Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അടുക്കള അലമാര ക്രമീകരിക്കാന്‍
അടുക്കള അലമാര വൃത്തിയായി ക്രമീകരിക്കുക എന്നത് വളരെ വലിയൊരു പണിയാണ്. കുപ്പികള്‍,പാത്രങ്ങള്‍,സ്പൂണുകള്‍ തുടങ്ങി അടുക്കളയില്‍ ആവശ്യമുള്ള വിവിധ സാധനങ്ങള്‍ ഉപയോഗ പ്രദമായ രീതിയില്‍ വേണം അടുക്കി വയ്ക്കാന്‍. ആവശ്യമുള്ള എല്ലാ സാധാനങ്ങളും വളരെ പെട്ടന്ന് എടുക്കാവുന്ന രീതിയില്‍ വേണം അലമാര ക്രമീകരിക്കാന്‍. അലമാരകള്‍ വൃത്തിയോടെയും ചിട്ടയോടെയും അല്ലെങ്കില്‍ അടുക്കള വൃത്തിശൂന്യമാണന്ന് തോന്നിക്കും. അതിനാല്‍ സ്ഥിരമായ ഇടവേളകളില്‍ അടുക്കള അലമാര വൃത്തിയാക്കണം.
അലമാരയില്‍ സാധനങ്ങള്‍ ചിട്ടയോടെ അടുക്കി വിച്ചിട്ടുണ്ടെങ്കില് പാചകം ചെയ്യല്‍ വളരെ എളുപ്പമാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ കുറയ്ക്കാനും സമയം ലാഭിക്കാനും ഇത് സഹായിക്കും. വേണ്ടത് വേണ്ട സമയത്ത് കൈയ്യില്‍ കിട്ടുന്നതിന് അടുക്കള അലമാര നല്ല രീതിയില്‍ ക്രമീകരിക്കേണ്ടത് ആവശ്യമാണ്. വൃത്തി രഹിതമാണെങ്കില്‍ അടുക്കള അലമാര പാറ്റകളുടെയും മറ്റ് ചെറിയ ജീവികളുടെയും വാസ കേന്ദ്രമായി മാറും .വൃത്തിയില്ലാത്ത അലമാരകള്‍ കാരണം വൃത്തികേടാകുന്ന അടുക്കള ആരോഗ്യത്തിന് ദോഷം ചെയ്യും.
അടുക്കള അലമാര ക്രമീകരിക്കുന്നതിന് തുടര്‍ച്ചയായി ചില കാര്യങ്ങള്‍ ചെയ്യണം. ഇവ പിന്തുടരന്നതിലൂടെ അടുക്കള അലമാര വൃത്തിയാക്കുന്നത് എളുപ്പമാകും.

അടുക്കളം അലമാര വൃത്തിയാക്കാനുള്ള ചില വഴികള്‍
1.പട്ടിക ഉണ്ടാക്കുക
പാത്രങ്ങള്‍, ചേരുവകള്‍ തുടങ്ങി അടുക്കളയില്‍ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. പട്ടിക തയ്യാറാക്കി കഴിയുന്നതോടെ അടുക്കള അലമാരയില്‍ ഇവയ്ക്കായി എത്ര സ്ഥലം ആവശ്യമാണന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. സാധനങ്ങളുടെ ഉപയോഗം അനുസരിച്ച് അവ തരം തിരിച്ചുവേണം അലമാരയില്‍ വയ്ക്കാന്‍. ഒരേ പോലുള്ള സാധനങ്ങള്ഒരുമിച്ച് വയ്ക്കുക.
2.അലമാര വൃത്തിയാക്കുക
അലമാരയില്‍ സാധനങ്ങള്‍ വയ്ക്കുന്നതിന് മുമ്പ് അലമാര വൃത്തിയാക്കണം.തുണിയോ ചൂലോ ഉപയോഗിച്ച് ആദ്യം അലമാരയിലെ ചെളിയും പൊടിയും കളയുക.അതിന് ശേഷം തറ വൃത്തിയാക്കുന്ന ലായിനി ഉപയോഗിച്ച് അലമാര കഴുകുക. പിന്നീട് വൃത്തിയുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കുക.
3. പാത്രങ്ങളില്‍ ഇട്ട് വയ്ക്കുക
അടുക്കളയിലാവശ്യമായ വിവിധ സാധനങ്ങള്‍ ഇട്ടുവെയ്ക്കുന്നതിന് അനുയോജ്യമായ പാത്രങ്ങള്‍ വേണം. പാചകത്തിനുള്ള ചേരുവകള്‍ പാത്രങ്ങളിലിട്ടു സൂക്ഷിക്കണം ഒരിടത്തും തുറന്നിടരുത്. സാധാനങ്ങള്‍ ചീത്തയാവാതിരിക്കാന്‍ ഇത് സഹായിക്കും. ഇട്ടുവയ്ക്കുന്ന സാധനങ്ങളുടെ പേര് പാത്രത്തിന് പുറത്ത് എഴുതിവയ്ക്കുക.എങ്കില്‍ അടുക്കളയില്‍ കയറുന്ന ആര്‍ക്കും സാധനങ്ങള്‍ കണ്ടെത്താന്‍ എളുപ്പമാകും.
4.പാത്രങ്ങള്‍ അടുക്കി വയ്ക്കുക
സാധനങ്ങള്‍ നിറച്ച പാത്രങ്ങള്‍ ഉപയോഗത്തിനനുസരിച്ച് വേണം അലമാരയില്‍ അടുക്കി വയ്ക്കാന്‍. പാത്രങ്ങള്‍ കാണുമ്പോള്‍ തന്നെ അടുക്കി വച്ചതായി തോന്നുന്ന തരത്തിലായിരിക്കണം ക്രമീകരണം.സാധനങ്ങള്‍ കണ്ടെത്തുന്നത് ഇത് എളുപ്പമാക്കും. എല്ലാ ദിവസവും എടുക്കുന്ന സാധനങ്ങള്‍ എളുപ്പം എടുക്കാവുന്ന രീതിയില്‍ വയ്ക്കുക.
5.ഇടയ്ക്കിടെ വൃത്തിയാക്കുക
അടുക്കള അലമാരകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. ഒരിക്കല്‍ വൃത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ ആ ശ്രമം ഉപേക്ഷിക്കരുത്. എല്ലാ ആഴ്ചയും പൊടിയും ചെളിയും കളയുക. പാത്രങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കുക.
അടുക്കള അലമാര എല്ലായ്പ്പോഴും സാധ്യമാകുന്ന രീതിയില്‍ വൃത്തിയോടെയും ചിട്ടയോടെയും ക്രമീകരിക്കുക.



Click it and Unblock the Notifications
