Latest Updates
-
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം
അടുക്കള ജോലി എളുപ്പമാക്കാം
ശരിയായ ശ്രദ്ധ ഉണ്ടെങ്കില്‍ സമയവും പണവും ലാഭിക്കാന്‍ കഴിയുന്ന പ്രവര്‍ത്തന മേഖലയാണ് അടുക്കള. പണവും സമയവും ലാഭിക്കാന്‍ സഹായിക്കുന്ന ചില അടുക്കള രഹസ്യങ്ങളാണ് ഇവിടെ പറയുന്നത്.
ഭാവിയിലേക്ക് പണവും സമയവും ലാഭിക്കാന്‍ ഇവ നിങ്ങളുടെ അടുക്കളയില്‍ പ്രായോഗികമാക്കുക.

മുട്ട നല്ലതെന്ന് ഉറപ്പ് വരുത്താന്‍
മുട്ട പുതിയതാണോ എന്ന് ഉറപ്പില്ല എങ്കില്‍, ഒരു കപ്പ് വെള്ളം എടുത്ത് അതില്‍ ഇട്ട് നോക്കുക. പുതിയ മുട്ട വെള്ളത്തില്‍ താഴ്‌ന്നു പോകും പഴകിയ മുട്ട ഒഴുകി നടക്കും.

ഇഞ്ചിത്തൊലി കളയാന്‍ സ്‌പൂണ്‍
നിരപ്പായ ആകൃതി അല്ലാത്തതു കൊണ്ട് ഇഞ്ചിയുടെ തൊലി കളയുക അല്‍പം വിഷമകരമാണ്. അതിനാല്‍ ഇഞ്ചിയുടെ തൊലി കളയാന്‍ കത്തിയ്‌ക്ക് പകരം സ്‌പൂണ്‍ ഉപയോഗിക്കുക. സ്‌പൂണ്‍ തൊലിക്ക് എതിര്‍ ദിശയില്‍ ചുരണ്ടുന്നത് വളരെ പെട്ടന്ന് ഇഞ്ചി ഒട്ടും പാഴാക്കാതെ എല്ലാ ഇടത്തെയും തൊലി കളയാന്‍ ് സഹായിക്കും.

പച്ചക്കറി പെട്ടന്ന് ചീത്തയാവാതിരിക്കാന്‍
ഫ്രിഡ്‌ജിന്റെ ഏറ്റവും അടിയിലെ വലുപ്പില്‍ പേപ്പര്‍ ടൗവല്‍ വിരിക്കുക. അധിക നനവ് വലിച്ചെടുക്കാന്‍ ഇത് സഹായിക്കും. പച്ചക്കറികള്‍ വേഗത്തില്‍ ചീയുന്നത് തടയാന്‍ ഇത് സഹായിക്കും.

നാരങ്ങ പാഴാകാതിരിക്കാന്‍
നാരങ്ങ നീര് ഏതാനം തുള്ളി മതിയെങ്കില്‍ നാരങ്ങ രണ്ടായി മുറിക്കരുത്. കാരണം ഇത് വേഗത്തില്‍ ഉണങ്ങി പോകാന്‍ കാരണമാകും. പകരം, ചെറിയ സ്‌ക്രൂ ഉപയോഗിച്ച് നാരങ്ങയില്‍ ചെറിയ ദ്വാരമുണ്ടാക്കി നീര് വേണ്ടത്ര പിഴിഞ്ഞെടുക്കുക.

ഇലക്കറികള്‍ വാടാതെ സൂക്ഷിക്കാന്‍
ഇലക്കറികളുടെ പുതുമ നഷ്ടപ്പെടാതെ ഒരുമാസം വരെ സൂക്ഷിക്കാന്‍ കഴിയും. ഇലകളെല്ലാം കൂടി ഒരുമിച്ച് കഴുകി പ്ലാസ്റ്റിക് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ എളുപ്പം അരിഞ്ഞെടുക്കാം. ചൂട് പാനില്‍ ഇട്ടാല്‍ അവയിലെ ഐസ് മാറികിട്ടും.

പാല്‍ക്കട്ടി ഉണങ്ങാതിരിക്കാന്‍
പാല്‍ക്കട്ടി ഉണങ്ങാതിരിക്കാന്‍ മുറിച്ച ഭാഗത്ത് വെണ്ണയും മറ്റും പുരട്ടി നനവ് നിലനിര്‍ത്തുക. അരക്ക് പുരട്ടി അടച്ചു വയ്‌ക്കുന്നതും കൂടുതല്‍ ഫലപ്രദമായിരിക്കും.

പച്ചക്കറികളുടെ പുതുമ തിരിച്ചു കിട്ടാന്‍
റാഡിഷ്,സെലറി, കാരറ്റ് എന്നിവ വാടിപ്പോയാല്‍ ഐസ് വെള്ളത്തില്‍ ഏതാനം കഷ്‌ണം ഉരുളക്കിഴങ്ങിനൊപ്പം ഇടുക. വളരെ പെട്ടന്ന് അവയുടെ പുതുമ തിരികെ ലഭിക്കുന്നത് കാണാന്‍ കഴിയും.

കുക്കീസ് കട്ടിയാവാതിരിക്കാന്‍
മൊരിഞ്ഞതും അല്ലാത്തതുമായ കുക്കീസുകള്‍ പ്രത്യേകം പാത്രങ്ങളില്‍ സൂക്ഷിക്കുക. ഇവ രണ്ടു ഒരുമിച്ച് വച്ചാല്‍ മൊരിഞ്ഞ കുക്കീസ് കൂടി തണുത്ത് പോകും.

പഴത്തിന്റെ നിറം മങ്ങുന്നത് തടയാം
കഴിക്കുന്നത് വരെ പഴങ്ങള്‍ വെവ്വേറെ വയ്‌ക്കാതിരിക്കുക- ഒരുമിച്ച് ഇരുന്നാല്‍ ചീത്തയാകുന്നത് സാവധാനത്തിലാകും.

ഉപ്പ് കട്ടയാകാതിരിക്കാന്‍
ഉപ്പ് പാത്രത്തില്‍ അരി ഇട്ടാല്‍ ഉപ്പ് കട്ടപിടിക്കാതിരിക്കും. ഉപ്പ് കട്ടയാകുന്നതിന് കാരണമാകുന്ന സാന്ദ്രീകരണം തടയാന്‍ അരി സഹായിക്കും.

വെണ്ണയുടെ രുചി നിലനിര്‍ത്താന്‍
വെണ്ണ രുചി നഷ്ടമാകാതെ ആറ് മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. വായുകടക്കാത്ത പാത്രത്തില്‍ വേണം വെണ്ണ ഫ്രീസറില്‍ വയ്‌ക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു തരത്തിലും രുചി നഷ്‌്‌ടമാവില്ല.

പാലുത്‌പന്നങ്ങളിലെ ബാക്ടീരിയ വളര്‍ച്ച തടയാം
പുളിച്ചവെണ്ണ അല്ലെങ്കില്‍ വെണ്ണക്കട്ടി ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിന് പാത്രം ഫ്രിഡ്‌ജില്‍ തലകുത്തനെ വയ്‌ക്കുക. പാത്രം തലകീഴായി വയ്‌ക്കുമ്പോള്‍ വായു ശൂന്യമാകുന്നതിനാല്‍ ഭക്ഷണത്തെ ചീത്തയാക്കുന്ന ബാക്ടീരിയ വളരുന്നത് തടയും.

തേന്‍ തെളിഞ്ഞിരിക്കാന്‍
നശിക്കാത്ത ഏക ഭക്ഷണ പദാര്‍ത്ഥമാണ് തേന്‍ ,അതിനാല്‍ ഇത് കട്ടപിടിച്ചാലും കലങ്ങിയാലും കളയരുത്, പകരം ഇടത്തരം ചൂടില്‍ 30 മിനുട്ട് നേരം മൈക്രോവേവ് ചെയ്യുക, തേന്‍ വീണ്ടും തെളിയും.

പാസ്‌തയിലെ നനവ് നിലനിര്‍ത്താന്‍
പാസ്‌ത കട്ടിയാകാതിരിക്കാന്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. വിളമ്പാന്‍ നേരം പാസ്‌ത ചൂട്
വെള്ളത്തില്‍ കുറച്ച് നേരം ഇട്ട് ചൂടാക്കി നനവ് തിരിച്ച് നല്‍കുക.

ക്രീമിന് പകരം തൈര്
ചില വിഭവങ്ങളില്‍ ക്രീമിന് പകരം തൈര് ഉപയോഗിക്കാം. ഇത് പാകം ചെയ്യേണ്ട ആവശ്യമില്ല. പാകം ചെയ്‌താല്‍ തൈര് പിരിയും - ഈ അവസരത്തില്‍ പാല്‍ ചേര്‍ത്ത് ഇതിന് പരിഹാരം കാണാം.

കരിഞ്ഞ പാല്‍ വീണ്ടും ഉപയോഗിക്കാന്‍
പാല്‍ ചൂടാക്കുമ്പോള്‍ കരിയുകയാണെങ്കില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ കരിഞ്ഞ മണവും രുചിയും പോകും.

ജ്യൂസ് കിട്ടാന്‍
നാരങ്ങ പഴങ്ങളുടെ നീര് എടുക്കുന്നതിന് മുമ്പ് ഇവ മേശപ്പുറത്ത് മുമ്പോട്ടും പുറകോട്ടും ഉരുട്ടുക. അകത്തു നിന്നും നന്നായി നീര് ലഭിക്കാന്‍ ഇത് സഹായിക്കും.

പഴം പെട്ടന്ന് പാകമാകാന്‍
പഴം ഒറ്റ രാത്രി കൊണ്ട് പാകമാകാന്‍ പേപ്പര്‍ ബാഗില്‍ ആപ്പിളിന് ഒപ്പം വയ്‌ക്കുക. അപ്പിള്‍ പുറത്ത് വിടുന്ന എതിലിന്‍ വാതകം പഴം വേഗത്തില്‍ പാകമാകാന്‍ സഹായിക്കും.

പാത്രത്തിന്റെ മണം അകറ്റാം
പ്ലാസ്റ്റിക് പാത്രങ്ങള്‍ സുഷിരങ്ങളോട് കൂടിയതായതിനാല്‍ കഴുകിയാലും മണം നിലനില്‍ക്കും. മണം വലിച്ചെടുക്കുന്നതിന് പാത്രത്തിനകത്ത് ന്യൂസ്‌പേപ്പര്‍ ചുരുട്ടി വയ്‌ക്കുക. വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് പാത്രം ഒന്നു കൂടി കഴുകാന്‍ മറക്കരുത്.

പഴകിയ ബ്രഡ്
പഴകിയ ബ്രഡ് കളയുന്നതിന് പകരം ചെറിയ കഷ്‌ണങ്ങളാക്കി ഫ്രീസറില്‍ വയ്‌ക്കുക. ഇവ പൊരിച്ചെടുത്ത് മറ്റ് വിഭവങ്ങള്‍ക്ക് സ്വാദ് കൂട്ടാന്‍ ചേര്‍ക്കാം

സ്റ്റെയ്‌ന്‍ലെസ്സ് സ്റ്റീല്‍ വൃത്തിയാക്കാന്‍
സ്റ്റെയ്‌ന്‍ലെസ്സ് സ്റ്റീലിലെ പാടുകള്‍ കളയാന്‍ മദ്യം ഉപയോഗിച്ച് തുടച്ചാല്‍ മതി.ഏതാനം തുള്ളി മദ്യം പഞ്ഞിയിലെടുത്ത് പാടുകള്‍ ഉള്ള ഭാഗത്ത് തുടയ്‌ക്കുക.

കരിഞ്ഞ പാന്‍ വൃത്തിയാക്കാന്‍
കരിഞ്ഞ പാന്‍ വൃത്തിയാക്കുന്നതിന് പാത്രത്തിന്റെ അടിയില്‍ ബേക്കിങ് സോഡ വിതറി നാലോ അഞ്ചോ ടേബിള്‍ സ്‌പൂണ്‍ ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് രാത്രി മുഴുവന്‍ വയ്‌ക്കുക. റബര്‍ ചട്ടുകം ഉപയോഗിച്ച് കരിഞ്ഞ് പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ചുരണ്ടി കളയുക.



Click it and Unblock the Notifications











