Latest Updates
-
പ്രസവത്തിന് ശേഷമുള്ള നമിതയുടെ അമ്പരപ്പിക്കുന്ന മാറ്റം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
കൻവാർ യാത്ര 2026: കഠിനമായ ചൂടിൽ പാദങ്ങളും ചർമ്മവും സുരക്ഷിതമാക്കാം; തീർത്ഥാടകർ കരുതേണ്ട അത്യാവശ്യ സാധനങ്ങൾ -
മഴക്കാലത്ത് ചർമ്മവും തലയോട്ടിയും സുരക്ഷിതമാണോ? അണുബാധകളെ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 18 മുതൽ ബുധൻ വക്രഗതിയിൽ: യുപിഐ ഇടപാടുകളിലും യാത്രകളിലും വൻ ജാഗ്രത വേണം, ഈ രാശിക്കാർ ശ്രദ്ധിക്കുക -
ഇന്ന് രാത്രി രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടമുണ്ടാക്കാൻ ഈ ശുഭമുഹൂർത്തം പ്രയോജനപ്പെടുത്തൂ -
2026 ജൂലൈ 18: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും പ്രണയ സൗഭാഗ്യവും തേടിയെത്തും! -
2026 ജൂലൈ 18 നക്ഷത്രഫലം: കരിയറിൽ നേട്ടവും സാമ്പത്തിക ഭദ്രതയും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ചരിത്രം കുറിക്കാൻ വിക്രം-1: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം ഇന്ന് ശ്രീഹരിക്കോട്ടയിൽ കുതിച്ചുയരുന്നു -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ
പഴയകുപ്പികള്‍ ഉപയോഗ യോഗ്യമാക്കാം
പുനരുത്പാദിപ്പിച്ചും പുനരുപയോഗിച്ചും പാഴ് വസ്തുക്കളുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭൂമിയെ ജീവിക്കാന്‍ അനുയോജ്യമായ സ്ഥലമാക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ഏറെയും ചര്‍ച്ചകള്‍ നടക്കുന്നത്. നമുക്ക് ജീവിക്കാന്‍ ഒരു ലോകമേ ഒള്ളു അതിനാല്‍ അത് പരിപാലിക്കേണ്ട ഉത്തരവാദിത്തവും നമുക്ക് തന്നെയാണ്.
നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി ഏത് തരം ലോകമാണ് നിങ്ങള്‍ നിലനിര്ത്താനാഗ്രഹിക്കുന്നത്? ഭൂമിയിലെ ഉത്തരവാദിത്തപ്പെട്ട പൗരന്മാരായി വളര്‍ന്നു വരുന്നതിന് എന്ത് മൂല്യങ്ങളാണ് നിങ്ങള്‍ കുട്ടികള്‍ക്ക് നില്കുന്നത് ? ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

കുപ്പികള്‍ വളരെ ഉപകാരപ്രദമാണ് എന്നാല്‍ ചുറ്റിനും എവിടെ നോക്കിയാലും ഇവ നിറഞ്ഞു കിടക്കുന്നതാണ് ഇപ്പോള്‍ കാണുന്ന കാഴ്ച. പലരൂപത്തിലും വലുപ്പത്തിലുമുള്ള പ്ലാസ്റ്റിക് , ഗ്ലാസ്സ് കുപ്പികളാണ് ഏറെയും. ഉത്പാദകരാണ് ആദ്യം ഈ കുപ്പികളുടെ ഉപയോഗം തീരുമാനിക്കുന്നത്. എന്നാല്‍, പഴയവയെ ഉപയോഗ യോഗ്യമാക്കാന്‍ നുമുക്ക് കഴിയും .
പഴയ കുപ്പികള്‍ ഉപയോഗയോഗ്യമാക്കാന്‍ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ പറയുന്നത്.
സംഭരണി
പഴയ കുപ്പികള്‍ വീണ്ടും ഉപയോഗിക്കാനുള്ള ലളിതമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്. അടുക്കളയിലും മറ്റും സാധനങ്ങള്‍ സൂക്ഷിക്കാന്‍ നമുക്ക് പാത്രങ്ങള്‍ ആവശ്യമാണ് . ഇതിനായി പുതിയവ വാങ്ങുന്നതിന് പകരം എന്തു കൊണ്ട് പഴയ കുപ്പികള്‍ ഉപയോഗിച്ച് കൂടാ? അലങ്കാരത്തിനായി കുപ്പിയില്‍ ചില ചിത്രപ്പണികള്‍ ഒക്കെ ആകാം. പണം ലാഭിക്കാന്‍ സഹായിക്കുന്നതിന് പുറമെ വ്യത്യസ്തമായ സംഭരണികള്‍ കൊണ്ട് അടുക്കള അലങ്കരിക്കുകയും ചെയ്യാം.

ചെടിച്ചട്ടി
പഴയ കുപ്പികള്‍ ചെടികള്‍ നടാന്‍ ഉപയോഗിക്കാം. പഴയ വൈന്‍ കുപ്പികള്‍ വീട്ടിനുള്ളില്‍ വയ്ക്കുന്ന ജല സസ്യങ്ങള്‍ നടാന്‍ ഉപയോഗിക്കാം. കുപ്പിയും സസ്യവും പരസ്പരം പൂരകങ്ങളായി മുറിക്ക് ഭംഗി നല്‍കും. ക്രിയാത്മകമായി സജ്ജീകരിക്കുകയാണെങ്കില്‍ പ്രകൃതിയുടെ സൗന്ദര്യം മുറിക്കുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയും.
സോപ്പ് ഡിസ്പെന്സര്
വാങ്ങാന്‍ കിട്ടുന്ന സോപ്പ് ഡിസ്പെന്‍സറുകള്‍ പലപ്പോഴും വിരസങ്ങളായിരിക്കും. ഉത്പാദകരോട് ഇതില്‍ വ്യത്യസ്ത നമുക്ക് ആവശ്യപ്പെടാന്‍ കഴിയില്ല കാരണം അവരുടെ ലക്ഷ്യം സോപ്പ് വില്‍ക്കുക എന്നത് മാത്രമാണ്. പഴയ കുപ്പികള്‍ ഉപയോഗിച്ച് അടുക്കളിയിലും കുളിമുറിയിലും ഇനിമുതല്‍ സ്വന്തമായി തയ്യാറാക്കിയ സോപ്പ് ഡിസ്പെന്‍സറുകള്‍ ഉപയോഗിക്കാം. വിസ്കി കുപ്പികള്‍ ഇതിന് വളരെ നല്ലതാണ്
അലങ്കാര വസ്തുക്കള്‍
കുപ്പിള്‍ പലതരത്തില്‍ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാം. ചെടിച്ചട്ടി എന്ന രീതിയില്‍ ഇവ അലങ്കാരത്തിനുപയോഗിക്കാം. കൂടാതെ ലാംമ്പ് ഷെയ്ഡുകളുടെ അടിയായിട്ടും ഉപയോഗിക്കാം. നിറം നല്കി, പ്രത്യേകം ഡിസൈന്‍ നല്കി, രൂപമാറ്റം വരുത്തി ഇവ പലരീതിയില്‍ ഉപയോഗിക്കാം. പഴയ കുപ്പികള്‍ പല ആകൃതയില്‍ ക്രമീകരിച്ചും ആകര്‍ഷകമാക്കാം. പഴയ കുപ്പികള്‍ പരിഷ്കരിച്ച് ഫ്ളവര്‍വേസ് ആയി മാറ്റാം.

ഹോള്‍ഡര്‍
ചില ചെറിയ മിനുക്കുപണികള്‍ വരുത്തി പഴയ കുപ്പികളെ വിവിധോപയോഗ ഹോള്ഡറുകളായി മാറ്റാം. പ്ലാസ്റ്റിക് കുപ്പികള്‍ ചെറിയ കുട്ടികളുടെ സാധനങ്ങള്‍ വയ്ക്കാനും വലിയവ വീടിന്റെ പല സ്ഥലങ്ങളിലായി വിവിധ സാധനങ്ങള്‍ വയ്ക്കാനായും ഉപയോഗിക്കാം.
കളിക്കോപ്പുകള്‍
പഴയ കുപ്പികള്‍ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു പ്രധാന കളിക്കോപ്പാണ് 9-പിന്‍സ്. ഇതിന് പലതരം സോഡാകുപ്പികളാണ് വേണ്ടത്. ഇവയ്ക്ക് വെളുത്ത നിറം നല്കി നിങ്ങളുെ മാത്രമായ 9-പിന്‍സ് തയ്യാറാക്കാം. പഴയ കുപ്പികള്‍ ഉപയോഗിച്ച് മൊത്തം ബൗളിങ് നിരയും ഇങ്ങനെ ഉണ്ടാക്കാന്‍ കഴിയും



Click it and Unblock the Notifications