Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശൈത്യകാലത്ത് വീട് വൃത്തിയാക്കാം
ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നതിന് വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് വീട് വൃത്തിയാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും ആവശ്യമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നതിനാലാണിത്. ശൈത്യത്തിന്റെ ശക്തി കൂടുന്നതിനനുസരിച്ച് വീട് വൃത്തിയാക്കാനുള്ള വെല്ലുവിളികളും ഉയരും. വീടിന് പുറത്ത് മഞ്ഞ് പൊഴിയുന്നതും മുറികളില്‍ ഈര്‍പ്പവും പൊടിയും ഉണ്ടാകുന്നതും ശൈത്യകാലത്തെ വീട് വൃത്തിയാക്കാല്‍ പ്രയാസമുള്ളതാക്കും. ഈര്‍പ്പം തടയുന്നതിനുള്ള സജ്ജീകരണങ്ങളാണ് ആദ്യം നടത്തേണ്ടത്.
ശൈത്യകാലം തുടങ്ങിയാല്‍ ഏറെ പേരും വീടിന് അകത്ത് തന്നെയാകും കൂടുതല്‍ സമയവും. അതിനാല്‍ വീടിനുള്ളില്‍ മൊത്തത്തില്‍ മാറ്റം വരുത്താന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതു തന്നെയാണ്. വീട് വൃത്തിയാക്കിയില്ലെങ്കില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതു കൊണ്ട് ഫലമില്ലാതാവും.
ശൈത്യകാലത്ത് പല കാര്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. ചില എളുപ്പ വഴികള്‍ അറിഞ്ഞിരുന്നാല്‍ ശൈത്യകാലത്ത് വീട് വൃത്തിയാക്കുന്നത് അത്രം വിഷമകരമാവില്ല.
ശൈത്യകാലത്ത് വീട് വൃത്തിയാക്കാനുള്ള ചില എളുപ്പ വഴികള്‍

തറ
മുറിയില്‍ ഈര്‍പ്പം കൂടിയാല്‍ തറ വൃത്തികേടാകാനുള്ള സാധ്യത കൂടുതലാണ്. തറ നനവില്ലാതെ സൂക്ഷിച്ചാല്‍ കുട്ടികളും മറ്റും വീണ് പരുക്ക് പറ്റുന്നത് ഒഴിവാക്കാന്‍ കഴിയും. ഉണങ്ങിയ തുണി കൊണ്ട് തറ തുടച്ച് വൃത്തിയാക്കുക.

ജനാല
ശൈത്യകാലത്ത് ജനാല ഗ്ലാസ്സുകള്‍ വൃത്തിയാക്കാന്‍ മറക്കരുത്. മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ജനാലകളില്‍ വെള്ളം കട്ടിപിടിച്ചിരിക്കാനുള്ള സാധ്യത ഉണ്ട്.

ഗൃഹോപകരണങ്ങള്‍
ഗൃഹോപകരണങ്ങളില്‍ പൂപ്പല്‍ കയറി പിടക്കുന്ന സമയമാണ് ശൈത്യകാലം. അതിനാല്‍ ശൈത്യകാലത്തിന് മുമ്പ് തന്നെ ഗൃഹോപകരണങ്ങള്‍ പോളിഷ് ചെയ്യുക.

വാതിലുകള്‍
ചില്ലുവാതിലുകളാണ് ഉള്ളതെങ്കില്‍ ശൈത്യകാലത്ത് ഇതില്‍ മഞ്ഞ് പാളികള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. സൂര്യപ്രകാശം മുറിക്കകത്തേക്ക് വരുന്നതിന് ഇത് തടസ്സം സൃഷ്ടിക്കും. അതിനാല്‍ ഗ്ലാസ്സ് വാതിലുകള്‍ പതിവായി കഴുകണം.
ചില്ലുവാതിലുകളാണ് ഉള്ളതെങ്കില്‍ ശൈത്യകാലത്ത് ഇതില്‍ മഞ്ഞ് പാളികള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. സൂര്യപ്രകാശം മുറിക്കകത്തേക്ക് വരുന്നതിന് ഇത് തടസ്സം സൃഷ്ടിക്കും. അതിനാല്‍ ഗ്ലാസ്സ് വാതിലുകള്‍ പതിവായി കഴുകണം.

കണ്ണാടികള്‍
ശൈത്യകാലത്ത് കണ്ണാടികളില്‍ ഈര്‍പ്പം അടിയും അതിനാല്‍ ഇതില്‍ പ്രതിച്ഛായ വ്യക്തമായി കാണാന്‍ കഴിയില്ല.ഉണങ്ങിയ പത്രം കൊണ്ട് കണ്ണാടി തുടച്ചിട്ട് ടാല്‍ക്കം പൗഡര്‍ ഇട്ട് തേയ്ച്ചാല്‍ കണ്ണാടി വൃത്തിയാകും.

ബാത് റൂം
ശൈത്യകാലത്ത് ബാത് റൂമുകള്‍ വളരെ വൃത്തിയോടെ സൂക്ഷിക്കണം. നാരങ്ങ എണ്ണ ഉപയോഗിച്ച് ടൈല്‍സ് വൃത്തിയാക്കാം. ഫംഗസ് ബാധ തടയാന്‍ ഇത് സഹായിക്കും.

കാര്‍പറ്റ്
ഈര്‍പ്പമുള്ളതിനാല്‍ കാര്‍പറ്റില്‍ ഫംഗസും ബാക്ടീരിയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ശൈത്യകാലത്ത് ഇടയ്ക്കിടെ കാര്‍പെറ്റ് വൃത്തിയാക്കണം.

അലമാരകള്‍
ശൈത്യകാലത്ത് അലമാരകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അലമാരയുടെ അറകളില്‍ ന്യൂസ്പേപ്പര്‍ ഇട്ടിട്ട് വസ്ത്രങ്ങള്‍ വയ്ക്കുക.

കമ്പിളി
ശൈത്യകാലത്ത് ഉപയോഗിക്കുന്ന കമ്പിളികള്‍ കഴുകി വൃത്തിയാക്കണം. കിടക്കയുടെ ശുചിത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിത്. അലര്‍ജിയും ആസ്തമയും ഉണ്ടാവാതിരിക്കാന്‍ ഇത് സഹായിക്കും.

കര്ട്ടന്
ശൈത്യകാലത്ത് കര്‍ട്ടനുകളിലും വിരികളിലും ഫംഗസും ബാക്ടീരിയയും വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇടയ്ക്കിടെ ഇവ വൃത്തിയാക്കാന്‍ മറക്കരുത്.



Click it and Unblock the Notifications
