Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മഴക്കാലത്തെ ദുര്‍ഗന്ധം അകറ്റാം
മഴക്കാലത്ത് വീട്ടിനകത്ത് പലപ്പോഴും ഒരു നനഞ്ഞ മണം ഉണ്ടാവും. വീട്ടിനുള്ളില്‍ ദുര്‍ഗന്ധം കെട്ടി നില്ക്കാന് പലപ്പോഴും കാരണമാകും. മഴക്കാലത്ത് എല്ലാ വീട്ടമമാരും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്നമാണ് ഇത്. ഇതിന് പരിഹാരം കാണാന്‍ പല ശ്രമങ്ങളും നടത്തിയിട്ടും പരാജയപ്പെട്ടവരാണ് പലരും.
ഈ അസഗനീയമായ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ചില വീട്ടു മാര്‍ഗ്ഗങ്ങളുണ്ട്. പ്രകൃതിദത്തമായ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉടനടി തന്നെ ഈ പ്രശ്നത്തിന് പരിഹാരം നല്‍കും എന്നത് സത്യം. വീട് വൃത്തിയാക്കാനുള്ള ആറു സൂത്രപ്പണികൾ

ബേക്കിംഗ് സോഡ
ആരോഗ്യ സൗന്ദര്യപ്രശ്നങ്ങള്‍ക്ക് മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ക്കും ബേക്കിംഗ് സോഡ തന്നെയാണ് പരിഹാരം. ദുര്‍ഗന്ധമുള്ള സ്ഥലങ്ങളില്‍ ബേക്കിംഗ് സോഡ വിതറുന്നത് ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ കാരണമാകും.

കറുവപ്പട്ട
ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല കറുവപ്പട്ട ഉപയോഗിക്കുന്നത്. അടുപ്പില്‍ അല്പം കറുവപ്പട്ട ഇട്ടാല്‍ മതി ഈ ഗന്ധം വീട്ടില്‍ തങ്ങി നില്ക്കുന്ന ദുര്‍ഗന്ധത്തെ ഇല്ലാതാക്കും.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. വീട്ടിന്റെ പൂമുഖത്ത് കര്‍പ്പൂര തിളസി വെള്ളത്തിലിട്ട് വെച്ചാല്‍ മതി എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാകും.

പുല്‍ത്തൈലം
പുല്‍ത്തൈലം നമ്മുടെ നാട്ടില്‍ സുലഭമാണ്. ഇത് വെള്ളം ചേര്‍ത്ത് വീട്ടില്‍ അവിടവിടായി തളിയ്ക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.

ഓറഞ്ചിന്റെ തൊല്
ഓറഞ്ചിന്റെ തോല് ഉണക്കിപ്പൊടിച്ചത് സ്പ്രേ ആക്കി വീട്ടില്‍ തളിയ്ക്കാവുന്നതാണ്. ഇതും ദുര്‍ഗന്ധത്തെ ഓടിയ്ക്കും.

ഉള്ളി
ഉള്ളി നീരും വീട്ടിനകത്തെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാനും മഴപെയ്താലുണ്ടാകുന്ന പൂപ്പലിനെ ചെറുക്കാനും സഹായിക്കും.



Click it and Unblock the Notifications
