Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുസ്തകങ്ങള്‍ കേടാകാതെ സൂക്ഷിയ്ക്കൂ
പുസ്തകങ്ങള്‍ എല്ലാക്കാലത്തുമുള്ള നല്ല ചങ്ങാതിമാരാണ്. വാങ്ങിച്ചു വായിച്ചു സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്ന്.
നല്ലൊരു ലൈബ്രറി പലരുടേയും മോഹമാണ്. ഇത് നടപ്പാക്കുന്നവര്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങളുമുണ്ട്. പുസ്തകം വേണ്ട രീതിയില്‍ സൂക്ഷിയ്ക്കാനാവാത്തതും ചിതലരിച്ചു പോകുന്നതും പഴയതായി കീറിപ്പോകുന്നതുമെല്ലാം ഇതില്‍ പെടുന്നു.
പുസ്തകം നല്ല രീതിയില്‍ സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പുസ്തകങ്ങള്‍ നല്ലപോലെ പൊതിഞ്ഞു സൂക്ഷിയ്ക്കുക. പുസ്തങ്ങള്‍ സൂക്ഷിയ്ക്കാനുള്ള ഒരു പ്രധാന തത്വമാണിത്.
പുസ്തകങ്ങള്‍ ഇടയില്‍ അല്പം സ്ഥലം കൊടുത്തു സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ഇടയില്‍ വായു കടക്കാത്തത് പെട്ടെന്നു തന്നെ പുസ്തകങ്ങളെ കേടു വരുത്തും.
ഈര്‍പ്പം തട്ടാത്ത സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ സൂക്ഷിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വായുസഞ്ചാരവും സൂര്യപ്രകാശവുമുള്ളിടത്ത് പുസ്തകങ്ങള്‍ സൂക്ഷിയ്ക്കുന്നത് ചിതലരിയ്ക്കാതിരിയ്ക്കാന് സഹായിക്കും.
ഇടയ്ക്കിടെ പുസ്തകങ്ങള്‍ വെയിലില്‍ വയ്ക്കുന്നത് നല്ലതാണ്.
പുസ്തകങ്ങളിലെ പൊടി തട്ടിക്കളഞ്ഞു സൂക്ഷിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ പുസ്തകങ്ങള്‍ പെട്ടെന്നു കേടാകാന്‍ ഇത് ഇട വരുത്തും.
പുസ്തകങ്ങള്‍ സൂക്ഷിയ്ക്കാനായി പ്രത്യേകം സ്ഥലം കണ്ടെത്തുന്നത് നല്ലതാണ്. വായുസഞ്ചാരമുള്ള അലമാരയോ ലൈബ്രറി മുറിയോ മറ്റോ.
പുസ്തകങ്ങള്‍ വായിച്ചവയാണെങ്കിലും ഇടയ്ക്കിടെ എടുത്തു മറിച്ചു നോക്കുക. ഇതും പുസ്തകങ്ങളുടെ പുതുമ നഷ്ടപ്പെടുത്താതിരിയ്ക്കും.



Click it and Unblock the Notifications
