Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
വസ്ത്രങ്ങള്‍ ഉണക്കുന്നത് വീടിന് അകത്തായാല്‍
ചിലപ്പോള്‍ നിങ്ങള്‍ക്ക് വേറൊരു മാര്‍ഗ്ഗവും ഉണ്ടാകില്ല അതിനാല്‍ വസ്ത്രങ്ങള്‍ വീടിനകത്ത് തന്നെ ഉണക്കേണ്ടി വരും. ശരിയായ രീതിയില്‍ വായു സഞ്ചാരമില്ലാത്ത മുറിയില്‍ തുണികള്‍ ഉണക്കുന്നത് അനാരോഗ്യകരമാണ്. ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴി തെളിക്കും.
നമ്മുടെ മുറികളില്‍ പലതും നന്നായി അടച്ച് മൂടിയതായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള മുറികളില്‍ നനഞ്ഞ തുണികള്‍ ഉണക്കുന്നത് മുറിയിലെ നനവും ആര്‍ദ്രതയും ഉയര്‍ത്തും. ഇത് മുറിയുടെ മൊത്തം താപനിലയെ ബാധിക്കും. തുണികള്‍ ഉണക്കുന്നതിന് ഈ സാഹചര്യങ്ങള്‍ നല്ലതല്ല.
വീടിനകത്ത് തുണികള്‍ ഉണക്കാന്‍ പാടില്ലാത്തതിന്റെ ചില കാരണങ്ങള്‍

അര്‍ബുദകാരികളായ രാസ വസ്തുക്കള്‍
വസ്ത്രങ്ങള്‍ അലക്കിയതിന് ശേഷം ഫാബ്രിക് സോഫ്റ്റ്നറുകള്‍ നമ്മള് പലപ്പോഴും ഉപയോഗിക്കാറുണ്ട്. അര്‍ബുദത്തിന് കാരണമാകുന്ന അസെറ്റാള്‍ഡിഹൈഡ് ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വസ്ത്രങ്ങളില്‍ നിന്നുള്ള വായുവിന് ബാഷ്പീകരിക്കാനുള്ള ഇടമില്ലാത്തതിനാല്‍ വീടിനകത്ത് തുണികള്‍ ഉണക്കുന്നത് അനാരോഗ്യകരമാണ്. ഈ വായു ശ്വസിക്കുന്നത് വളരെ അപകടകരമാണ്.
അലര്‍ജി
അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നുണ്ട് എങ്കില്‍ കാണപ്പെടുന്ന ഒരു തരം ഫംഗസാണ് പൂപ്പല്‍.ഇവ സൈനസൈറ്റിസ്, ബ്രോണ്‍കൈറ്റിസ് പോലെ വിവിധതരം ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാക്കും. കുട്ടികളിലും നിരവധി പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകും. അലര്‍ജി ഉള്ളവര്‍ക്ക് ഇവ വളരെ ഹാനികരമാണ്.
വിഷം
നിശ്ചിത സമയം കഴിഞ്ഞാല്‍ വിഷമുള്ള പൂപ്പല്‍ ഉണ്ടാകും. ഇത് വളരെ അപകടകരമാണ് പ്രത്യേകിച്ച് ഇവ ശ്വസിച്ചാല്‍. ഇത്തരം പൂപ്പലുകളെ പൊതുവെ സ്റ്റാച്ചിബോട്രിസ്ച്ചാര്ട്രം എന്നാണ് വശേഷിപ്പിക്കുന്നത്. സാധാരണയായി തറ, ഭിത്തികളിലെ ടെല്ുകള്ക്കിടയില് , ജനാലയുടെ കട്ടിള എന്നിവടങ്ങളിലാണ് കാണപ്പെടുക. പൂര്‍ണമായും അടഞ്ഞു കിടക്കുന്ന വീടുകളില്‍ ഇവ ഏറെ കാണപ്പെടും.
ആസ്തമ
മുറിക്കുള്ളിലെ ഈര്‍പ്പം ഉയരും എന്നതിനാല്‍ വീടിനകത്ത് വസ്ത്രങ്ങള്‍ ഉണക്കുന്നത് നല്ലതല്ല , ഇത് വീട്ടിലെ പൊടികളിലെ ചാഴികളുടെ എണ്ണം ഉയരാന്‍ കാരണമാകും. പൂപ്പല്‍ ഉയരാനും ഇത് കാരണമാകും. ആസ്തമയ്ക്കും മറ്റ് അലര്‍ജികള്‍ക്കും ഉള്ള പ്രധന കാരണം ഇതാണ്. വീട് വളരെ ചെറുതാണെങ്കില്‍ ജലാംശം ബാഷ്പീകരിക്കുക വളരെ പ്രയാസം ആയിരിക്കും.
രോഗപ്രതിരോധം ദുര്‍ബലമാകും
പൂപ്പലുകളെ പതിവായി ശ്വസിക്കുന്നതുമൂലം രണ്ട് കാര്യങ്ങള്‍ സംഭവിക്കും. ഇത് അണുബാധയ്ക്ക് കാരണമാവുകയും രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാക്കുകയും ചെയ്യും .രോഗപ്രതിരോധ സംവിധാനം പൂപ്പലുകളോട് പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ മേല്‍ ശ്വാസപാതകളെയും സൈനസിനെയും ബാധിക്കാന്‍ തുടങ്ങും. ഇത് ചുമ, തളര്‍ച്ച, കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.



Click it and Unblock the Notifications











