Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വീട് അണുവിമുക്തമാക്കാം
ആവശ്യത്തിന് ശ്രദ്ധ നല്കുന്നില്ലെങ്കില് നിങ്ങളുടെ വീട് രോഗാണുക്കളുടെ വളര്‍ത്തുകേന്ദ്രമായി മാറും. വീട്ടില്‍ നിന്ന് രോഗാണുക്കളെ അകറ്റി നിര്‍ത്താന്‍ വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിങ്ങളുടെ വീടിനെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ പരിചയപ്പെടൂ.

1. മുഷിഞ്ഞ വസ്ത്രങ്ങള്‍ ഏറെ കാലത്തേക്ക് മുറിയില്‍ ഇടാതിരിക്കുക.
2. വസ്ത്രങ്ങള്‍ ദിവസവും അല്ലെങ്കില്‍ രണ്ട് ദിവസത്തിലൊരിക്കലെങ്കിലും കഴുകുക. നിങ്ങളുടെ വാഷിങ്ങ് മെഷീന് വൃത്തിയാക്കുന്നതും ഒരു ശീലമാക്കുക. ഇതിന് അല്പം ബ്ലീച്ചിങ്ങ് പൗഡര്‍ ഇട്ട് അല്പസമയം പ്രവര്‍ത്തിപ്പിക്കുക. ഇത് വഴി വാഷിങ്ങ് മെഷീനില്‍ അടിഞ്ഞ് കൂടിയ ബാക്ടീരിയകളെയും വൈറസുകളെയും നീക്കം ചെയ്യാം.
3. രോഗാണുക്കളുടെ മറ്റൊരു കേന്ദ്രമാണ് ടവ്വലുകള്‍. ഇവ ഏതാനും ദിവസം കൂടുമ്പോള്‍ മാറ്റി ഉപയോഗിക്കുകയും, ചൂട് വെള്ളത്തില്‍ കഴുകുകയും ചെയ്യുക. പഴങ്ങളും പച്ചക്കറികളും കഴുകാന്‍ 9 വഴികള്‍
4. കുടുംബത്തിലെ ഓരോ ആളുകള്‍ക്കും വെവ്വേറെ ടവ്വലുകള്‍ ഉപയോഗിക്കുക. ബെഡിലെ ലിനന്‍ ഷീറ്റ് എല്ലാ ആഴ്ചയും മാറ്റുക. കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക. കിടക്കയിലിരുന്നുള്ള ഭക്ഷണം കഴിക്കല്‍ ഉറുമ്പുകളെ ആകര്‍ഷിക്കാന്‍ കാരണമാകും.
5. ഗ്ലാസ്സ്, പ്ലാസ്റ്റിക് പ്രതലങ്ങള്‍ വൃത്തിയാക്കാന്‍ ഒരു സാനിറ്റൈസര്‍ ഉപയോഗിക്കുക. കൂടാതെ വാതിലിന്റെ കൈപ്പിടികളും, അലമാരകളും, നോബുകളും വൃത്തിയാക്കാന്‍ മറക്കരുത്.
6. കംപ്യൂട്ടര്‍ കീബോര്‍ഡ് വൃത്തിയാക്കാന്‍ ഒരു ചെറിയ വാക്വം ക്ലീനര്‍ ഉപയോഗിക്കുക. ഇത് നീക്കം ചെയ്യുന്ന രോഗാണുക്കളുടെ അളവ് നിങ്ങളെ അത്ഭുതപ്പെടുത്തും.
7. കിച്ചന് സിങ്ക് രോഗാണുക്കളുടെ ആവാസകേന്ദ്രമാകാന്‍ സാധ്യതയുള്ള സ്ഥലമാണ്. അതേ പോലെ തന്നെ അടുക്കളയുടെ തറയും വൃത്തിയാക്കുക.
8. രോഗാണുക്കള്‍ പെരുകാനിടയുള്ള സ്ഥലമായ ബാത്ത് റൂമും ദിവസവും വൃത്തിയാക്കുക.



Click it and Unblock the Notifications
