Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
ബട്ടറിന്റെ വ്യത്യസ്ഥമായ ഉപയോഗങ്ങള്‍
നിങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന ഒരു വസ്തുവായിരിക്കും ബട്ടര്‍. ഈ സാച്ചുറേറ്റഡ് ഫാറ്റ് അമിതവണ്ണത്തിന് ഇടയാക്കുമെന്ന് തീര്‍ച്ചയാണ്.
എന്നാല്‍ ചിക്കന്‍ ബട്ടര്‍ മസാല, ബട്ടര്‍ പുഡ്ഡിങ്ങ് തുടങ്ങിയവ എങ്ങനെയാണ് വേണ്ടെന്ന് വെയ്ക്കുക? നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. ആരോഗ്യം സംരക്ഷിക്കുന്നതിന് കൊഴുപ്പ് കുറഞ്ഞ പീനട്ട് ബട്ടര്‍ പോലുള്ളവ ഉപയോഗിക്കാം.
എന്നാല്‍ ആഹാരം എന്നതിലുപരിയായി മറ്റ് പല ആവശ്യങ്ങള്‍ക്കും ബട്ടര്‍ ഉപയോഗിക്കാം. അത്തരം ചില ഉപയോഗങ്ങള്‍ മനസിലാക്കുക.

1. പശ നീക്കം ചെയ്യുക - പശ ഉപയോഗിക്കുമ്പോള്‍ കയ്യില്‍ ഒട്ടിപ്പിടിച്ചേക്കാം. വെള്ളവും സോപ്പും ഉപയോഗിക്കുന്നത് മൂലം ഇത് മാറ്റാനായെന്ന് വരില്ല. ബട്ടര്‍ രണ്ട് കൈകളിലും തേച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പശ വേഗത്തില്‍ നീക്കം ചെയ്യപ്പെടും.
2. ദുര്‍ഗന്ധം അകറ്റുക - മീന്‍ കഴുകിയാല്‍ കയ്യില്‍ ദുര്‍ഗന്ധമുണ്ടാകും. പാത്രങ്ങളില്‍ നിന്നും ഈ ദുര്‍ഗന്ധം അകറ്റുന്നത് എളുപ്പമല്ല. ദുര്‍ഗന്ധമുള്ള ഭാഗങ്ങളില്‍ ബട്ടര്‍ തേച്ച് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയാല്‍ ദുര്‍ഗന്ധം അകറ്റാനാവും.
3. ചായക്കറ നീക്കം ചെയ്യാം - കാറില്‍ ചായക്കറ വീണതായി കണ്ടാല്‍ അവിടെ മൃദുവായ ഒരു തുണി ഉപയോഗിച്ച് ബട്ടര്‍ തേയ്ക്കുക. തുടര്‍ന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
4. കത്തി മിനുക്കാം - കേക്ക് മുറിക്കുമ്പോള്‍ പൊടിഞ്ഞ് പോകുന്നുണ്ടോ? ഈ പ്രശ്നം പരിഹരിക്കാന്‍ പേസ്ട്രി, ടോഫി, കേക്ക് തുടങ്ങിയ ഒട്ടലുള്ള സാധനങ്ങള്‍ മുറിക്കുമ്പോള്‍ അല്പം ബട്ടര്‍ കത്തിയില്‍ പുരട്ടുക.
5. ആഭരണങ്ങളുടെ കുരുക്ക് മാറ്റാം - സ്വര്‍ണ്ണമാലയൊക്കെ ചിലപ്പോള്‍ കെട്ട് കുരുങ്ങിപ്പോകാം. ബട്ടര്‍ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവും. മാലയില്‍ അല്പം ബട്ടര്‍ തേച്ച് സൂചി ഉപയോഗിച്ച് കെട്ട് അഴിക്കാം. തുടര്‍ന്ന് സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക.
6. പൂച്ചയെ നിയന്ത്രിക്കാം - പൂച്ചയുടെ ചാട്ടം ഒഴിവാക്കാന്‍ ബട്ടര്‍ ഉപയോഗിക്കാം. അല്പം ബട്ടര്‍ പൂച്ചയുടെ പാദങ്ങളില്‍ തേയ്ക്കുക. പൂച്ച ഇത് നക്കിക്കൊണ്ടിരിക്കും. പൂച്ചയെ യാത്രകളിലും മറ്റും കൂടെക്കൊണ്ട് പോകുമ്പോള്‍ ഈ രീതി ഫലപ്രദമാകും.



Click it and Unblock the Notifications