Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വീട് മാറുമ്പോള്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
പുതിയ വീട്ടിലേക്ക് താമസം മാറാന്‍ തുടങ്ങുമ്പോള്‍ തന്നെ നമുക്ക് ആവലാതി തുടങ്ങും. സാധനങ്ങള്‍ അങ്ങോട്ട് മാറ്റുന്നതിന്റേയപം സുരക്ഷിതമായി പലതും അവിടെ എത്തിക്കുന്നതിന്റേയും എല്ലാം ബുദ്ധിമുട്ടിനെക്കുറിച്ചുള്ള ആവലാതി. എന്നാല്‍ സുരക്ഷിതമായ രീതിയില്‍ തന്നെ പുതിയ വീട്ടിലേക്ക് താമസം മാറാം. അതിനായി അധികം ചിലവില്ലാതെയും ടെന്ഷനാവാതെയും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീടിനുള്ളില്‍ സുഖാന്തരീക്ഷം കിട്ടാന്‍...

പ്രത്യേകിച്ചും വലിച്ചു വാരിയിട്ടിരിക്കുന്ന വീടാണെങ്കില്‍ വീട് മാറ്റം വളരെ പ്രയാസം പിടിച്ചത് തന്നെയായിരിക്കും. എന്നാല്‍ ഇതിനെ തരണം ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
പെട്ടിയ്ക്ക് മുകളില്‍ പേരെഴുതാം

എല്ലാ വസ്തുക്കളും പാക്ക് ചെയ്യുമ്പോള്‍ തന്നെ അല്പം ശ്രദ്ധിക്കാവുന്നതാണ്. പെട്ടിയ്ക്ക് മുകളില്‍ പേരെഴുതി ഏതൊക്കെ വസ്തുക്കളാണെന്ന് ആദ്യം തിരിച്ചു വെയ്ക്കാവുന്നതാണ്.
പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം

പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുക. അല്ലെങ്കില്‍ സാധനങ്ങള്‍ പലതും ഒതുക്കിവെയ്ക്കാന് പ്രശ്നമാകും എന്നതാണ് കാര്യം. വാസ്തുശാസ്ത്രം നോക്കിയില്ലെങ്കില്‍ അപകടം
ഘട്ടംഘട്ടമായി പാക്കിംഗ്
പുതിയ വീട്ടിലേക്ക് മാറ്റേണ്ട വസ്തുക്കള്‍ ഘട്ടം ഘട്ടമായി മാത്രം പാക്ക് ചെയ്യുക. ഒരിക്കലും ഒരുമിച്ച് ധൃതി പിടിച്ച് പാക്കിംഗ് നടത്താതിരിക്കുക. ഇത് എന്തൊക്കെ എവിടെ വച്ചു എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനാക്കും.

ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിക്കുക
ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിച്ച് പാക്കിംഗ് നടത്തുക. അല്ലാത്തപക്ഷം വസ്തുക്കള്‍ പുതിയ വീട്ടിലേക്ക് മാറ്റുമ്പോള്‍ അത് ഇടക്ക് വെച്ച് പൊട്ടിപ്പോവാന്‍ കാരണമാകും.



Click it and Unblock the Notifications

