Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വൈദ്യുതി ബില്‍ കുറയ്ക്കാന്‍ വഴികള്‍
വൈദ്യുതി ബില്‍ ഉയരുന്നത് പലപ്പോഴും നമ്മുടെ നിത്യചെലവുകളുടെ താളം തെറ്റിക്കും . വരവും ചെലവും സന്തുലിതമാക്കുന്നതിന് വൈദ്യുതി ബില്ലിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ നല്‍കേണ്ടതുണ്ട്.
വൈദ്യുതി ബില്ലില്‍ കുറവ് വരുത്താന്‍ സഹായിക്കുന്ന 10 വഴികളാണ് ഇവിടെ പറയുന്നത്. ഓഫീസിലെയും വീട്ടിലെയും വൈദ്യുതി ഉപയോഗം കുറച്ച് പണം ലാഭിക്കാന്‍ ഇത് സഹായിക്കും.

എയര്‍ കണ്ടീഷണര്‍
എയര്‍ കണ്ടീഷണര്‍ നന്നായി സര്‍വീസ് ചെയ്യുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച് വേനല്‍കാലത്ത് ഉപയോഗിക്കുന്നതിന് മുമ്പ്.

വെന്റിലേഷന്
മുറികള്‍ക്ക് മികച്ച വെന്റിലേഷന് നല്‍കുക. അങ്ങനെയെങ്കില്‍ എസി, ഫാന്‍, ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയും

വാഷിങ് മെഷീന്
ദിവസവും നിങ്ങള്‍ വാഷിങ് മെഷീന് ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ആ ശീലം മാറ്റേണ്ട സമയമായി. മെഷീന് നിറയാനുള്ള വസ്ത്രങ്ങള്‍ ആയതിന് ശേഷം വാഷിങ് മെഷീന് ഉപയോഗിക്കുക.

പ്ലംബിങ്
കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടര്‍ ടാങ്കിലെ വെള്ളം വേഗത്തില്‍ തീരാന്‍ കാരണമാകും. ഇത് മൂലം ഇടയ്ക്കിടെ വെള്ളം അടിയ്ക്കേണ്ടി വരുന്നത് വൈദ്യുതി ബില്‍ അധികമാവാന്‍ കാരണമാകും.

ഡിഷ് വാഷര്‍
വാഷിങ് മെഷീനില്‍ പ്രയോഗിക്കുന്ന അതേ മാര്‍ഗ്ഗം ഡിഷ് വാഷ് ഉപയോഗിക്കുമ്പോഴും പിന്തുടരുക. ഡിഷ് വാഷറും നിറഞ്ഞതിന് ശേഷം മാത്രം ഉപയോഗിക്കുക.

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വൈദ്യുതിയുടെ ഉപയോഗം ഫലപ്രദമാക്കാന്‍ ഇത് സഹായിക്കും.

എല്‍ഇഡി ലൈറ്റുകള്‍
എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വൈദ്യുതി ബില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. സാധാരണ ബള്‍ബുകളുടെ വൈദ്യുതി ഉപഭോഗം എല്‍ഇഡി ലൈറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ ആണ്.



Click it and Unblock the Notifications
