Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
മനുഷ്യനെ സംബന്ധിച്ചേടത്തോളം ഒരു താമസസ്ഥലം മാത്രമല്ല .ഒരു സ്വപ്നലോകം കൂടിയാണ് .ഏതെല്ലാം തരത്തിൽ അതിനെ മനോഹരമാക്കാം എന്നതിൽ ഉപരി വൃത്തിയായി വെക്കുക എന്നതിനാണ് പ്രാധാന്യം. ഉറുമ്പ് ,പാറ്റ ,മൂട്ട ,പല്ലി എന്നിവയെല്ലാം മിക്ക വീടുകളിലും കാണും. രാസപ്രയോഗം കൂടാതെ ഇവയെ ഉൻമൂലനം ഒട്ടേറെ മാർഗങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നിങ്ങളുടെ പൂന്തോട്ടം പൂക്കളാൽ നിറയ്ക്കാം
ഇന്ന് നാം വീട്ടിലെ കീടങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന കീടനാശിനികളെല്ലാം തന്നെ പല രോഗങ്ങളും ക്ഷണിച്ചു വരുത്തും .മാത്രമല്ല അറിയാതെ കുട്ടികൾ എടുത്തുകുടിക്കുന്ന വാർത്തകളും പത്രത്തിൽ കാണാറുണ്ട് .
ഇതിന് ഒരു പ്രതിവിധിയാണ് നമുക്കുചുറ്റും ലഭിക്കുന്ന ലളിതമായതും പ്രകൃത്യാ ലഭ്യമാകുന്നതും ആയ പ്രയോഗങ്ങൾ. വളരെ ലളിതവും പ്രയോഗിക്കാൻ വളരെ എളുപ്പവുമായ ചില പ്രതിവിധികളെക്കുറിച്ച് താഴെ കൊടുക്കുന്നു. ബിയറിന്റെ ഈ ഉപയോഗങ്ങള്‍ അറിയുമോ?

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
നാം സാധാരണയായി വീട്ടിൽ ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തോട് പല്ലി ഓടി നടക്കുന്ന സ്ഥലങ്ങളിൽ വിതറയിടുക.വാതിലിനിടയിലും ജനലുകൾക്കിടയിലും ,ചുമരിനരികിലും മുട്ടത്തോട് പൊട്ടിച്ചിടാം .

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
പാറ്റകളുടെ കാര്യവും ഇതിൽ നിന്ന് വിഭിന്നമല്ല.പല്ലികളേക്കാൾ ഉപദ്രവകാരികളാണ് ഇവ . വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും വീടുകളിലെ അടുക്കളഭാഗത്തും സ്ഥിരമായി വിരുന്നിനെത്തുന്നവരാണ് പാറ്റകൾ .കാലാവസ്ഥ ഏതായാലും പാറ്റകൾക്കു പ്രശ്നമല്ല .ബോറിക് ആസിഡ് പാറ്റകളെ നിശ്ശേഷം ഇല്ലാതാക്കും .

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
ബോറിക് ആസിഡ് ,പഞ്ചസാര മൈദ എന്നിവ നനച്ച് ചെറിയ ഉരുളകളാക്കി പാറ്റകളെകാണുന്ന സ്ഥലങ്ങളിലും അലമാരയുടെ ഇടയിലും അടുക്കളയുടെ മൂലകളിലും കുളിമുറികളിലും വെക്കുക. ഒരാഴ്‌ച ഇങ്ങിനെ ചെയ്താൽ ഈശല്യം ഒഴിവാക്കാം .

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
അല്പം കാപ്പിപ്പൊടി ഇളം ചൂട് വെള്ളത്തിൽ ഇട്ട് അടുക്കളയിൽ വെക്കുക .കാപ്പിമണം ഇഷ്ടമായതുകൊഇതിനകത്ത് വീണു ചാവും.കുക്കുമ്പർ അഥവാ ക്രിയ വെള്ളരിയുടെ തൊലി ബേക്കിങ് സോഡയും പഞ്ചസാരയും ചേർത്ത് അലുമിനീയപത്രത്തിൽ ഇട്ടുവെച്ചാൽ പാറ്റകൾ അതു തിന്നു ചാവും .

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
ഈച്ചകളാണ് വീടുകളിൽ പലരോഗങ്ങളും പരത്തുന്നത്.ആയിരക്കണക്കിന് അണുക്കൾ ഇതിന്റെ ശരീരത്തിലുണ്ടാവും. വയറിളക്കം,ടൈഫോയിഡ്,കോളറ തുടങ്ങിയ രോഗങ്ങൾ ഈച്ചയിൽ നിന്ന് ഉണ്ടാകുന്നു ഇതിനെ അകറ്റാൻ ഒരു ചെറുനാരങ്ങ മുറിച്ച് അതിൽ കുറച്ച് ഗ്രാമ്പു തലകുത്തി നിർത്തുകയോ .തുണിയിൽ അല്പം ഗ്രാമ്പു അവിടവിടെ കെട്ടി തൂക്കിയിടുകയോ ചെയ്യുക .അല്പം പുൽത്തൈലം ഇളംചൂട് വെള്ളത്തിൽ ഒഴിച്ച് എല്ലാടവും തളിക്കുക .കർപൂരം കത്തിച്ച പുകയും ഈച്ചയെ അകറ്റും. യൂക്കാലിപ്റ്റസ് ഓയിൽ ഏറെ ഫലപ്രദമാണ് .

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
ഉറുമ്പിനെ അകറ്റാൻ ചെറുനാരങ്ങാനീര് പ്രയോഗം മതി .അല്പം നീരിൽ കുറച്ച് ഉപ്പു ചേർത്തി ഒരു പാത്രത്തിലിട്ട് നന്നായി യോജിപ്പിച്ച ശേഷം ഇതു വരാൻ ഇടയുള്ള സ്ഥലങ്ങളിൽ തളിക്കുക.കറുവാപ്പട്ട പൊടിച്ചതും,കുരുമുളകുപൊടിച്ചതും ഉറുമ്പിനെ അകറ്റാൻ സഹായിക്കും.

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
സാധാരണയായി കിടക്കകളിലും മറ്റും കണ്ടുവരുന്ന മൂട്ടകടി അസഹ്യമാണ് .ഇതിനെ അകറ്റാൻ തുണികൾ ചൂട് വെള്ളത്തിൽ കഴുകണം. കട്ടിലിന്റെ അരികുകൾ നന്നായി വൃത്തിയാക്കണം.ലാവെണ്ടെർ ഓയിൽ,യൂക്കാലിപ്റ്റസ്,ഓയിൽ പെപ്പെർമിൻറ് ഓയിൽ എന്നിവ ഇളം ചൂട് വെള്ളത്തിൽ കലക്കി കിടക്കക്കു ചുറ്റും കുടയുക .

പ്രകൃതി വിഭവങ്ങളിലൂടെ കീടങ്ങളെ ചെറുക്കാം
എട്ടുകാലികളുടെ ശല്യം ഇല്ലാത്ത വീടുകൾ ചുരുക്കമാണ്. 'ദേവതാരു 'വൃക്ഷങ്ങൾ എട്ടുകാലികളുടെ വിരോധിയാണ്. ചെറുനാരങ്ങ പൊതുവെ എല്ലാ കീടങ്ങളെയും അകറ്റാൻ പര്യാപ്തമാണ് പെപ്പെർമിന്റ് ഓയിൽ,സുർക്ക എന്നിവ തളിക്കുന്നത് എട്ടുകാലിയെ അകറ്റും.



Click it and Unblock the Notifications
