Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ടൈലുകളിലെ തുരുമ്പുകറ നീക്കാം
ടൈലുകളില്‍ തുരുമ്പുകറ പറ്റിയാന്‍ ഇത് പോകുവാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച ഗ്യാസ് സിലിണ്ടറും മറ്റും തറയില്‍ വയക്കുമ്പോഴുള്ള കറ. ടൈല്‍ കേടാക്കുമെന്നു മാത്രമല്ല, അടുക്കളയിലെ വൃത്തിയും തറയുടെ ഭംഗിയും കളയാന്‍ ഇത് വഴിയൊരുക്കുകയും ചെയ്യും.
ടൈലുകളില്‍ നിന്നും സിലിണ്ടറിന്റേയും മറ്റും തുരുമ്പു കറ കറയാനുള്ള ചില വഴികളെക്കുറിച്ചറിയണോ,

ചെറുനാരങ്ങ
ചെറുനാരങ്ങ ഇത്തരം കറകള്‍ കളയാനുള്ള ഒരു പ്രധാന വഴിയാണ്. ചെറുനാരങ്ങയുടെ നീര് ഇത്തരം കറകള്‍ക്കു മുകളില്‍ തളിയ്ക്കുക. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇത് ഉരയ്ക്കുക. പിന്നീട് നല്ലപോലെ തുടച്ചു കളയാം.

തക്കാളി
തക്കാളി മുറിച്ച് തുരുമ്പുകറകള്ക്കു മുകളില്‍ ഉരയ്ക്കുക. തക്കാളിയിലെ ആസിഡ് ഇത്തരം ഇരുമ്പുകറകള് കളയാന്‍ സഹായിക്കും.

ബ്ലീച്ചിംഗ് പൗഡര്‍
ബ്ലീച്ചിംഗ് പൗഡര്‍ ഇത്തരം കറകള്‍ കളയാനുള്ള മറ്റൊരു വഴിയാണ്. ബ്ലീച്ചിംഗ് പൗഡര്‍ ഇത്തരം കറകള്‍ക്കു മുകളില്‍ വിതറുക. പിന്നീട് അല്പം വെള്ളം തളിച്ച് ഉരയ്ക്കുക.

ടൂത്ത്പേസ്റ്റ്
ടൂത്ത്പേസ്റ്റ് ഇത്തരം കറകള്‍ കളയാന്‍ സഹായിക്കും. ടൂത്ത്പേസ്റ്റ് ഇത്തരം കറകള്‍ക്കു മുകളിലായി പുരട്ടുക. പിന്നീട് നല്ലപോലെ തുണി ചേര്‍ത്തുരയ്ക്കുക.

വിനെഗര്‍
ഇത്തരം കറകള്‍ കളയാന്‍ വിനെഗര്‍ കറകള്‍ക്കു മുകളില്‍ ഒഴിയ്ക്കുക. പിന്നീട് നല്ലപോലെ തുടച്ചു കളയാം. തുരുമ്പുകറ പോകും.

മണ്ണെണ്ണ
കറകള്‍ക്കു മുകളില്‍ മണ്ണെണ്ണ തൂവുക. ഇത് അഞ്ചു മിനിറ്റ് വച്ച ശേഷം നല്ലപോലെ തുടച്ചു കളയാം. തുരുമ്പു കറ പോയിക്കിട്ടും.



Click it and Unblock the Notifications
