Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വസ്ത്രത്തില്‍ വിയര്പ്പുകറയോ?
ചൂടുള്ള കാലാവസ്ഥയിലും വ്യായാമശേഷവുമെല്ലാം വിയര്‍ക്കുന്നത് സാധാരണമാണ്. വിയര്‍പ്പ് കുളിച്ചാല്‍ പോകുമെങ്കിലും ചിലരുടെ വസ്ത്ത്രില് പറ്റിയ വിയര്‍പ്പു കറ പോകാന്‍ ബുദ്ധിമുട്ടാണ്.
വസ്ത്രത്തിലെ വിയര്‍പ്പുകറ വസ്ത്രത്തിന്റെ വൃത്തിയും ഭംഗിയും കളയുക മാത്രമല്ല, കാണുന്നവരില്‍ അരോചകത്വമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് ഇളം നിറത്തിലുള്ള വസ്ത്രങ്ങളില്‍ ഈ കറ തെളിഞ്ഞു കാണുകയും ചെയ്യാം.
വസ്ത്രത്തില്‍ നിന്നും വിയര്‍പ്പുകറ കളയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വസ്ത്രം കഴുകുന്ന വെള്ളത്തില്‍ അല്പം ചെറുനാരങ്ങാനീര് കലര്‍ത്തി അല്പനേരം തുണി ഇതിലിട്ടു വയ്ക്കുക. ഇതിനു ശേഷം സോപ്പുമപയോഗിച്ചോ സോപ്പുപൗഡര്‍ ഉപയോഗിച്ചോ കഴുകാം.
ഒന്നോ രണ്ടോ ആസ്പിരിന്‍ ഗുളികകള്‍ അല്പം വെള്ളത്തിലിട്ട് ഒരു മിശ്രിതമുണ്ടാക്കുക. ഇത് വിയര്പ്പുകറയായ ഭാഗത്തു പുരട്ടാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
തുണികള്‍ കഴുകുന്ന സോപ്പും ഹൈഡ്രജന്‍ പെറോക്സൈഡും ഉപയോഗിച്ച് ഒരു മിശ്രിതമുണ്ടാക്കി ഇത് കറയായ ഭാഗത്തു പുരട്ടാം. ഇത് നല്ലപോലെ ഉരച്ചു കഴുകുക.
ഉപ്പ് അല്പം ചൂടുവെള്ളത്തില്‍ കലര്‍ത്തുക. വിയര്‍പ്പു കറയായ വസ്ത്രഭാഗം ഇതില്‍ മുക്കി അല്പസമയം വയ്ക്കുക. ഇത് വെള്ളത്തില്‍ വെറുതെ കഴുകുക. പിന്നീട് സോപ്പുപയോഗിച്ചു കഴുകാം.



Click it and Unblock the Notifications
