇറക്കി വയ്‌ക്കുക. കോണിന്റെ മറ്റേ വശം ജാറുമായി നന്നായി ഉറപ്പിച്ച്‌ വച്ചിരിക്കണം അല്ലെങ്കില്‍ അകത്ത്‌ കടക്കുന്ന ഈച്ച രക്ഷപെടും. ഈച്ചയെ പിടിക്കുന്നതിന്‌ ഈ കെണി അടുക്കളയില്‍ വയ്‌ക്കുക. ജാറില്‍ കുറെയധികം ഈച്ചകള്‍ വീണു കഴിഞ്ഞാല്‍ വീട്ടിന്‌ പുറത്തു കൊണ്ടുപോയി കോണ്‍ പുറത്തെടുത്ത്‌ ഈച്ചകളെ തുറന്ന്‌ വിടുക.

വിനഗര്‍, ഡിഷ്‌സോപ്പ്‌

വിനഗര്‍, ഡിഷ്‌സോപ്പ്‌

ഈച്ചകളെ മാത്രമല്ല കൊതുകുകളെയും അകറ്റാന്‍ ഈ കെണി സഹായിക്കും

ആവശ്യമായ സാധനങ്ങള്‍

2 ടേബിള്‍ സ്‌പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍

1 ടേബിള്‍ സ്‌പൂള്‍ പഞ്ചസാര

ഏതാനം തുള്ളി ഡിഷ്‌സോപ്പ്‌

1 ലിറ്റര്‍ വെള്ളം

ഈ മിശ്രിതം ജാര്‍ പോലുള്ള ഒരു പാത്രത്തില്‍ എടുത്ത്‌ കൊതുകും ഇച്ചയും കൂടുതലായുളഅള സ്ഥലത്ത്‌ വയ്‌ക്കുക. ആപ്പിള്‍ സിഡര്‍ വിനഗറിന്റെ ഗന്ധത്താല്‍ ചെറുപ്രാണികള്‍ ജാറിലേക്ക്‌ എത്തും എന്നാല്‍ അവ സോപ്പു വെള്ളത്തില്‍ സ്‌പര്‍ശിക്കുന്നതോടെ താഴ്‌ന്നു പോവുകയും അങ്ങനെ ചാവുകയും ചെയ്യും.കൊതുകുകളെയും ഈച്ചകളെയും കൊല്ലാന്‍ ഇത്തരത്തിലുള്ള നിരവധി പ്രകൃതിദത്തമാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക്‌ വീടിന്‌ ചുറ്റും പരീക്ഷിച്ച്‌ നോക്കാം.

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍

വീട്ടിനകത്ത്‌ കാണപ്പെടുന്ന ഈച്ചകളെയും ചെറുപ്രാണികളെയും അകറ്റാന്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ സഹായിക്കും. അടപ്പുള്ള ഇടത്തരം വലുപ്പത്തിലുള്ള ഒരു ജാറില്‍ അരകപ്പ്‌ അല്ലെങ്കില്‍ കാല്‍കപ്പ്‌ ആപ്പിള്‍ സിഡര്‍ വിനഗര്‍ എടുക്കുക. അടപ്പില്‍ ആണികൊണ്ട്‌ ചെറിയ ദ്വാരങ്ങള്‍ ഇട്ടതിന്‌ ശേഷം പാത്രം അടച്ച്‌ വയ്‌ക്കുക.ഈച്ചയെ കാണുന്ന സ്ഥലങ്ങളില്‍ ഈ പാത്രം വയ്‌ക്കുക. അങ്ങനെയെങ്കില്‍ അവ വളരെ എളുപ്പം ഇതിലേക്ക്‌ എത്തും. വിനഗറിന്റെ ഗന്ധമറിഞ്ഞെത്തുന്ന ഈച്ചകള്‍ ചെറിയ ദ്വാരങ്ങളിലൂടെ പാത്രത്തിന്‌ അകത്ത്‌ എത്തി പാനീയം കുടിക്കും . അതോടെ ഇവയ്‌ക്ക്‌ പുറത്തേയ്‌ക്ക്‌ പറന്ന്‌ പോകാന്‍ കഴിയാതാകും.

റെഡ്‌ വൈന്‍

റെഡ്‌ വൈന്‍

ഈച്ചകളെ അകറ്റാന്‍ റെഡ്‌ വൈന്‍ വളരെ മികച്ചതാണ്‌. വൈന്റെ മണം അറിഞ്ഞെത്തുന്ന ഈച്ചകകള്‍ ഇതിന്‌ ചുറ്റും പാറികളിക്കും. അതിനാല്‍ ഒരു ബോട്ടിലില്‍ അല്‍പം റെഡ്‌ വൈന്‍ എടുത്ത്‌ ഈച്ചകളെ പിടിക്കാനുള്ള കെണി ഒരുക്കാം. ബോട്ടിലിലേക്ക്‌ പറന്നെത്തുന്ന ഈച്ചകള്‍ വൈന്‍ കുടിക്കുന്നതോടെ തിരിച്ച്‌ പറക്കാന്‍ കഴിയാതെ വരും.

പാല്‍, പഞ്ചസാര, കുരുമുളക്‌

പാല്‍, പഞ്ചസാര, കുരുമുളക്‌

യഥാര്‍ത്ഥ ചേരുവകള്‍ ശരിരായ രീതിയില്‍ ഉപയോഗിച്ചാല്‍ ഈച്ചകളെ വളരെ എളുപ്പത്തില്‍ അകറ്റാന്‍ കഴിയും. ഇതിന്‌ സഹായിക്കുന്ന എല്ലാ സാധനങ്ങളും വീട്ടില്‍ തന്നെ കണ്ടെത്താന്‍ കഴിയും.

ഒരു ഗ്ലാസ്സ്‌ പാലില്‍ ഒരു കപ്പ്‌ പഞ്ചസാരയും അരകപ്പ്‌ കുരുമുളകും ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഒരു പാനില്‍ എടുത്ത്‌ പത്ത്‌ മിനുട്ട്‌ നേരം താഴ്‌ന്ന തീയില്‍ ചൂടാക്കുക.

തണുത്തതിന്‌ ശേഷം ഈ മിശ്രിതം ഒരു പാത്രത്തില്‍ എടുത്ത്‌ ഈച്ചകളെ കൂടുതലായി കാണുന്ന സ്ഥലത്ത്‌ വയ്‌ക്കുക. ഈ മിശ്രിതം ഈച്ചകളെ ആകര്‍ഷിക്കും. എന്നാല്‍ ഇതിലേക്കെത്തിയ ഈച്ചകള്‍ക്ക്‌ തിരിച്ച്‌ പറക്കാന്‍ കഴിയാതെ ആവും.

ഇഞ്ചിപ്പുല്ല്‌ സ്‌പ്രെ

ഇഞ്ചിപ്പുല്ല്‌ സ്‌പ്രെ

ഈച്ചകളെ അകറ്റാന്‍ രാസവസ്‌തുക്കള്‍ അടങ്ങിയ സ്‌പ്രെ ഉപയോഗിക്കുന്നതിന്‌ പകരം വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഇഞ്ചിപ്പുല്ല്‌ സ്‌പ്രെ ഉപയോഗിക്കുക. ഇത്‌ ഉപയോഗിക്കുന്നതിലൂടെ ഹാനികരനമായ കീടനാശിനകളുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയും.

ഇഞ്ചിപ്പുല്ലിന്റെ സുഗന്ധതൈലം വാങ്ങി ഒരു സ്‌പ്രെ ബോട്ടിലില്‍ 10-12 തുള്ളി ഒഴിക്കുക. ഇതിലേക്ക്‌ കാല്‍കപ്പ്‌ ചൂട്‌ വെള്ളം ഒഴിക്കുക. ബോട്ടില്‍ അടച്ചതിന്‌ ശേഷം ചേരുവകള്‍ കൂടിച്ചേരുന്നതായി ബോട്ടില്‍ നന്നായി കുലുക്കുക. ഇച്ചകളെ അകറ്റുന്നതിന്‌ ഈ സ്‌പ്രേ നേരിട്ട്‌ തളിയ്‌ക്കാം.

പഴ ഈച്ച

പഴ ഈച്ച

പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ഈച്ചകളെ നശിപ്പിക്കുന്നത്‌ എങ്ങനെ എന്ന്‌ മനസിലാക്കി കഴിഞ്ഞാല്‍ , ഇവ വീണ്ടും വരാതെ അകറ്റി നിര്‍ത്തുന്നതിന്‌ താഴെപറയുന്ന കാര്യങ്ങള്‍ കൂടി ചെയ്യുക.

ഭക്ഷണം പാചകം ചെയ്‌തതിന്‌ ശേഷവും കഴിച്ചതിന്‌ ശേഷവും അടുക്കളിയിലെയും ഊണുമുറിയിലെയും മേശകളും തട്ടുകളും ചൂടുള്ള സോപ്പ്‌ വെള്ളം ഉപയോഗിച്ച്‌ തുടച്ച്‌ വൃത്തിയാക്കുക. ഈച്ചകള്‍ തിരിച്ച്‌ വരാതിരിക്കാന്‍ ഇത്‌ സഹായിക്കും. മേശയിലും മറ്റും കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നുണ്ടെങ്കില്‍ ഇവ ഈച്ചകളെ ആകര്‍ഷിക്കും. അതിനാല്‍ ഇവയെ വീണ്ടും തുരത്തുക വിഷമമാകും.

കഴുകണം

കഴുകണം

പഴങ്ങള്‍ പുറത്തു നിന്നും വാങ്ങുകയാണെങ്കിലും വീട്ടില്‍ തന്നെ കൃഷിചെയ്‌ത്‌ ഉണ്ടാക്കുകയാണെങ്കിലും എടുത്ത്‌ വയ്‌ക്കും മുമ്പ്‌ നന്നായി കഴുകണം. പഴങ്ങളും പച്ചക്കറികളും വഴിയാണ്‌ ഈച്ചകളുടെ പ്യൂപ്പ വീട്ടിനകത്ത്‌ എത്തുന്നത്‌. ഈച്ചകള്‍ ആകുന്നതിന്‌ മുമ്പുള്ള ഈ പ്യൂപ്പകള്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകും അതിനാല്‍ തിരിച്ചറിയാന്‍ വിഷമമാകും.

പഴക്കൂട അടച്ച്‌ വയ്‌ക്കുക

പഴക്കൂട അടച്ച്‌ വയ്‌ക്കുക

ഫ്രിഡ്‌ജില്‍ വയ്‌ക്കുന്നതിന്‌ പകരം പഴങ്ങള്‍ പുറത്ത്‌ കൂടയിലാണ്‌ വയ്‌ക്കുന്നതെങ്കില്‍ പ്ലാസ്റ്റിക്‌ ആവരണം ഉപയോഗിച്ചോ മൂടി ഉപയോഗിച്ചോ അടച്ച്‌ വയ്‌ക്കുക. അതല്ലെങ്കില്‍ പഴങ്ങള്‍ കേടാകാന്‍ തുടങ്ങുന്നതോടെ ഈച്ചകള്‍ ഇതിലേക്ക്‌ ആകര്‍ഷിക്കപ്പെടും. കൂട മൂടി വയ്‌ക്കുകയാണെങ്കില്‍ ഈച്ചകള്‍ക്ക്‌ പഴങ്ങളില്‍ വന്നിരിക്കാന്‍ കഴിയില്ല.

വീട്ടിലെ ദുര്‍ഗന്ധം അകറ്റുക

വീട്ടിലെ ദുര്‍ഗന്ധം അകറ്റുക

ഈച്ചകള്‍ക്ക്‌ ഗന്ധം അറിയാനുള്ള ശേഷി കൂടുതലാണ്‌. ദുര്‍ഗന്ധം ഉള്ള ഇടങ്ങളില്‍ അവ വേഗത്തില്‍ പറന്നെത്തും. തുടയ്‌ക്കുന്ന തുണിയ്‌ക്ക്‌ ദുര്‍ഗന്ധം ഉണ്ടെങ്കിലും ചവറ്‌ പാത്രം നിറഞ്ഞിരിക്കുകയാണെങ്കിലും വളര്‍ത്ത്‌ മൃഗങ്ങളെ വൃത്തിയാക്കിയിട്ടില്ല എങ്കിലും ഈച്ചകള്‍ കൂട്ടമായി വന്നിരിക്കും.ഈച്ചകളെ വീട്ടില്‍ നിന്നും അകറ്റുന്നതിന്‌ ആദ്യം വേണ്ടത്‌ ഇത്തരം ദുര്‍ഗന്ധങ്ങള്‍ അകറ്റുകയാണ്‌.

ബ്ലീച്ചിങ്‌ പൗഡര്‍

ബ്ലീച്ചിങ്‌ പൗഡര്‍

ഓവ്‌ ചാലിലെ അഴുകിയ ഭക്ഷണ സാധനങ്ങളും ദുര്‍ഗന്ധവും ഈച്ചകളെ ആകര്‍ഷിക്കും. അതിനാല്‍ ഒരു കപ്പ്‌ ബ്ലീച്ചിങ്‌ പൗഡര്‍ ഇട്ട്‌ ഓവ്‌ ചാല്‍ വൃത്തിയാക്കുക. ഓവ്‌ ചാലിന്റെ അരികുകളില്‍ അഴുക്ക്‌ അടിഞ്ഞ്‌ കൂടാതെ ശ്രദ്ധിക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Get Rid Of Fruit Flies In A Simple And Easy Ways With These Home Remedies

    Get Rid Of Fruit Flies In A Simple And Easy Ways With These Home Remedies
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more