Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പഴങ്ങളും പച്ചക്കറികളും കഴുകാന്‍ 9 വഴികള്‍
പച്ചക്കറികളും പഴങ്ങളും വളരുന്ന മണ്ണിലും വെള്ളത്തിലും അപകടകാരികളായ നിരവധി ബാക്ടീരിയകള്‍ ഉണ്ടാകും. അതിനാല്‍ ഇവ നന്നായി കഴുകേണ്ടത് വളരെ അത്യാവശ്യമാണ്. വിളവെടുക്കുമ്പോഴും ശേഖരിക്കുമ്പോഴും തയ്യാറാക്കുമ്പോഴും അണുബാധ ഉണ്ടായേക്കാം.
അണുബാധിതമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് ഭക്ഷണ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും.
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകണം എന്ന് നമുക്കെല്ലാം അറിയാമെങ്കിലും പലപ്പോഴും ഇതില്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.

1. സ്വന്തം കൈ കഴുകുക. പഴങ്ങളും പച്ചക്കറികളും എടുക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ 20 -30 സെക്കന്‍ഡ് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
2. എല്ലാ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനും പാചകം ചെയ്യുന്നതിനും മുമ്പ് തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. സോപ്പ്, സോപ്പു പൊടി പോലുള്ള ഉത്പന്നങ്ങള്‍ ഒന്നും ഇവ കഴുകാന്‍ ഉപോഗിക്കരുത്. വെള്ളത്തിലിട്ട് നന്നായി കഴുകുക.
3. ആപ്പിള്‍, പിയര്‍, പീച്ച് പോലെ തൊലികളഞ്ഞ് കഴിക്കുന്ന പഴങ്ങള്‍ ആദ്യം കഴികിയിട്ട് ഉപയോഗിക്കാന്‍ മറക്കരുത്. ഇവ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തിയില്‍ ബാക്ടീരിയ കയറുന്നത് തടയാന്‍ ഇത് സഹായിക്കും.
4. കഴുകിയതിന് ശേഷം പഴങ്ങങ്ങളിലെയും പച്ചക്കറികളിലെയും വെള്ളം കളഞ്ഞ് ഉണക്കുക. പേപ്പര്‍, തുണി എന്നിവ കൊണ്ട് തുടയ്ക്കുന്നത് എല്ലാ പൊടിയും ബാക്ടീരിയകളും നീക്കം ചെയ്യാന്‍ സഹായിക്കും.
5. ബ്രഷ് ഉപയോഗിച്ച് വിളകള്‍ വൃത്തിയാക്കാം. വെള്ളരിക്ക പോലുള്ള പച്ചക്കറികളുടെ തൊലി ഉരച്ച് കഴുകുന്നത് ബാക്ടീരിയ പോലുള്ള സൂഷ്മ ജീവികളെ നീക്കം ചെയ്യാന്‍ സഹായിക്കും.
6. പാത്രങ്ങളും പാകമാക്കുന്ന സ്ഥലങ്ങളും കഴുകിയതാണന്ന് ഉറപ്പ് വരുത്തുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിനും തൊലികളഞ്ഞതിനും അരിഞ്ഞതിനും ശേഷം ഇത് ചെയ്തു കൊണ്ടിരുന്ന സ്ഥലം വൃത്തിയാക്കുക. അസംസ്കൃത ഉത്പന്നങ്ങളില്‍ നിന്നും ബാക്ടീരിയ പടരുന്നത് തടയാന്‍ ഇത് സഹായിക്കും
7. കട്ടി കുറഞ്ഞ പഴങ്ങളും പച്ചക്കറികളും വെള്ളം തളിച്ച് വേണം കഴുകാന്‍. റാസ്ബെറി പോലുള്ള പഴങ്ങള്‍ ഒഴുകുന്ന വെള്ളത്തില്‍ കഴുകിയാല്‍ പൊട്ടി പോകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ വെള്ളം തളിച്ച് വേണം ഇവ കഴുകാന്‍.
8. ചില പച്ചക്കറികളും പഴങ്ങളും കുറെ നേരം വെള്ളത്തില്‍ മുക്കി വെക്കേണ്ടതുണ്ട്. ബ്രോക്കോളി,കോളിഫ്ളവര്‍ എന്നിവയുടെ എല്ലാ ഭാഗവും ഒരു തവണ കഴുകിയത് കൊണ്ട് വൃത്തിയാവില്ല . തണുത്ത വെള്ളത്തില്‍ കുറച്ച് സമയം മുക്കി വച്ചു വേണം ഇവ കഴുകാന്‍.
9. പുറത്ത് പോകുമ്പോള്‍ ആപ്പിളും മറ്റ് പഴങ്ങളും കഴുകാന്‍ വെള്ളം നിറച്ച സ്പ്രേ ബോട്ടില്‍ കരുതുന്നത് നല്ലതാണ്.



Click it and Unblock the Notifications
