Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിയ്ക്കുമ്പോള്‍...
ഗ്യാസ് പാചകത്തിനൊരു സഹായിയാണെങ്കിലും ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ അപകടസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതു പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ കുറവല്ലതാനും.
ഗ്യാസ് സിലിണ്ടര്‍ അപകടമുണ്ടാക്കാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, ഇത് കൃത്യമായി എങ്ങനെ ഉപയോഗിയ്ക്കണമെന്നറിയൂ,
ഗ്യാസ് സിലിണ്ടര്‍ വീഴാതിരിയ്ക്കാന്‍ പാകത്തിന് ഉറപ്പുള്ള പ്രതലത്തില്‍ വയ്ക്കണം. ചരിച്ചു വയ്ക്കുന്നതും കിടത്തി വയ്ക്കുന്നതുമെല്ലാം അപകടസാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു മാത്രമല്ല, ഗ്യാസ് ശരിയായി ലഭിയ്ക്കാതിരിയ്ക്കാനും കാരണമാകും.
ശരിയായ വായുപ്രവാഹമുള്ളിടത്തു വേണം ഇതു വയ്ക്കാന്‍. ജനാലുകളും വാതിലുകളുമെല്ലാം ഉള്ളിടത്ത് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിയ്ക്കുക. ലീക്ക് പോലുള്ളവയുണ്ടെങ്കില്‍ ഗ്യാസ് എളുപ്പം പുറത്തേയ്ക്കു പോകാന്‍ ഇതു സഹായിക്കും.
ഗ്യാസ് പൊക്കിയെടുത്തു കൊണ്ടുപോകുമ്പോള്‍ തല കീഴായി പിടിയ്ക്കരുത്. ഇതിന്റെ അടപ്പും സീലുമെല്ലാം കൃത്യമായി ഉറപ്പിയ്ക്കുകയും വേണം.
നനവില്ലാത്ത, തീ പിടിയ്ക്കാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിയ്ക്കുക.

ഉപയോഗിയ്ക്കാത്ത സമയത്ത് ഗ്യാസ് സിലിണ്ടറിന്റെ വാല്‍വ് ഓഫാക്കിയിടണം. രാത്രി കിടക്കുന്നതിനു മുന്‍പും പുറത്തു പോകുന്നതിനു മുന്‍പുമെല്ലാം ഇക്കാര്യം ഉറപ്പു വരുത്തണം.
ഗ്യാസ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേയ്ക്കു ബന്ധിപ്പിയ്ക്കുന്ന ട്യൂബ് ഇടയ്ക്കിടെ പരിശോധിയ്ക്കണം. ഗുണനിലവാരമുള്ളവ മാത്രം വാങ്ങുക. ഇതില്‍ വിള്ളലുകളുണ്ടോയെന്നു പരിശോധിയ്ക്കുകയും വേണം.
ഗ്യാസ് ലീക്കു ചെയ്യുന്നുവെന്നു സംശയം തോന്നിയാല്‍ നോബ് അടയ്ക്കുക. വാതിലുകളും ജനലുകളുമെല്ലാം തുറന്നിടുക. തീ കത്തിയ്ക്കുകയോ ലൈറ്റോ സ്വിച്ചുകളോ ഓണാക്കുകയോ അരുത്.



Click it and Unblock the Notifications
