Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
വീട് വൃത്തിയാക്കാനുള്ള ആറു സൂത്രപ്പണികൾ
സ്ത്രീകളെ സംബന്ധിച്ചെടത്തോളം അടുക്കള അവരുടെ സാമ്രാജ്യമാണ്. വീടിന്റെ ഈ ഭാഗത്തെ വൃത്തി ഏറ്റവും പ്രധാനവും ആണ്. പല ചെറുജീവികളും അടുക്കളയെ വൃത്തികേടാക്കും. അതുപോലെത്തന്നെയാണ് വീടിന്റെ എല്ലാ ഭാഗങ്ങളും.
ഇതൊക്കെ ഒഴിവാക്കാനും വൃത്തിയായി സൂക്ഷിക്കാനും ഉതകുന്ന പല മാർഗങ്ങളും ഉണ്ട്. പക്ഷെ ഇതൊക്കെ പ്രായോഗികമാക്കാൻ ഏറെ ബുദ്ധിമുട്ടും ഉണ്ടാവും.
ഈ വിഷമം ഒഴിവാക്കാൻ ഉതകുന്ന ആറു ചില സൂത്രപ്പണികൾ താഴെ കൊടുക്കുന്നു .പരീക്ഷിച്ചുതന്നെ ഫലം അറിയൂ .ഇതിലൂടെ ഏറെ സമയം ലാഭിക്കാൻ കഴിയും .

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
ഒന്നാമതായി ഗ്ലൗസിന്റെ ഉപയോഗം.ഇത് ഏറെ ഫലപ്രദമായി കണ്ടു വരുന്നു.സുഖപ്രദമായ രീതിയിൽ ജോലി ചെയ്യാൻ കൈയിൽ റബ്ബർ ഗ്ലൗസുകൾ ധരിക്കുക.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
ഇന്ന് പലരും വളർത്തുജീവികളെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്.റബ്ബർ ഗ്ലൗസുകൾ ധരിച്ച് വീടിനകത്തുള്ള വളർത്തുമൃഗങ്ങളുടെ രോമങ്ങൾ പെറുക്കിയെടുക്കാം .തുണികളിലും അപ്പോൾസ്ട്രികളിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ നീക്കം ചെയ്യാനും രോമങ്ങൾ കളയാനും അല്പം ഈർപ്പം ഗ്ലൗസിൽ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
രണ്ടാമതായി പെട്ടെന്ന് അഴുക്കും പൂപ്പലുകളും പിടിക്കുന്ന കുളിമുറികളെ ' പ്യൂമൈസ് സ്റ്റോൺ ഉപയോഗിച്ച് വൃത്തിയാക്കാം .ഇതിന്റെ പരുപരുത്ത ഭാഗം കൊണ്ട് ഉരക്കുകയെ വേണ്ടു .വിനാഗിരിയും നല്ലൊരു ഉപാധിയാണ്.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
മൂന്നാമതായി നാം ഏറെ ശ്രദ്ധിക്കേണ്ടത് നാം നിത്യം ഉപയോഗിക്കുന്ന കുളിമുറിയാണ്.ഷവറിൽഎപ്പോഴും അഴുക്കുകൾ കട്ട പിടിക്കുക സാധാരണമാണ് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ വിനാഗിരിചേർത്ത വെള്ളം നിറച്ച് അത് ഷവറിന്റെ മുകളിൽവെള്ളം ഒഴുകുന്ന ഭാഗത്ത് ഘടിപ്പിക്കുക രാത്രിയിലാണ് കെട്ടി വെക്കേണ്ടത് .രാവിലെ കഴുകുക.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
നാലാമതായി ശ്രദ്ധിക്കുവാനുള്ളത് നമ്മുടെ നിലമാണ്. ഇന്ന് മിക്ക വീടുകളുടെയും തറ മരത്താൽ നിർമ്മിതമാണ്. ഇത് വൃത്തിയാക്കാൻ പറ്റിയ ഒരു ഉപകരണമാണ് മുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർഡ്രയറുകൾ .നനവുള്ള നിലത്തെ ഈർപ്പം വലിച്ചെടുക്കാൻ ഇതേറെ സഹായകമാണ്. മരത്തിനിടയിലുള്ള ഈർപ്പം പോലും ഇത് നിശ്ശേഷം മാറ്റും. പിന്നീട് അല്പം ഒലിവ് ഓയിൽ ഉപയോഗിച്ച് തുടച്ചാൽ നിലം മനോഹരമാകും.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
അഞ്ചാമതായി ബേക്കിങ്‌സോഡായും ,വിനാഗിരിയും ഏതിനൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം. ഒരേ അളവിൽ അല്പം വിനാഗിരിയും ബേക്കിങ്‌സോഡായും യോജിപ്പിച്ച് ഈ ലായനികൊണ്ട് നമ്മുടെ ഓവനുകൾ വൃത്തിയാക്കാം. ഏതു കഠിനമായ കറകളും അകറ്റാൻ ഇത് പര്യാപ്തമാണ്

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
കൂടാതെ അടുക്കളയിലെ സിങ്ക് കഴുകാനും വിനാഗിരി ഉപയോഗിക്കാം . അരക്കപ്പ് വിനാഗിരിയിൽ അരക്കപ്പ് വെള്ളം ചേർത്ത് സിങ്കിൽ ഒഴിച്ച് അഞ്ചു മിനിറ്റിനുശേഷം ചുടുവെവെള്ളത്തിൽ കഴുകിക്കളയുക.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി
ആറാമതായി ടാർട്ടർ ക്രീം ഉപയോഗിച്ച് സ്റ്റീൽ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കാം എന്ന് നോക്കാം. അല്പം ക്രീം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു സ്പോഞ്ചുപയോഗിച്ച് ഇത് കൊണ്ട് സ്റ്റീൽ പാത്രങ്ങൾ നന്നായി തുടക്കുക ടാർട്ടറും നാരങ്ങാനീരി ചേർത്തും ഇതേ രീതിയിൽ സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കാവുന്നതാണ് .നാരങ്ങായിൽ അമ്ലം കൂടുത്താൽ ഉള്ളതുകൊണ്ട് വേഗം വൃത്തിയാവും.



Click it and Unblock the Notifications
